Showing posts with label ചൊവ്വ. Show all posts
Showing posts with label ചൊവ്വ. Show all posts

Wednesday, March 7, 2012

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !




നമ്മുടെ ചന്ദ്രേട്ടന്‍ ,അഥവാ കുട്ടികളുടെ അമ്പിളി അമ്മാവന്‍ ,പതുക്കെ പതുക്കെ ഓരോ ദിവസവും അല്പം വൈകി ഉദിച്ചു കൊണ്ടിരിക്കുകയാണ് - ഓരോ ദിവസത്തെയും ഉദയം തലേ ദിവസത്തെക്കാള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ മുപ്പത്തഞ്ചു നിമിഷം വൈകി ആയിരിക്കും . തത്ഫലമായി , എല്ലാ വൈകുന്നെരങ്ങിലും ഒരു നിശ്ചിത സമയത്ത് (ഉദാഹരണത്തിന് എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ) നാം ആകാശത്തേക്ക് നോക്കുകയാണ് എങ്കില്‍ ചന്ദ്രന്റെ സ്ഥാനം അല്പം കിഴക്കോട്ടു മാറിയതായി കാണാം . കൃത്യമായി പറഞ്ഞാല്‍ ഓരോ ദിവസവും 12 ഡിഗ്രി കിഴക്കോട്ടു എന്നാ കണക്കില്‍ .

അത് കൊണ്ട് തന്നെ , മുന്‍പത്തെ പോസ്റ്റില്‍ നമ്മള്‍ ചന്ദ്രേട്ടനെ പടിഞ്ഞാറുള്ള വീനസ് ( ശുക്രേച്ചി ) , ജുപിട്ടര്‍ ( വ്യാഴേട്ടന്‍ ) എന്നിവരോടൊപ്പം ആകാശത്ത് കണ്ടു എങ്കിലും , അതിനു ശേഷം അടുത്ത ദിവസങ്ങളില്‍ പുള്ളിക്കാരന്‍ വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുന്നതാണ് കണ്ടത് . ഇപ്പോള്‍ നന്നേ കിഴക്കായി കാണപ്പെടുന്ന ചൊവ്വ ഗ്രഹത്തിന്റെ ( അതെ നമ്മുടെ പെണ്‍കുട്ടികളെ ജാതകവശാല്‍ ശരിപ്പെടുതുന്ന ആ ദുഷ്ടന്‍ ..!! ഹ ഹ ! ചൊവ്വയോ ദുഷ്ടന്‍ അതോ നമ്മളോ ...പറയൂ ) അടുത്തായി പുള്ളി എത്തിയിരിക്കുകയാണ് ..

ചൊവ്വ ഗ്രഹത്തെ ആകാശത്തില്‍ നമുക്ക് എളുപ്പം തിരിച്ചറിയാം .( ചിത്രം നോക്കുക ) . ഇന്ന് ചന്ദ്രന്റെ തൊട്ടടുത്തായി ദുഷ്ടന്‍ കാണപ്പെടും .. പുള്ളിക്കാകട്ടെ ആകെ ചുവന്നു തടിച്ചു വല്ലാതെ ചുവപ്പ് നിറമാണ് . ചുവന്ന ഗ്രഹം ഇതാണ് എന്നാ ക്വിസ് ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ചാടി എണീറ്റ്‌ പറയുന്ന ഉത്തരമാണ് ചൊവ്വ .

ചൊവ്വ , ശുക്രന്‍ , വ്യാഴം എന്നീ ഗ്രഹങ്ങള്‍ ,വൈകുന്നേരങ്ങളിലെ തെളിഞ്ഞാ ആകാശത്ത് (സുമാര്‍ എട്ടു മണിക്ക് ശേഷം ) മനോഹരമായി തെളിഞ്ഞു കാണപ്പെടും ..മാര്‍ച്ചിലെ രാത്രികളെ സുന്ദരിയാക്കുന്ന ഈ കാഴ്ച കാണാന്‍ മറക്കരുതേ .. തെളിഞ്ഞ , പൊടിയില്ലാത്ത ആകാശതിനായി കാത്തിരിക്കുക ..

ഒരു കാര്യം കൂടി , ചന്ദ്രേട്ടന്‍ ഓരോ ദിവസവും വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുമ്പോള്‍ , അത്രക്കും വേഗത്തില്‍ അല്ലെങ്കിലും ശുക്രനും അല്പമായി കിഴക്കോട്ടു (ഭൂമിയെ അപേക്ഷിച്ച് സൌരയൂഥത്തിലെ സ്ഥാന വിന്യാസങ്ങളില്‍ ) നീങ്ങുന്നുണ്ട് . ഇതിനു കാരണം ഭൂമി ശക്രന്‍ എന്നിവ സൂര്യന് ചുറ്റും വിവിധ അകലങ്ങളില്‍ ആയി വിവിധ വേഗതയില്‍ സൂര്യനെ ചുറ്റുന്നു എന്നതാണ് . അതായത് ഭൂമി , ശുക്രന്‍, സൂര്യന്‍ എന്നിവ ഒരു ത്രികോണത്തിലെ മൂന്ന് ബിന്ദുക്കള്‍ ആണെങ്കില്‍ , ഇപ്പോള്‍ ഭൂമിയുടെ സ്ഥാനം മുന്‍ മാസങ്ങളിലെതിനെ അപേക്ഷിച്ച് സൂര്യന്‍ - ശുക്രന്‍ രേഖയുടെ ലംബമായി (പെര്‍പെണ്ടിക്കുലര്‍ ) ആയി വരുന്നു എന്നത് കൊണ്ടാണ് . (ചിത്രം താഴെ )



അതെ പോലെ , വ്യാഴം ആകട്ടെ ഓരോ ദിവസവും അല്പം നേരത്തെ ആണ് ഉദിച്ചു കൊണ്ടിരിക്കുന്നത് , അതായത് ആപേക്ഷികമായി ഭൂമിയെ അപേക്ഷിച്ച് സൂര്യനും വ്യാഴവും -ഒരേ ദിശയിലേക്കു അടുത്ത് കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം (ചിത്രം നോക്കുക )



Have a great time and Happy sky watching..! You will pick a few artificial satellites too , if you keep your eyes at around the constellation of Orion and nearby at around 7-7:30 Pm!

---------------------------------------------------------------------------------
-------------------------------------
Note: All contents and most of the pictures of these articles are the original creations of its author identified with screen name Vasu or Chethuvasu and is not copy righted or not intended to be copy protected as the author firmly believe that the knowledge is essentially belongs to and owned by the entire mankind and not by individuals. Hence the author is of the firm conviction that any attempts by individuals to hedge and hoard information and knowledge is a crime against humanity and pettiness at its heights. In fact this blog itself is an attempt to spread and propagate as much knowledge and information as the author can using the reach of the internet beyond bricks and mortar demarcated class rooms

The readers are free to copy the content ,modify and publish it in their capacity and responsibility if the intent is genuine and is towards promoting science and progressive thoughts .

Most of the pictures and diagrams at this site that carry the creator's name - Vasu- on it,indicate that they are the original creations of Vasu and hence may be freely copied and used by readers. However those pictures where creator's name is not present are not supposed to be copied or distributed.

- Vasu

Tracking the Stars ! - March 07

ഈ പോസ്റ്റ്‌ താഴെ കാണുന്ന ലിങ്കിലേക്ക് മാറ്റിയിരിക്കുന്നു . ദ്യുപ്ലിക്കെട്ടു പോസ്റ്റ്‌ എന്ട്രി ഒഴിവാക്കാന്‍ ആണിത് .. കമന്റുകള്‍ അതെ പടി നില നിര്‍ത്തിയിട്ടുണ്ട് . ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - വാസു

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !





------------------------------------------------------------------------------------------------------------------

Note: All contents and most of the pictures of these articles are not copy righted as the author firmly believe that the knowledge is essentially owned by the entire mankind and not by individuals. Hence the author- Vasu- is of the firm conviction that any attempts by individuals to hedge and hoard information and knowledge is a crime against humanity and pettiness at its heights.

The readers are free to copy the content and publish it if the intent is genuine and is towards promoting science and progressive thoughts .

Most of the pictures and diagrams at this site that carry the creator's name - Vasu- on it,indicating that they are the original creations of Vasu may be freely coped and used. However those pictures where creators name not present are not supposed to be copied or distributed.

- Vasu

Monday, February 27, 2012

ആകാശം - സ്പെഷ്യല്‍ ഷോ - ഫെബ്രുവരി ലാസ്റ്റ് വീക്ക്‌ ആന്‍ഡ്‌ മാര്‍ച്ച്‌ ഫസ്റ്റ് വീക്ക്‌





പവര്‍ കട്ട് പലര്‍ക്കും അലോസരം ആണ് എങ്കിലും ചിലര്‍ക്ക് അത് വാന നിരീക്ഷണത്തിന് ഒരു നല്ല അവസരം കൂടിയാണ് .. തുടര്‍ച്ചയായി നമ്മളുടെ വൈകുന്നേരങ്ങളെ അപഹരിക്കുന്ന ടി വി പ്രോഗ്രാമുകളില്‍ നിന്നും ഒരു താത്കാലിക മോചനവും ..

രാത്രിയിലെ ആകാശത്തെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ , നിങ്ങള്‍ പവര്‍കട്ട് സമയം വെറുതെ കളയേണ്ട .. കാരണം ഈ വര്‍ഷത്തിലെ അറ്റവും ആകര്‍ഷകമായ ആകാശക്കഴ്ച്ചകളില്‍ ഒന്ന് ഈയിടെയാണ് സംഭവിക്കുന്നത്‌ .. ചന്ദ്രനും , ശുക്രനും (വീനസ്) വ്യാഴവും അടുത്തടുത്ത്‌ വരുന്ന ദിവസങ്ങള്‍ . . കൂടാതെ വ്യാഴത്തിനും ശുക്രനും നല്ല തിളക്കവും കാണും ( പവര്‍ കട്ട് ,നഗരത്തിലെ ആകാശത്തെ കുറച്ചു നേരതെക്കെങ്ങിലും നഗര വെളിച്ചത്തില്‍ നിന്നും അതിന്റെ സ്കാട്ടര്‍ ചെയ്യപ്പെട്ട നിന്നും പ്രതിഫലനങ്ങളില്‍ നിന്നും മോചിപ്പിക്കും )

ചിത്രത്തില്‍ കാണുന്ന പോലെ , ഉദ്ദേശം രാത്രി എഴരക്കും ശേഷവും ചന്ദ്രനും ശുക്രനും വ്യാഴവും തെളിവോടു കൂടി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദര്‍ശന്‍ തരുന്നതായിരിക്കും .. കവികള്‍ ഒരു പേനയും കടലാസും കയ്യില്‍ പിടിക്കുന്നത്‌ നന്നായിരിക്കും - എപ്പോഴാണ് ഭാവന ട്രിഗ്ഗര്‍ ചെയ്യപ്പെടുക എന്നറിയില്ല !! കരുതിയിരിക്കുക ..ഹ ഹ !

ചന്ദ്രന് പടിഞ്ഞാറായി കൂടുതല്‍ തിളങ്ങുന്നത് ശുക്രന്‍ , ചന്ദ്രന് തൊട്ടു അല്പം മാത്രം പടിഞ്ഞാറായി കാണുന്ന അല്പം തിളക്കം കുറഞ്ഞ ഗ്രഹം വ്യാഴം ( വ്യാഴന്‍ ..!! ഹ ഹ )..

അടുത്ത ദിവസങ്ങളില്‍ വീനസ് എന്നാ വിശ്വസുന്ദരിയും വ്യാഴം എന്നാ സൂപ്പര്‍ (മെഗാ..?) താരവും തമ്മില കൂടുതല്‍ അടുക്കും .. ..( രണ്ടു പേരും തമ്മില്‍ ഈയിടെയായി അല്പം അടുപ്പം കൂടുതല്‍ ആണെന്ന് പരദൂഷണം !! , സംഗമം കഴിഞ്ഞു അനിവാര്യമായ അകല്‍ച്ചയും വിരഹവും അവരെ കാത്തിരിക്കുന്നു )

എന്തായാലും .. കഴിയുന്നതും ഇത് മിസ്‌ ചെയ്യരുത് എന്ന് വാസു മാഷുടെ അപേക്ഷ - ദയവായി മൊബയില്‍ ഫോണില്‍ അലാറം ഇപ്പോഴേ സെറ്റ് ചെയ്യുക - സമയം ഏഴര - എട്ടു - ഇവനെ വിടരുത് ..!!!

ഹാവ് എ ഗ്രേറ്റ്‌ ടൈം !ഹാപ്പി സ്കൈ വാച്ചിംഗ് !!

:)

Wednesday, February 8, 2012

രാത്രിയിലെ ആകാശ ക്കാഴ്ചകള്‍ ..!





"ഡാ ബിജു ...ആ ..നീ കളിക്കാന്‍ പോയി വന്നോ .. വേഗം കയ്യും കാലും നന്നായി തേച്ചു കഴുകീട്ടു വാസു മാമന്റെ അടുത്തേക്ക് വരൂ.. നമുക്ക് അല്പം നടക്കാന്‍ പോകാം ..നല്ല ഇളം കാറ്റു വീശുന്നുണ്ട് .. ആ പിന്നെ ആ ചെറിയ റേഡിയോയും എടുത്തോളൂ ..ട്ടോ ..മാമന്റെ മുറിയില്‍ ഉണ്ടാവും .."

"ആ ..ദാ വരുണൂ ....."

വൈകുന്നേരം ; സൂര്യനസ്തമിച്ചു അധികം ആയില്ല .. ചെറിയ കാറ്റും , നേരിയ നിലാവും ഉണ്ട് ...അല്പം നടക്കാന്‍ പറ്റിയ സമയം ..കുറെ നാളായി ബിജുവിനെ ചിലതൊക്കെ കാണിച്ചു കൊടുക്കണം എന്ന് വിചാരിക്കുന്നു .. എന്തായാലും ഇന്ന് നല്ല സമയം തന്നെ ..മനസ്സിനും ഒരു സുഖം തരുന്ന അന്തരീക്ഷം ...

"ദാ ഞാന്‍ വന്നല്ലോ ..", ബിജു വസ്ത്രം മാറി എത്തി ..നാലാം ക്ലാസ്സില്‍ ആണ് എങ്കിലും വലിയ ആള്‍ ആണെന്നാ അവന്റെ മുഖത്തെ ഒരു ഭാവം ..

"എങ്ങോട്ടാ പോവുന്നെ മാമാ ..?"

"നമുക്ക് ഇത്തിരി നടക്കാം ബിജു... നിനക്ക് ഇളം കാറ്റില്‍ ഇങ്ങനെ നടക്കുന്നത് ഇഷ്ടല്ലേ.. ഈ മരങ്ങളുടെ ഊയലും ഇലകളുടെ അനക്കവും ഒക്കെ കേട്ട് കേട്ട് അങ്ങനെ അങ്ങനെ.."

"ഉം....നല്ല രസാ..ശരിക്കും .."

"പ്രകൃതിയെ അറിയുന്നത് ഇപ്പോഴും ഏറ്റവും രസമുള്ള കാര്യാ ബിജു..പ്രകൃതിയെ അറിയുക മാത്രം പോരാ.. അനുഭവിക്കണം ..കണ്ണും ചെവിയും തുറന്നു പിടിക്കണം ഒപ്പം മനസ്സും ....""

"എന്താ..അനുഭവിക്കണം ന്നോ ,മാമന്‍ പിന്നേം ഫിലോസഫി പറയാന്‍ തുടങ്ങി ..അത് സ്കൂളില്‍ മതി ട്ടാ .."

" നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..തെമ്മാടി ..മിണ്ടാതെ കൂടെ വാ.."

പെട്ടെന്നാണ് ഇരുട്ട് കനം വക്കുന്നത് ..സന്ധ്യ രാത്രിക്ക് വഴിമാറുന്ന സമയം ... കാലത്തിന്റെ മാനങ്ങള്‍ വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്ത അവസ്ഥ ..അത് മനുഷ്യന് ഫീല്‍ ചെയ്യാം ...പകലില്‍ നിന്നും രാവിലെക്കുള്ള ഈ ട്രാന്‍സിഷന്‍ ഒരു പ്രത്യേക അനുഭൂതി തന്നെ ..

"ഹായ് ,എന്ത് നല്ല നിലാവ് !!"

"അതെയതെ .. നല്ല ഭംഗി ല്ലേ..നമുക്ക് ഈ പാടത്തിന്റെ വരമ്പില്‍ ഇരിക്കാം ..സൂക്ഷിക്കണം .. കുറ്റിക്കാട് ഉള്ള ഇടമാണ് പാമ്പ് കാണും .ആ റേഡിയോ തരൂ ..നോക്കട്ടെ തൃശൂര്‍ ട്യുന്‍ ചെയ്‌താല്‍ ഗാന തരംഗിണി കിട്ടും ... നല്ല പാട്ടുകളാ ..നീ കേട്ടില്ലേ.."

"ഉം.. മാമന്റെ മുറീല്‍ നിന്നും കേള്‍ക്കാറുണ്ട് .. എനിക്കിഷ്ടാ.."

"അതേയ് , മാമാ ഒരു സംശയം ..."

"ന്താ .."

"ഇപ്പൊ എന്താ ആരും റേഡിയോ വക്കാത്തെ .. ..?."

"അതെന്റെ ബിജു, ഇപ്പൊ കൊല വെറി പാടി നടക്കുന്ന കാലമല്ലേ..റേഡിയോ വയ്ക്കാന്‍ എവിടാ സമയം
.., ആ കിട്ടിയല്ലോ ..കറക്റ്റ് സമയം ..നല്ല പാട്ടുകള്‍ ഒരുപാട് കേള്‍ക്കാം "

"പൌര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു ..പത്മരാഗം പുഞ്ചിരിച്ചു ..."




ബിജു മേലോട്ട് നോക്കി പുല്ലിന്റെ മേലെ ഒരേ കിടപ്പാണ് ..വശത്തായി ഞാനും ..നല്ല തെളിഞ്ഞ ആകാശം .ചെറിയ തണുപ്പ് ..ഫെബ്രുവരീ നിനക്ക് നന്ദി ..

"ബിജുവിനറിയോ..ആകാശത്ത് നോക്കിയിരിക്കാന്‍ ഏറ്റവും പറ്റിയ സമയം നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ യാ .. മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം .ചെറിയ തണുപ്പ് .. പല തരാം ജ്യോതിര്‍ ഗോളങ്ങള്‍ വിരുന്നു വരുന്ന സമയം ..ആട്ടെ ..നക്ഷത്രങ്ങളും ഗ്രഹങ്ങളും കണ്ടാല്‍ ബിജുവിന് തിരിച്ചറിയാന്‍ പറ്റുമോ ..?"

" ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് , നക്ഷത്രങ്ങള്‍ മിന്നുമ്പോള്‍ , ഗ്രഹങ്ങള്‍ മിന്നുന്നതായി കാണുന്നില്ല എന്ന് , പക്ഷെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല "

" അതെന്താ ബിജു , പുസ്തകത്തിലെ പഠിത്തം മാത്രം മതിയോ , രാത്രി നമ്മള്‍ ദിവസും കാണുന്നതല്ലേ , അപ്പോള്‍ പുസ്തകത്തില്‍ പറയുന്നത് ശരിയാണോ എന്ന് നമ്മള്‍ നമ്മളുടെതായ രീതിയില്‍ നോക്കി ഉറപ്പു വരുത്തണ്ടേ ..ഉം ..? ഒരു കാര്യവും ആലോചിചു നോക്കാതെ മനസ്സിലുരപ്പിക്കരുത് കേട്ടോ , പിന്നീട് അവ തിരുത്താന്‍ പറ്റില്ല ,ബിജു കേട്ടോ ?"

" ഉം .. എന്നിട്ട് മാമന്‍ പറയൂ ..ഇപ്പൊ മാനത് ഏതൊക്കെ ഗ്രഹങ്ങള്‍ ഉണ്ട് ..ഒന്ന് കാണിച്ചു തരൂ "
" അതിനല്ലേ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ.. എല്ലാ നക്ഷത്രങ്ങളും മിന്നണംഎന്നില്ല കേട്ടോ , പ്രകാശ തീവ്രത കൂടിയ ചില നക്ഷത്രങ്ങള്‍ മിന്നുന്നതായി തോന്നാം എന്നില്ല .എങ്കിലും അവയുടെയും അറ്റങ്ങള്‍ ഇളകുന്നതായി തോന്നും ..


ദാ ...ആകാശത്ത് നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്ന നക്ഷത്രക്കൂട്ടമാണ് ഒറിയോന്‍ , നേരെ മുകളില്‍ കാണുന്ന ആ അടുത്തടുത്ത മൂന്നു നക്ഷത്രങ്ങള്‍ നോക്ക് .. അതൊരു യോദ്ധാവിന്റെ ബെല്‍റ്റ്‌ ആണ് എന്ന് സംകല്പിച്ചാല്‍ , മേലെ തോളും , താഴെ കാലും ആയി വേറെ രണ്ടു നക്ഷത്രങ്ങള്‍ . .കണ്ടോ ..ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ആ രൂപം."



" ആ ..ആ ചുവന്ന നക്ഷത്രം ഭടന്റെ തോള്‍ ആണ് ല്ലേ മാമ .."

" അതെ , ഒരു പ്രായമായ നക്ഷത്രമാണ് അത് , പ്രായമായ നക്ഷത്രങ്ങള്‍ ചുവന്നു കാണപ്പെടും എന്ന് നിനക്കറിയാമല്ലോ അല്ലെ .."

"ഉം ,,നക്ഷത്രത്തിന്റെ അവസാന ദശയിലെ മൂലകങ്ങള്‍ ആ നിറം ഉള്ള പ്രകാശം പുറത്തു വിടുനത് കൊണ്ടല്ലേ മാമ്മ അത് ..?

" മിടുക്കന്‍ , ക്വിസ്സിനു മാര്‍ക്ക് കിട്ടാന്‍ എങ്കിലും നീ അത് പഠിച്ചിട്ടുണ്ട് ..ഗുഡ് "

" ഇനി ആ ഭടന്റെ ബെല്ട്ടിനു നേരെ കാണുന്ന ഒരു തിളക്കമുള്ള നക്ഷത്രം കണ്ടുവോ ..നന്നായി വെട്ടിത്തിളങ്ങുന്ന ഒന്ന് ..അതാണ്‌ നമുക്ക കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം പേര് സിറിയസ്.. "

"സിറിയസ് . ..അല്ലെ "

"അതെ , യഥാര്‍ത്ഥത്തില്‍ , വീനസ് അഥവാ ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം തിളങ്ങിക്കാനുന്ന ആകാശ ഗോളമാണ് സിറിയസ് .."

" അപ്പൊ വീനസ് ആണോ നമുക്ക് കാണാന്‍ പറ്റുന്ന ഏറ്റവും തിളക്കം ഉള്ള ജ്യോതിര്‍ ഗോളം ..?"

"അതെയതെ , ദാ നോക്കൂ , അല്പം പടിഞ്ഞാറായി ശുക്രന്‍ തിളങ്ങുന്നത് കാണുന്നില്ലേ ..വെള്ളി പോലെ പോലെ വെട്ടിതിളങ്ങുന്നത് കൊണ്ട് വെള്ളി നക്ഷത്രം എന്നും വിളിക്കും "

"സൊ ബ്യുട്ടിഫുള്‍! ..മാമാ, ഇറ്റ്‌ ഈസ്‌ ഷയിനിംഗ് സൊ ബ്രയിറ്റ് ! എന്ത് രസാ !"

"ആകാശം അങ്ങനെ സുന്ദരമായ അനേകം രഹസ്യങ്ങളുടെ കലവറയാണ് , കൂടുതല്‍ അറിയുമ്പോള്‍ ബിജു ഇനിയും കൂടുതല്‍ ഇഷ്ടപ്പെടും ..കേട്ടോ "

"നമുക്ക് പോകേണ്ട സമയമായി , അത്താഴം കഴിക്കേണ്ടെ .. അതിനു മുമ്പ് ഒരു കാര്യം കൂടി , ബിജു പറയൂ .. കൃത്രിമ ഉപഗ്രഹങ്ങള്‍ എന്നാല്‍ എന്ത് ..?"

" ഭൂമിയെ പ്രദക്ഷണം ചെയ്തു വിവരങ്ങള്‍ ശേഖരിക്കാനും , വാര്ത്താവിനിമയതിനുമായി മനുഷ്യന്‍ ആകാശത്തിലേക്ക് റോക്കറ്റില്‍ വിക്ഷേപിച്ച വസ്തുക്കള്‍ അല്ലെ അത് ..?

"അത് തന്നെ , അതും നീ പുസ്തകത്തില്‍ പഠിച്ചിട്ടുണ്ട് ..? ആട്ടെ നീ കൃത്രിമ ഉപഗ്രഹത്തെ കണ്ടിട്ടുണ്ടോ ..?"

"ഇല്ല മാമ , അതിനു നമ്മള്‍ അത് വിക്ഷേപിക്കുന്ന ഇടത്ത് പോയിട്ടില്ലല്ലോ .."

"ആരുപറഞ്ഞു അവിടെ പോകണം എന്ന് ..ദാ നോക്ക് , നിന്റെ തലയ്ക്കു മീതെ ആകാശത്ത് .!"

" എവിടെ ..? കുറെ നക്ഷത്രങ്ങള്‍ മാത്രം കാണാം .."

"സൂക്ഷിച്ചു നോക്ക് , ആ നക്ഷരങ്ങളില്‍ ഒന്ന് പതുക്കെ വടക്കോട്ട്‌ സഞ്ചരിക്കുന്നത് നീ കാണുന്നില്ലേ .."

" അയ്യോ! അതാ നക്ഷത്രം അനങ്ങുന്നു , അത് പതുക്കെ വടക്കോട്ട്‌ പോവുന്നു ..അത്ഭുതം മാമ ..!! "

" അത് നക്ഷത്രം അല്ല ബിജു , അത് ഒരു കൃത്രിമ ഉപഗ്രഹമാണ്‌ , വിദൂര സംവേദന ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്ന്. ഭൂമിക്കു ചുറ്റും കറങ്ങി ഫോട്ടോകള്‍ എടുക്കുകയും , ഇന്ഫ്രാരെദ് സ്കാനിംഗ് നടത്തി വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ടിയാന്റെ പണി .. "

" എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല , ഞാന്‍ ഇത് വരെ എന്താ ഇത് കാണാതിരുന്നെ ..? കഷ്ടം "

"നമുക്ക് ചുറ്റും ഇങ്ങന ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ കാണാത്തതുണ്ട് , നമ്മള്‍ പലതും കാണാന്‍ ശ്രമിക്കാറില്ല എന്നതാണ് സത്യം .എല്ലാ ദിവസവും ആ ഉപഗ്രഹം ബിജുവിറെ തലക്കു മേലെ പോകുന്നു ..എന്നിട്ടും ബിജു ഇന്നാണ് അത് കണ്ടത് . അതും ഞാന്‍ കാണിച്ചു തന്നപ്പോ ..! ബിജുവിന്റെ കൂട്ടുകാര്‍ ഇപ്പോഴും ഇത് കണ്ടിട്ടില്ല ! ശരിയല്ലേ ..?"

"ഉം ശരിയാ , പരീക്ഷക്ക്‌ എപ്പോഴും ഫസ്റ്റ് വരുന്ന ആ എങ്ങിനീയരുടെ മോനും ഇതൊന്നും അറിയില്ല . എന്നെ പഠിപ്പിക്കുന്ന മാഷ്ക്കും ഇതൊന്നും അറിയില്ലാന്ന തോന്നുന്നേ ..എന്താ മാമാ അവര്‍ ഒന്നും ഇതൊക്കെ കാണാതെ പോയെ..?"

"അറിയണം എന്നാ ആഗ്രഹം നമുക്ക് മനസ്സില്‍ ഉണ്ടാകണം , പക്ഷെ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് ജയിക്കാനും , പാസ്സാകുവാനും പിന്നെ ജോലി കിട്ടാനും ആണ് ബിജു .. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒക്കെ തന്നെ "അറിവ് നേടണം " എന്നാ ചിന്തയുടെ ആവശ്യമില്ല ..

പക്ഷെ വികസിതമായ മനസ്സും ചിന്തബോധവും ഉള്ള നല്ല ഒരു മനുഷ്യന്‍ ആവണം എങ്കില്‍ എല്ലാക്കാര്യങ്ങളിലും അറിവ് നേടണം എന്നാ ആഗ്രഹം ഉള്ളവന്‍ ആയിരിക്കണം ..അത് പിന്നെ പറയാം .. ഇപ്പൊ നമുക്ക് വിഷയം ആകാശം .. ഹ ഹ !




" മാമന്‍ . താങ്ക്സ് , ഇപ്പൊ എനിക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി , ഇനി ഞാന്‍ എല്ലാ ദിവസവും ശ്രദ്ധിക്കും , വീനസ് കൂടാതെ വേറെ ഏതൊക്കെ ഗ്രഹങ്ങള്‍ കാണാം ..?

" വ്യാഴം , ബുധന്‍ .ചൊവ്വ എന്നിവ ഏറെക്കുറെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാം .ദാ അക്കാനുന്നതാണ് വ്യാഴം , ശക്രന്റെ അത്ര തിളക്കം ഇല്ല കക്ഷിക്ക് . എന്നാലും നമ്മുടെ ശ്രദ്ധയില്‍ പെടുന്ന വലുപ്പം ഉണ്ട് പുള്ളിക്ക് ."

" ദാ . ബിജു പെട്ടെന്ന് അങ്ങോട്ട്‌ നോക്ക് ..പെട്ടെന്ന് .."

" എന്താ അത് മാമാ ..? മേലെ ആകാശത്തില്‍ പെട്ടെന്ന് പാറി മറഞ്ഞു പോയത് ..""

" അതാണ്‌ കൊള്ളി മീന്‍ , ഭൂമിയിലേക്ക്‌ വീഴുന്ന ഉല്‍കകള്‍ ആണ് അവ ..വായുവുമായുള്ള ഘര്‍ഷണത്തില്‍ അവ കത്തുമ്പോള്‍ ആണ് നമ്മള്‍ അവയെ കാണുന്നത് "

" ദാ പിന്നേം , വെരോരണ്ണം കൂടി .. നല്ല രസം "

" ഉം.. ഭൂമി , അതിന്റെ ഭ്രമണ പഥത്തില്‍ ഇപ്പോള്‍ ഉല്‍ക്കകള്‍ കൂടുതല്‍ ഉള്ള ഒരിടത് കൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നാണ് നാം ഇത് കാണുമ്പോള്‍ മനസ്സിലാക്കേണ്ടത് ."



"അപ്പൊ , ഇതു കത്താതെ നേരെ താഴേക്കു വീണാലോ .."

"ഞാനും നീയും , മനുഷ്യനും മറ്റു ജീവ ജാലങ്ങളും ബാക്കിയുണ്ടാവില്ല ..അന്തരീക്ഷം തരുന്ന കുടക്കീഴിലാണ് നമ്മള്‍ എല്ലാം സംരക്ഷിക്കപ്പെടുന്നത് "

"രസകരം തന്നെ ..അല്ലെ .. ഞാന്‍ നാളെ സ്കൂളില്‍ എല്ലാവരോടും പറയും "

"നല്ലത് , എല്ലാവരോടും ഇതൊക്കെ നിരീക്ഷിക്കാന്‍ പറയണം .ഇതിനൊന്നും തന്നെ ചിലവുമിലല്ലോ ...നമ്മുടെ അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നില്ലെങ്കില്‍ അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല തന്നെ ..നമുക്ക് മുമ്പ് മറ്റാരൊക്കെയോ കണ്ടു പിടിച്ചതല്ലേ, അവരുടെ മാനസിക വ്യാപാരങ്ങളുടെ ഉത്തപന്ങ്ങള്‍ അല്ലെ നമ്മളുടെ അറിവായി നാം വരവ് വക്കുന്നത് .ശരി നേരം ഒത്തിരിയായി , നമുക്ക് പോകാം .."

"ഞാന്‍ വരുനില്ല , എനിക്ക് ഇനിയും ഉല്‍ക്കകള്‍ കാണണം "

"ഹ ഹ! ബിജു , നിനക്ക് വാന നിരീക്ഷണം ഇഷ്ടമായെന്നു തോന്നുന്നു ..പക്ഷെ തത്കാലം നമുക്ക് പോകാം , ബാക്കി നീ മനസ്സില്‍ ആലോചിച്ചോളൂ ..കണ്ട കാര്യങ്ങള്‍ പല തവണ മനനം ചെയ്യുന്നതും അറിവിന്റെ സംസ്കരണത്തിന് ആവശ്യമാണ്‌ "



"നല്ല കാറ്റ് അല്ലെ ബിജു .."

ബിജു മറുപടി പറഞ്ഞില്ല , അവന്‍ ആലോചനയില്‍ ആയിരുന്നു

"ആകാശ പോയ്കയിലുണ്ടൊരു പൊന്നിന്‍ തോണി .." ആ റേഡിയോ എടുത്തോളൂ , പാട്ട് നിര്‍ത്തണ്ട !