Monday, February 27, 2012

ആകാശം - സ്പെഷ്യല്‍ ഷോ - ഫെബ്രുവരി ലാസ്റ്റ് വീക്ക്‌ ആന്‍ഡ്‌ മാര്‍ച്ച്‌ ഫസ്റ്റ് വീക്ക്‌





പവര്‍ കട്ട് പലര്‍ക്കും അലോസരം ആണ് എങ്കിലും ചിലര്‍ക്ക് അത് വാന നിരീക്ഷണത്തിന് ഒരു നല്ല അവസരം കൂടിയാണ് .. തുടര്‍ച്ചയായി നമ്മളുടെ വൈകുന്നേരങ്ങളെ അപഹരിക്കുന്ന ടി വി പ്രോഗ്രാമുകളില്‍ നിന്നും ഒരു താത്കാലിക മോചനവും ..

രാത്രിയിലെ ആകാശത്തെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ , നിങ്ങള്‍ പവര്‍കട്ട് സമയം വെറുതെ കളയേണ്ട .. കാരണം ഈ വര്‍ഷത്തിലെ അറ്റവും ആകര്‍ഷകമായ ആകാശക്കഴ്ച്ചകളില്‍ ഒന്ന് ഈയിടെയാണ് സംഭവിക്കുന്നത്‌ .. ചന്ദ്രനും , ശുക്രനും (വീനസ്) വ്യാഴവും അടുത്തടുത്ത്‌ വരുന്ന ദിവസങ്ങള്‍ . . കൂടാതെ വ്യാഴത്തിനും ശുക്രനും നല്ല തിളക്കവും കാണും ( പവര്‍ കട്ട് ,നഗരത്തിലെ ആകാശത്തെ കുറച്ചു നേരതെക്കെങ്ങിലും നഗര വെളിച്ചത്തില്‍ നിന്നും അതിന്റെ സ്കാട്ടര്‍ ചെയ്യപ്പെട്ട നിന്നും പ്രതിഫലനങ്ങളില്‍ നിന്നും മോചിപ്പിക്കും )

ചിത്രത്തില്‍ കാണുന്ന പോലെ , ഉദ്ദേശം രാത്രി എഴരക്കും ശേഷവും ചന്ദ്രനും ശുക്രനും വ്യാഴവും തെളിവോടു കൂടി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദര്‍ശന്‍ തരുന്നതായിരിക്കും .. കവികള്‍ ഒരു പേനയും കടലാസും കയ്യില്‍ പിടിക്കുന്നത്‌ നന്നായിരിക്കും - എപ്പോഴാണ് ഭാവന ട്രിഗ്ഗര്‍ ചെയ്യപ്പെടുക എന്നറിയില്ല !! കരുതിയിരിക്കുക ..ഹ ഹ !

ചന്ദ്രന് പടിഞ്ഞാറായി കൂടുതല്‍ തിളങ്ങുന്നത് ശുക്രന്‍ , ചന്ദ്രന് തൊട്ടു അല്പം മാത്രം പടിഞ്ഞാറായി കാണുന്ന അല്പം തിളക്കം കുറഞ്ഞ ഗ്രഹം വ്യാഴം ( വ്യാഴന്‍ ..!! ഹ ഹ )..

അടുത്ത ദിവസങ്ങളില്‍ വീനസ് എന്നാ വിശ്വസുന്ദരിയും വ്യാഴം എന്നാ സൂപ്പര്‍ (മെഗാ..?) താരവും തമ്മില കൂടുതല്‍ അടുക്കും .. ..( രണ്ടു പേരും തമ്മില്‍ ഈയിടെയായി അല്പം അടുപ്പം കൂടുതല്‍ ആണെന്ന് പരദൂഷണം !! , സംഗമം കഴിഞ്ഞു അനിവാര്യമായ അകല്‍ച്ചയും വിരഹവും അവരെ കാത്തിരിക്കുന്നു )

എന്തായാലും .. കഴിയുന്നതും ഇത് മിസ്‌ ചെയ്യരുത് എന്ന് വാസു മാഷുടെ അപേക്ഷ - ദയവായി മൊബയില്‍ ഫോണില്‍ അലാറം ഇപ്പോഴേ സെറ്റ് ചെയ്യുക - സമയം ഏഴര - എട്ടു - ഇവനെ വിടരുത് ..!!!

ഹാവ് എ ഗ്രേറ്റ്‌ ടൈം !ഹാപ്പി സ്കൈ വാച്ചിംഗ് !!

:)

7 comments:

  1. വിവരം അറിയിച്ചതിന് നന്ദി.

    ReplyDelete
    Replies
    1. ശ്രീ തങ്കപ്പന്‍ സാര്‍ , താങ്കളെപ്പോലെ ഉള്ള സുമനസ്സുകളുടെ വരവും , വായനയും പ്രതികരനവുമാണ് ഈ ബ്ലോഗിന് അര്‍ഥം നല്‍കുന്നത് ... തീര്‍ച്ചയായും വീണ്ടും വരിക. നന്ദി !

      Delete
  2. ഇന്നലെയായിരുന്നു നല്ല കാഴ്ച

    ReplyDelete
    Replies
    1. @ഷാജി ,തീര്‍ച്ചയായും ഷാജി ഇപ്പോള്‍ ചന്ദ്രന്‍ അകന്നു കഴിഞ്ഞു , വന്നതിനു ഏറെ നന്ദി. താങ്കളുടെ ബ്ലോഗ്‌ ഏറെ ഗംഭീരമാണ് വിജ്ഞാനപ്രദമാണ് എന്ന് പറയേണ്ടതില്ലല്ലോ .. !ആ ഉദ്യമത്തിന് എല്ലാ ആശംസകളും . പിന്നെ മാര്‍ച്ച്‌ 21 - 22 നു ശുക്രനും വ്യാശവും തൊട്ടടുത്ത്‌ വരും .. അതും ഒരു സംഭവമായിരിക്കും

      Delete
  3. വാസുവേട്ടാ, കഴിഞ്ഞ ശനിയാഴ്ച തീവണ്ടിയാത്രക്കിടയില്‍ ഒന്നു രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഞാന്‍ ആകാശത്തേയ്ക്കു തന്നെ നോക്കിയിരുന്നു.. കാരണം ചന്ദ്രന് മുകളിലായി ഒരു വലിയ നക്ഷത്രമുണ്ടായിരുന്നു. ഇവിടെ ചിത്രത്തില്‍ കാണുന്നതിന് നേരെ വിപരീത ദിശയിലായി.. ഇടത് മുകള്‍ ഭാഗത്ത്.. അതേത് നക്ഷത്രമാണ്?

    ReplyDelete
    Replies
    1. പ്രിയ കൊച്ചു മുതലാളി , ( ചോട്ടാ മാലിക് ) :-)

      വളരെ സന്തോഷം . തീര്‍ച്ചയായും ട്രെയിനില്‍ പോകുമ്പോള്‍ ജനാലയിലൂടെ നല്ലൊരു കാഴ്ചയാണ് . പലപ്പോഴും തീരെ വിജനമായ സ്ഥലത്ത് കൂടെ പോകുമ്പോള്‍ , നല്ല ഇരുട്ടും , പൊടിയില്ലാത്ത ആകാശവും ആയിരിക്കും.. ഞാനും രാത്രി ട്രെയിന്‍ യാത്രയില്‍ ഇടയ്ക്കു ജനലിലൂടെ ശ്രദ്ധിക്കാറുണ്ട് .

      ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം , നമ്മുടെ ചന്ദ്രേട്ടന്‍ ഭൂമിക്കു ചുറ്റും ഇരുപത്തെട്ടു ദിവസം കൊണ്ട് കറങ്ങി വരുന്നു എന്നതാണ് . അത് കൊണ്ട് വിഊര ഗോളങ്ങള്‍ ആയ ഗ്രഹങ്ങളെ അപേക്ഷിച്ച് ചന്ദ്രന്റെ സ്ഥാനം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും . യഥാര്‍ത്ഥത്തില്‍ ഓരോ ദിവസവും ചന്ദ്രന്‍ 12 .8 ഡിഗ്രീ കിഴക്കോട്ടു നീങ്ങും . അതെ സമയം ഗ്രഹങ്ങള്‍ , നക്ഷത്രങ്ങള്‍ എന്നിവ അവയുടെ സ്ഥാനം അല്പമായെ വ്യത്യാസ പ്പെടുകയുള്ളൂ..( ഗ്രഹങ്ങള്‍ക്ക്‌ നക്ഷത്രങ്ങളെക്കാള്‍ കൂടുതല്‍ ചലനം കാണും )

      ചുരുക്കി പറഞ്ഞാല്‍ , ഗ്രഹങ്ങള്‍ വളരെ ആകാശത്തില്‍ ചെറിയ സ്ഥാന ചലനത്തിന് വിധേയമാകുമ്പോള്‍ ചന്ദ്രന് വലിയ സ്ഥാന ചലനം ഉണ്ടാകും എന്നര്‍ത്ഥം . നേരത്തെ പറഞ്ഞ പോലെ ഓരോ ദിവസവും ചന്ദ്രന്‍ 12 .8 ഡിഗ്രി കിഴക്കോട്ടു മാറുമ്പോള്‍ , ഗ്രഹങ്ങള്‍ ഒരു ഡിഗ്രിയില്‍ താഴെ മാത്രമേ സ്ഥാനം മാരുന്നുന്നുള്ളൂ . അതായത് ചിത്രത്തില്‍ കാണിച്ച ചന്ദ്രന്റെ സ്ഥാനം ഓരോ ദിവസവും വ്യത്യാസപ്പെടും എന്നര്‍ത്ഥം .

      നാല് ദിവസം മുന്‍പ് വരെ ചന്രന്റെ സ്ഥാനം 50 ഡിഗ്രി പടിഞ്ഞാറ് മാറിയായിരുന്നു എന്നര്‍ത്ഥം . അപ്പോള്‍ ഈ ഗ്രഹങ്ങള്‍ ചന്ദ്രന്റെ കിഴക്കായി വരും . (ചിത്രത്തില്‍ കാണിച്ചതിന്റെ എതിര്‍ വശത്ത് ) .അതില്‍ ഏറ്റവും തിളക്കമുള്ളതു നമ്മുടെ വീനസ് ആയതിനാല്‍ കൊച്ചു മുതലാളി കണ്ടു ഇഷ്ടപ്പെട്ടു പോയത് ആകാശത്തിലെ ആ കൊച്ചിനെ ( ചോട്ടി മാലികിന്‍) ആകാനെ തരമുള്ളൂ. ;-)

      സസ്നേഹം

      Delete
    2. വിശദമായ ഈ അറിവുപങ്കുവെക്കലിന് നന്ദി! ആദ്യം ചന്ദ്രക്കലയും നക്ഷത്രവും എനിയ്ക്ക് പിറകിലായിരുന്നു.. ടിയാന്‍ ട്രെയിന് പിന്നാലെ ഓടി ഓടി അവസാനം എനിയ്ക്കൊപ്പമെത്തി.. പിന്നെ കുറച്ച് സമയം ടിയാനും ഞാനും കഥകളൊക്കെ പരസ്പറ്റം കൈമാറി യാത്രതുടര്‍ന്നു.. കുറച്ച് കൂടി ചെന്നപ്പോള്‍ ടിയാന്‍ പാവം കൊച്ചുമുതലാളിയെ ഓവര്‍ ടെയ്ക്ക് ചെയ്തു.. പിന്നെ പിന്നെ മുകളിലേയ്ക്ക് ഓടി മറഞ്ഞെന്ന് തോന്നുന്നു.. അങ്ങനെ കൊച്ചുമുതലാളിയും എപ്പോഴോ ജാലകവാതിലൂടെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റടിച്ച് മയങ്ങി..

      വേനല്‍ക്കാലത്ത് സന്ധ്യാസമയത്ത് പടിഞ്ഞാറുഭാഗത്ത് തെളിയുന്ന വലിയ നക്ഷത്രം ശുക്രനാണെന്ന് പണ്ട് കൊച്ചുമുതലാളിയുടെ അമ്മായി പറഞ്ഞറിഞ്ഞിട്ടുണ്ട്. അമ്മാവന്റെ വീടിന്റെ പിന്‍വശം വിശാലമായ വയലും, അതിനക്കരെ വലിയ കുന്നുമാണ്. പിന്‍ഭാഗത്തിരുന്നു വിദൂരതയിലേയ്ക്ക് നോക്കിയിരിയ്ക്കാന്‍ നല്ല രസമാണ്. അവധിക്കാലത്തില്‍ പകല്‍ സമയത്തെ അര്‍മ്മാദവും കഴിഞ്ഞ് രാത്രിക്കാലങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ കുട്ടികളെല്ലാം ഇരുന്ന് ചുറ്റുമിരുന്നു വിദൂരമായ ആകാശത്തേയ്ക്ക് കണ്ണും നട്ട് പലവിധം കഥകള്‍ മെനഞ്ഞെടുക്കാറുണ്ടായിരുന്നു. അറബിക്കഥയിലെ അലാവുദ്ദീനും, അഞ്ജാതലോകത്ത് നിന്ന് പരവതാനിയിലെത്തുന്ന ഏലിയന്‍സുമൊക്കെ ഒരുപാട് കൊച്ചുമുതലാളിയെ വിസ്മയം കൊള്ളിപ്പിച്ചിട്ടുണ്ട്. അന്നത്തെ സ്വപ്നങ്ങളില്‍ കൊച്ചുമുതലാളിയും ഒത്തിരി ആകാശത്തിലൂടെ പറന്ന് നടന്നിട്ടുണ്ട്..

      Delete