Wednesday, February 8, 2012
രാത്രിയിലെ ആകാശ ക്കാഴ്ചകള്‍ ..!
"ഡാ ബിജു ...ആ ..നീ കളിക്കാന്‍ പോയി വന്നോ .. വേഗം കയ്യും കാലും നന്നായി തേച്ചു കഴുകീട്ടു വാസു മാമന്റെ അടുത്തേക്ക് വരൂ.. നമുക്ക് അല്പം നടക്കാന്‍ പോകാം ..നല്ല ഇളം കാറ്റു വീശുന്നുണ്ട് .. ആ പിന്നെ ആ ചെറിയ റേഡിയോയും എടുത്തോളൂ ..ട്ടോ ..മാമന്റെ മുറിയില്‍ ഉണ്ടാവും .."
"ആ ..ദാ വരുണൂ ....."
വൈകുന്നേരം ; സൂര്യനസ്തമിച്ചു അധികം ആയില്ല .. ചെറിയ കാറ്റും , നേരിയ നിലാവും ഉണ്ട് ...അല്പം നടക്കാന്‍ പറ്റിയ സമയം ..കുറെ നാളായി ബിജുവിനെ ചിലതൊക്കെ കാണിച്ചു കൊടുക്കണം എന്ന് വിചാരിക്കുന്നു .. എന്തായാലും ഇന്ന് നല്ല സമയം തന്നെ ..മനസ്സിനും ഒരു സുഖം തരുന്ന അന്തരീക്ഷം ...
"ദാ ഞാന്‍ വന്നല്ലോ ..", ബിജു വസ്ത്രം മാറി എത്തി ..നാലാം ക്ലാസ്സില്‍ ആണ് എങ്കിലും വലിയ ആള് ആണെന്നാ അവന്റെ മുഖത്തെ ഒരു ഭാവം ..
"എങ്ങോട്ടാ പോവുന്നെ മാമാ ..?"
"നമുക്ക് ഇത്തിരി നടക്കാം ബിജു... നിനക്ക് ഇളം കാറ്റില്‍ ഇങ്ങനെ നടക്കുന്നത് ഇഷ്ടല്ലേ.. ഈ മരങ്ങളുടെ ഊയലും ഇലകളുടെ അനക്കവും ഒക്കെ കേട്ട് കേട്ട് അങ്ങനെ അങ്ങനെ.."
"ഉം....നല്ല രസാ..ശരിക്കും .."
"പ്രകൃതിയെ അറിയുന്നത് ഇപ്പോഴും ഏറ്റവും രസമുള്ള കാര്യാ ബിജു..പ്രകൃതിയെ അറിയുക മാത്രം പോരാ.. അനുഭവിക്കണം ..കണ്ണും ചെവിയും തുറന്നു പിടിക്കണം ഒപ്പം മനസ്സും ....""
"എന്താ..അനുഭവിക്കണം ന്നോ ,മാമന് പിന്നേം ഫിലോസഫി പറയാന്‍ തുടങ്ങി ..അത് സ്കൂളില്‍ മതി ട്ടാ .."
" നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..തെമ്മാടി ..മിണ്ടാതെ കൂടെ വാ.."
പെട്ടെന്നാണ് ഇരുട്ട് കനം വക്കുന്നത് ..സന്ധ്യ രാത്രിക്ക് വഴിമാറുന്ന സമയം ... കാലത്തിന്റെ മാനങ്ങള്‍ വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്ത അവസ്ഥ ..അത് മനുഷ്യന് ഫീല്‍ ചെയ്യാം ...പകലില്‍ നിന്നും രാവിലെക്കുള്ള ഈ ട്രാന്സിഷന് ഒരു പ്രത്യേക അനുഭൂതി തന്നെ ..
"ഹായ് ,എന്ത് നല്ല നിലാവ് !!"
"അതെയതെ .. നല്ല ഭംഗി ല്ലേ..നമുക്ക് ഈ പാടത്തിന്റെ വരമ്പില്‍ ഇരിക്കാം ..സൂക്ഷിക്കണം .. കുറ്റിക്കാട് ഉള്ള ഇടമാണ് പാമ്പ് കാണും .ആ റേഡിയോ തരൂ ..നോക്കട്ടെ തൃശൂര്‍ ട്യുന് ചെയ്താല്‍ ഗാന തരംഗിണി കിട്ടും ... നല്ല പാട്ടുകളാ ..നീ കേട്ടില്ലേ.."
"ഉം.. മാമന്റെ മുറീല് നിന്നും കേള്‍ക്കാറുണ്ട് .. എനിക്കിഷ്ടാ.."
"അതേയ് , മാമാ ഒരു സംശയം ..."
"ന്താ .."
"ഇപ്പൊ എന്താ ആരും റേഡിയോ വക്കാത്തെ .. ..?."
"അതെന്റെ ബിജു, ഇപ്പൊ കൊല വെറി പാടി നടക്കുന്ന കാലമല്ലേ..റേഡിയോ വയ്ക്കാന്‍ എവിടാ സമയം
.., ആ കിട്ടിയല്ലോ ..കറക്റ്റ് സമയം ..നല്ല പാട്ടുകള്‍ ഒരുപാട് കേള്‍ക്കാം "
"പൌര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു ..പത്മരാഗം പുഞ്ചിരിച്ചു ..."
ബിജു മേലോട്ട് നോക്കി പുല്ലിന്റെ മേലെ ഒരേ കിടപ്പാണ് ..വശത്തായി ഞാനും ..നല്ല തെളിഞ്ഞ ആകാശം .ചെറിയ തണുപ്പ് ..ഫെബ്രുവരീ നിനക്ക് നന്ദി ..
"ബിജുവിനറിയോ..ആകാശത്ത് നോക്കിയിരിക്കാന്‍ ഏറ്റവും പറ്റിയ സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ യാ .. മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം .ചെറിയ തണുപ്പ് .. പല തരാം ജ്യോതിര്‍ ഗോളങ്ങള്‍ വിരുന്നു വരുന്ന സമയം ..ആട്ടെ ..നക്ഷത്രങ്ങളും ഗ്രഹങ്ങളും കണ്ടാല്‍ ബിജുവിന് തിരിച്ചറിയാന്‍ പറ്റുമോ ..?"
" ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് , നക്ഷത്രങ്ങള്‍ മിന്നുമ്പോള്‍ , ഗ്രഹങ്ങള്‍ മിന്നുന്നതായി കാണുന്നില്ല എന്ന് , പക്ഷെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല "
" അതെന്താ ബിജു , പുസ്തകത്തിലെ പഠിത്തം മാത്രം മതിയോ , രാത്രി നമ്മള് ദിവസും കാണുന്നതല്ലേ , അപ്പോള്‍ പുസ്തകത്തില്‍ പറയുന്നത് ശരിയാണോ എന്ന് നമ്മള് നമ്മളുടെതായ രീതിയില്‍ നോക്കി ഉറപ്പു വരുത്തണ്ടേ ..ഉം ..? ഒരു കാര്യവും ആലോചിചു നോക്കാതെ മനസ്സിലുരപ്പിക്കരുത് കേട്ടോ , പിന്നീട് അവ തിരുത്താന്‍ പറ്റില്ല ,ബിജു കേട്ടോ ?"
" ഉം .. എന്നിട്ട് മാമന് പറയൂ ..ഇപ്പൊ മാനത് ഏതൊക്കെ ഗ്രഹങ്ങള്‍ ഉണ്ട് ..ഒന്ന് കാണിച്ചു തരൂ "
" അതിനല്ലേ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ.. എല്ലാ നക്ഷത്രങ്ങളും മിന്നണംഎന്നില്ല കേട്ടോ , പ്രകാശ തീവ്രത കൂടിയ ചില നക്ഷത്രങ്ങള്‍ മിന്നുന്നതായി തോന്നാം എന്നില്ല .എങ്കിലും അവയുടെയും അറ്റങ്ങള്‍ ഇളകുന്നതായി തോന്നും ..
ദാ ...ആകാശത്ത് നമ്മള് ആദ്യം ശ്രദ്ധിക്കുന്ന നക്ഷത്രക്കൂട്ടമാണ് ഒറിയോന്‍ , നേരെ മുകളില്‍ കാണുന്ന ആ അടുത്തടുത്ത മൂന്നു നക്ഷത്രങ്ങള്‍ നോക്ക് .. അതൊരു യോദ്ധാവിന്റെ ബെല്‍റ്റ് ആണ് എന്ന് സംകല്പിച്ചാല് , മേലെ തോളും , താഴെ കാലും ആയി വേറെ രണ്ടു നക്ഷത്രങ്ങള്‍ . .കണ്ടോ ..ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ആ രൂപം."
" ആ ..ആ ചുവന്ന നക്ഷത്രം ഭടന്റെ തോള് ആണ് ല്ലേ മാമ .."
" അതെ , ഒരു പ്രായമായ നക്ഷത്രമാണ് അത് , പ്രായമായ നക്ഷത്രങ്ങള്‍ ചുവന്നു കാണപ്പെടും എന്ന് നിനക്കറിയാമല്ലോ അല്ലെ .."
"ഉം ,,നക്ഷത്രത്തിന്റെ അവസാന ദശയിലെ മൂലകങ്ങള്‍ ആ നിറം ഉള്ള പ്രകാശം പുറത്തു വിടുനത് കൊണ്ടല്ലേ മാമ്മ അത് ..?
" മിടുക്കന് , ക്വിസ്സിനു മാര്‍ക്ക് കിട്ടാന്‍ എങ്കിലും നീ അത് പഠിച്ചിട്ടുണ്ട് ..ഗുഡ് "
" ഇനി ആ ഭടന്റെ ബെല്ട്ടിനു നേരെ കാണുന്ന ഒരു തിളക്കമുള്ള നക്ഷത്രം കണ്ടുവോ ..നന്നായി വെട്ടിത്തിളങ്ങുന്ന ഒന്ന് ..അതാണ് നമുക്ക കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം പേര് സിറിയസ്.. "
"സിറിയസ് . ..അല്ലെ "
"അതെ , യഥാര്‍ത്ഥത്തില്‍ , വീനസ് അഥവാ ശുക്രന് കഴിഞ്ഞാല്‍ ഏറ്റവും അധികം തിളങ്ങിക്കാനുന്ന ആകാശ ഗോളമാണ് സിറിയസ് .."
" അപ്പൊ വീനസ് ആണോ നമുക്ക് കാണാന്‍ പറ്റുന്ന ഏറ്റവും തിളക്കം ഉള്ള ജ്യോതിര്‍ ഗോളം ..?"
"അതെയതെ , ദാ നോക്കൂ , അല്പം പടിഞ്ഞാറായി ശുക്രന് തിളങ്ങുന്നത് കാണുന്നില്ലേ ..വെള്ളി പോലെ പോലെ വെട്ടിതിളങ്ങുന്നത് കൊണ്ട് വെള്ളി നക്ഷത്രം എന്നും വിളിക്കും "
"സൊ ബ്യുട്ടിഫുള്‍! ..മാമാ, ഇറ്റ് ഈസ് ഷയിനിംഗ് സൊ ബ്രയിറ്റ് ! എന്ത് രസാ !"
"ആകാശം അങ്ങനെ സുന്ദരമായ അനേകം രഹസ്യങ്ങളുടെ കലവറയാണ് , കൂടുതല്‍ അറിയുമ്പോള്‍ ബിജു ഇനിയും കൂടുതല്‍ ഇഷ്ടപ്പെടും ..കേട്ടോ "
"നമുക്ക് പോകേണ്ട സമയമായി , അത്താഴം കഴിക്കേണ്ടെ .. അതിനു മുമ്പ് ഒരു കാര്യം കൂടി , ബിജു പറയൂ .. കൃത്രിമ ഉപഗ്രഹങ്ങള്‍ എന്നാല്‍ എന്ത് ..?"
" ഭൂമിയെ പ്രദക്ഷണം ചെയ്തു വിവരങ്ങള്‍ ശേഖരിക്കാനും , വാര്ത്താവിനിമയതിനുമായി മനുഷ്യന് ആകാശത്തിലേക്ക് റോക്കറ്റില്‍ വിക്ഷേപിച്ച വസ്തുക്കള്‍ അല്ലെ അത് ..?
"അത് തന്നെ , അതും നീ പുസ്തകത്തില്‍ പഠിച്ചിട്ടുണ്ട് ..? ആട്ടെ നീ കൃത്രിമ ഉപഗ്രഹത്തെ കണ്ടിട്ടുണ്ടോ ..?"
"ഇല്ല മാമ , അതിനു നമ്മള് അത് വിക്ഷേപിക്കുന്ന ഇടത്ത് പോയിട്ടില്ലല്ലോ .."
"ആരുപറഞ്ഞു അവിടെ പോകണം എന്ന് ..ദാ നോക്ക് , നിന്റെ തലയ്ക്കു മീതെ ആകാശത്ത് .!"
" എവിടെ ..? കുറെ നക്ഷത്രങ്ങള്‍ മാത്രം കാണാം .."
"സൂക്ഷിച്ചു നോക്ക് , ആ നക്ഷരങ്ങളില് ഒന്ന് പതുക്കെ വടക്കോട്ട് സഞ്ചരിക്കുന്നത് നീ കാണുന്നില്ലേ .."
" അയ്യോ! അതാ നക്ഷത്രം അനങ്ങുന്നു , അത് പതുക്കെ വടക്കോട്ട് പോവുന്നു ..അത്ഭുതം മാമ ..!! "
" അത് നക്ഷത്രം അല്ല ബിജു , അത് ഒരു കൃത്രിമ ഉപഗ്രഹമാണ് , വിദൂര സംവേദന ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്ന്. ഭൂമിക്കു ചുറ്റും കറങ്ങി ഫോട്ടോകള്‍ എടുക്കുകയും , ഇന്ഫ്രാരെദ് സ്കാനിംഗ് നടത്തി വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ടിയാന്റെ പണി .. "
" എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല , ഞാന്‍ ഇത് വരെ എന്താ ഇത് കാണാതിരുന്നെ ..? കഷ്ടം "
"നമുക്ക് ചുറ്റും ഇങ്ങന ഒരുപാട് കാര്യങ്ങള്‍ നമ്മള് കാണാത്തതുണ്ട് , നമ്മള് പലതും കാണാന്‍ ശ്രമിക്കാറില്ല എന്നതാണ് സത്യം .എല്ലാ ദിവസവും ആ ഉപഗ്രഹം ബിജുവിറെ തലക്കു മേലെ പോകുന്നു ..എന്നിട്ടും ബിജു ഇന്നാണ് അത് കണ്ടത് . അതും ഞാന്‍ കാണിച്ചു തന്നപ്പോ ..! ബിജുവിന്റെ കൂട്ടുകാര്‍ ഇപ്പോഴും ഇത് കണ്ടിട്ടില്ല ! ശരിയല്ലേ ..?"
"ഉം ശരിയാ , പരീക്ഷക്ക് എപ്പോഴും ഫസ്റ്റ് വരുന്ന ആ എങ്ങിനീയരുടെ മോനും ഇതൊന്നും അറിയില്ല . എന്നെ പഠിപ്പിക്കുന്ന മാഷ്ക്കും ഇതൊന്നും അറിയില്ലാന്ന തോന്നുന്നേ ..എന്താ മാമാ അവര്‍ ഒന്നും ഇതൊക്കെ കാണാതെ പോയെ..?"
"അറിയണം എന്നാ ആഗ്രഹം നമുക്ക് മനസ്സില്‍ ഉണ്ടാകണം , പക്ഷെ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് ജയിക്കാനും , പാസ്സാകുവാനും പിന്നെ ജോലി കിട്ടാനും ആണ് ബിജു .. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒക്കെ തന്നെ "അറിവ് നേടണം " എന്നാ ചിന്തയുടെ ആവശ്യമില്ല ..
പക്ഷെ വികസിതമായ മനസ്സും ചിന്തബോധവും ഉള്ള നല്ല ഒരു മനുഷ്യന് ആവണം എങ്കില്‍ എല്ലാക്കാര്യങ്ങളിലും അറിവ് നേടണം എന്നാ ആഗ്രഹം ഉള്ളവന് ആയിരിക്കണം ..അത് പിന്നെ പറയാം .. ഇപ്പൊ നമുക്ക് വിഷയം ആകാശം .. ഹ ഹ !
" മാമന് . താങ്ക്സ് , ഇപ്പൊ എനിക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി , ഇനി ഞാന്‍ എല്ലാ ദിവസവും ശ്രദ്ധിക്കും , വീനസ് കൂടാതെ വേറെ ഏതൊക്കെ ഗ്രഹങ്ങള്‍ കാണാം ..?
" വ്യാഴം , ബുധന്‍ .ചൊവ്വ എന്നിവ ഏറെക്കുറെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാം .ദാ അക്കാനുന്നതാണ് വ്യാഴം , ശക്രന്റെ അത്ര തിളക്കം ഇല്ല കക്ഷിക്ക് . എന്നാലും നമ്മുടെ ശ്രദ്ധയില്‍ പെടുന്ന വലുപ്പം ഉണ്ട് പുള്ളിക്ക് ."
" ദാ . ബിജു പെട്ടെന്ന് അങ്ങോട്ട് നോക്ക് ..പെട്ടെന്ന് .."
" എന്താ അത് മാമാ ..? മേലെ ആകാശത്തില്‍ പെട്ടെന്ന് പാറി മറഞ്ഞു പോയത് ..""
" അതാണ് കൊള്ളി മീന്‍ , ഭൂമിയിലേക്ക് വീഴുന്ന ഉല്കകള് ആണ് അവ ..വായുവുമായുള്ള ഘര്‍ഷണത്തില്‍ അവ കത്തുമ്പോള്‍ ആണ് നമ്മള് അവയെ കാണുന്നത് "
" ദാ പിന്നേം , വെരോരണ്ണം കൂടി .. നല്ല രസം "
" ഉം.. ഭൂമി , അതിന്റെ ഭ്രമണ പഥത്തില്‍ ഇപ്പോള്‍ ഉല്‍ക്കകള്‍ കൂടുതല്‍ ഉള്ള ഒരിടത് കൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നാണ് നാം ഇത് കാണുമ്പോള്‍ മനസ്സിലാക്കേണ്ടത് ."
"അപ്പൊ , ഇതു കത്താതെ നേരെ താഴേക്കു വീണാലോ .."
"ഞാനും നീയും , മനുഷ്യനും മറ്റു ജീവ ജാലങ്ങളും ബാക്കിയുണ്ടാവില്ല ..അന്തരീക്ഷം തരുന്ന കുടക്കീഴിലാണ് നമ്മള് എല്ലാം സംരക്ഷിക്കപ്പെടുന്നത് "
"രസകരം തന്നെ ..അല്ലെ .. ഞാന്‍ നാളെ സ്കൂളില്‍ എല്ലാവരോടും പറയും "
"നല്ലത് , എല്ലാവരോടും ഇതൊക്കെ നിരീക്ഷിക്കാന്‍ പറയണം .ഇതിനൊന്നും തന്നെ ചിലവുമിലല്ലോ ...നമ്മുടെ അറിവ് മറ്റുള്ളവരിലേക്ക് പകര്ന്നില്ലെങ്കില് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല തന്നെ ..നമുക്ക് മുമ്പ് മറ്റാരൊക്കെയോ കണ്ടു പിടിച്ചതല്ലേ, അവരുടെ മാനസിക വ്യാപാരങ്ങളുടെ ഉത്തപന്ങ്ങള് അല്ലെ നമ്മളുടെ അറിവായി നാം വരവ് വക്കുന്നത് .ശരി നേരം ഒത്തിരിയായി , നമുക്ക് പോകാം .."
"ഞാന്‍ വരുനില്ല , എനിക്ക് ഇനിയും ഉല്‍ക്കകള്‍ കാണണം "
"ഹ ഹ! ബിജു , നിനക്ക് വാന നിരീക്ഷണം ഇഷ്ടമായെന്നു തോന്നുന്നു ..പക്ഷെ തത്കാലം നമുക്ക് പോകാം , ബാക്കി നീ മനസ്സില്‍ ആലോചിച്ചോളൂ ..കണ്ട കാര്യങ്ങള്‍ പല തവണ മനനം ചെയ്യുന്നതും അറിവിന്റെ സംസ്കരണത്തിന് ആവശ്യമാണ് "
"നല്ല കാറ്റ് അല്ലെ ബിജു .."
ബിജു മറുപടി പറഞ്ഞില്ല , അവന് ആലോചനയില്‍ ആയിരുന്നു
"ആകാശ പോയ്കയിലുണ്ടൊരു പൊന്നിന് തോണി .." ആ റേഡിയോ എടുത്തോളൂ , പാട്ട് നിര്‍ത്തണ്ട !
Subscribe to:
Post Comments (Atom)
കണ്ട കാര്യങ്ങള്‍ പല തവണ മനനം ചെയ്യുന്നതും അറിവിന്റെ സംസ്കരണത്തിന് ആവശ്യമാണ് "
ReplyDeleteNandhi maashe.......:)
നല്ല എഴുത്ത് വാസുവേട്ടാ.. അഭിനന്ദിയ്ക്കാതിരിയ്ക്കാന്‍ വയ്യ..!
ReplyDeleteഅറിയാത്ത പലകാര്യങ്ങളും ഇവിടെ നിന്ന് അറിയാന്‍ കഴിഞ്ഞു, അതും ദൈനംദിന ഭാഷ പ്രയോഗത്തിലാകുമ്പോള്‍ മനസ്സില്‍ നിന്ന് പോകാതെ തങ്ങി നില്‍ക്കുകയും ചെയ്യും..
ആകാശത്തേയ്ക്ക് നോക്കിയിരിയ്ക്കാന്‍ എനിയ്ക്ക് പണ്ടേ വളരെ പ്രിയമാണ്. നാട്ടിലുള്ളപ്പോള്‍ രാത്രികാലങ്ങളില്‍ വീടിനടുത്തുള്ള പുഴയിലേയ്ക്ക് വല്ല്യച്ചന്റെ മോനുമായി കുളിയ്ക്കാന്‍ പോകും.. വെള്ളത്തിലിറങ്ങി നിന്ന് ഇങ്ങനെ ആകാശത്തെ നിരീക്ഷിയ്ക്കുകയായിരുന്നു പതിവ്. പെട്ടന്നൊരു ദിവസമാണ് നമ്മുടെ ടിയാനെ കണ്ണില്‍പ്പെട്ടത്.. എന്താണ് സംഭവമെന്ന് എനിയ്ക്ക് മനസ്സിലായില്ല! ചേട്ടായി അന്ന് വാസുവേട്ടന് പറഞ്ഞ് തന്നത് പോലെ പറഞ്ഞ് തന്നു.. പിന്നീടുള്ള രാത്രികളില്‍ അതേ സമയത്ത് തന്നെ ടിയാന് സഞ്ചരിയ്ക്കുന്നത് കണ്ട് നിന്നിട്ടുണ്ട്..!!
നന്ദി.. പൊന്‍പുലരി!
വിജ്ഞാനപ്രദമായ പോസ്റ്റ്... ലളിതമായ വിവരണം കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കും.
ReplyDeleteഇവിടേയ്ക്ക് വഴി നടത്തിയ വര്‍ഷിണിക്കും ഏറെ നന്ദി...!
പുസ്തകത്തിലെ പഠിത്തം മാത്രം മതിയോ , പുസ്തകത്തില്‍ പറയുന്നത് ശരിയാണോ എന്ന് നമ്മള് നമ്മളുടെതായ രീതിയില്‍ നോക്കി ഉറപ്പു വരുത്തണ്ടേ....
ReplyDeleteഅതെ... അതാണ് ശരിയായ വിദ്യാഭ്യാസം... ..
വിജ്ഞാനപ്രദമായ പോസ്റ്റ്
@ ബഹു : വെള്ളരി ടീച്ചര്‍ , ഏറെ നന്ദി വന്നതിനും വായിച്ചതിനും കമന്റു ചെയ്തതിനും ... വീണ്ടും വരുമല്ലോ ....! :)
ReplyDeleteപ്രിയ കൊച്ചു മുതലാളി , വന്നതിലും വായിച്ചതിലും ഏറെ നന്ദിയും സന്തോഷവും ..ഒപ്പം കുട്ടിക്കാലത്തെ ആ അനുഭവം പങ്കു വച്ചതിലും ....പിന്നെ, ഇന്നലെയും ഞാന്‍ ടിയാനെ കണ്ടു ഹ ഹ ! ഒരു എഴരക്ക് !! വീണ്ടും വരുമല്ലോ ... ! സസ്നേഹം ! :)
ReplyDeleteതീര്‍ച്ചയായും..! ഈ ബ്ലോഗ് സ്പോട്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്നൊരു സംശയമെ ഉള്ളൂ.. വളരെ വിഞ്ജാനപ്രദവും, അഭിനന്ദനീയവുമാണ് ഈ ശ്രമങ്ങള്‍.. കമന്റുകളുടെ എണ്ണത്തില്‍ നോക്കണ്ട; പില്ക്കാലത്ത് ഇതൊരു റഫറന്സായിരിയ്ക്കും പലര്‍ക്കും.. എല്ലാവിധ ആശംസകളും!
Delete@കുഞ്ഞൂസ് (Kunjuss )
ReplyDeleteവളരെ നന്ദി കേട്ടോ ,ഇവിടെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു ..വീണ്ടും വരുമല്ലോ..
@khaadu
ReplyDeleteഇവിടെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി ..വീണ്ടും വരുമല്ലോ.. പേടിക്കേണ്ട , ഈ സ്കൂളില്‍ പരീക്ഷ ഇല്ല !! :)
എഴുത്ത് കേമമായിട്ടുണ്ട് . അഭിനന്ദനങ്ങള്‍.
ReplyDelete