Sunday, September 18, 2011

സൌദാമിനി ടീച്ചറും ശംഭുവും പിന്നെ ഒരു ക്ലോക്കും!


ഓണമായതോടെസ്കൂളിനു അ
വധി കൊടുത്തു വാസു മാഷ്‌ അല്പം ഫ്രീ ആയി ഇരിക്കുകയായിരുന്നു . അപ്പോഴാണ്‌ ഒരു ദിവസം സൌദാമിനി ടീച്ചറുടെ ഒരു ഫോണ്‍ കോള്‍ വന്നത് .ടീച്ചര്‍ പണ്ട് മാഷുടെ ഒപ്പം ട്രെയിനിങ്ങിനു ഉണ്ടായിരുന്നതാണ് ..പിന്നെ മാഷ്‌ ചുമ്മാ ഒഴപ്പി നടക്കുകയും സര്‍ക്കാര്‍ ജോലി ഒക്കെ കളഞ്ഞു പാരല്ലാല്‍ കോളേജു തുടങ്ങുകയും ചെയ്തു ..ടീച്ചറാണെങ്കില്‍ വെച്ചടി വച്ചടി പ്രമോഷനും ഒക്കെയായി ഇപ്പൊ ഒരു വലിയ സ്ഥാനത്തൊക്കെ ആണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ ...

"ആ ടീച്ചറോ! എത്ര നാളായി ! സുഖം തന്നെ ..?"

" അതേയ്, വേറെ ഒരു കാര്യം ചോദിക്കാനാ വിളിച്ചത് ; ശംഭുവിനു ഇന്ന് പരീക്ഷയായിരുന്നു .ഒരു ടാലെന്റ്റ്‌ ഹണ്ട് ഒളിമ്പ്യാഡ് ",ടീച്ചര്‍ നേരെ കാര്യത്തിലേക്ക് കടന്നു .

ശംഭു, ടീച്ചറുടെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകനാണ് . മിടുക്കന്‍ ആണ് ബുദ്ധിശാലിയും .

" അതെയോ ,എങ്ങനെ ഉണ്ടായിരുന്നു ശംഭു നന്നായി എഴുതിക്കാണും അല്ലെ .."

"ആ എഴുതിയിട്ടുണ്ട് , അതിനു ഇവന്‍ മറ്റുള്ള കുട്ടികളെപ്പോലെ ശരിക്കും ശ്രമിക്കിണില്ലല്ലോ , പക്ഷെ മാഷെ വിളിച്ചത് ഒരു സംശയം ചോദിക്കാനാണ് "

മാഷ്‌ ഒന്ന് വിരണ്ടു . വലിയ പുലിയാണ് എന്നൊക്കെയാണ് മാഷുടെ വിചാരം ..എന്തൊക്കെയോ ബ്ലോഗ്‌ എഴുതി വല്യ ശാസ്ത്രഞ്ജന്‍ ആണെന്ന ഭാവത്തിലായിരുന്നു ..ആറാം ക്ലാസിലെ കുട്ടിയോട് ചോദിച്ച ചോദ്യം മാഷുക്ക് അറിയില്ല എങ്കില്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല ..ഈ ബ്ലോഗ്‌ കോളേജു ഒക്കെ പൂട്ടി പോവുക തന്നെ ! ഓരോരോ പുലിവാലുകള്‍ .! .എന്നൊക്കെ മാഷ് മനസ്സില്‍ അങ്ങനെ വിചാരിക്കാന്‍ തുടങ്ങി..

"അതേയ് , ഞാന്‍ അല്പം ബിസിയാണ് ,സ്റ്റീഫന്‍ ഹവ്കിങ്ങ്സുമായി ഇപ്പോള്‍ ഒരു മീറ്റിംഗ് ഉണ്ട് . പിന്നെ ചോദിച്ചോളൂ ..ഇപ്പൊ തന്നെ വേണം എന്നുണ്ടോ ..?"

" എന്താ മാഷ് നിങ്ങള്ക്ക് പെട്ടെന്ന് പറയാന്‍ പറ്റും ,അധികം സമയം ഒന്നും വേണ്ട ", സൌദാമിനി ടീച്ചര്‍ വിടാന്‍ ഭാവമില്ല .

"ആ എന്നാ ശരി .ചോദിക്കൂ.."

"അതേയ് , ഇവന്റെ ചോദ്യപേപ്പറില്‍ ഒരു ചോദ്യമുണ്ട് :"

"എന്താ..... അത് ..", ശബ്ദം ഇടറാതെ മാഷ്‌ .

" ഒരു ക്ലോക്കില്‍ എട്ടിനും ഒന്‍പതിനും ഇടക്ക് മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും നേരെ എതിരെ വരുന്നതെപ്പോള്‍ ..?"

" അതേയ് എനിക്ക് ഇപ്പോള്‍ സമയമില്ല , സ്റ്റീഫന്‍ ഹവ്കിങ്ങ്സ് ഇപ്പോള്‍ കാത്തിരിക്കുന്നുണ്ട് "

"മിസ്ടര്‍ , നിങ്ങള്‍ മര്യാദക്ക് ചോദ്യത്തിന് ഉത്തരം പറയുന്നുണ്ടോ ..അതോ .."

മാഷ് അല്പം ആലോചിച്ചു .. ടീച്ചരാനെകില്‍ പഴയ പത്താം ക്ലാസ് എസ്‌ എസ്‌ എല്‍ സി യില്‍ ആദ്യ പത്തു റാങ്കില്‍ ഒക്കെ വന്ന ആളാണ്‌ .. പിന്നെ വല്യ കോളേജില്‍ നിന്നൊക്കെ പഠിച്ചിറങ്ങിയ പുള്ളിയും.ഉത്തരം എളുപ്പം ടീച്ചര്‍ക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ നമുക്കും എളുപ്പം ആവില്ല ..എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം .അറിയില്ല എന്ന് പറഞ്ഞാല്‍ മോശം അല്ലെ !!

അങ്ങനെ ആലോചിച്ചു ഒരു ഉത്തരം മാഷ് കണ്ടെത്തി .. ആ ഉത്തരം സൌദാമിനി ടീച്ചര്‍ക്കും ബോധിച്ചു . പക്ഷെ ഇത് ഞാന്‍ ഇന്ന് ഈ ക്ലാസില്‍ ചോദിയ്ക്കാന്‍ പോകുകയാണ് ..ആരാണ് ആദ്യം ഉത്തരം പറയുക എന്ന് നോക്കാമല്ലോ ..മാത്രമല്ല മാഷ് മുന്പ് എടുത്ത പാഠവുമായി ഈ ചോദ്യത്തിന് ചെറിയ ബന്ധവുംണ്ട് .

-------------------------------------------------------------------------------------------------------------------------
രംഗം : സ്റ്റാന്‍ഡേര്‍ഡ് ഏഴു സി

"ഗുഡ് മോര്‍ണിംഗ് സാര്‍ "


"ശരി ശരി ! ഓണം ഒക്കെ കഴിഞ്ഞു , മഴയോട്ടു തോര്ന്നിട്ടുമില്ല . എല്ലാവരും ഓണം ഒക്കെ ആഘോഷിച്ചോ,..? "

"ഉവ്വ് മാഷെ . ..വീട്ടിലെ അവസാന ചെമ്പ് പാത്രവും അച്ഛന്‍ തൂക്കി വിറ്റു ആഘോഷം തകര്‍ത്തു മാഷെ "

" ആ വെരി ഗുഡ് ! അങ്ങനെ വേണം ഓണം ആഘോഷിക്കാന്‍ .. ഒന്നും ബാക്കി വക്കാന്‍ പാടില്ല! നിന്റെ അച്ഛന്റെ കൂടെ മാഷ് ഒപ്പം ഇരുന്നു പഠിച്ചതാ .. എന്നിട്ടെന്താ ..അവന്‍ കൊടി പിടിക്കാന്‍ നടന്നു ..മാഷും കൊടി പിടിച്ചിട്ടുണ്ട് ..പക്ഷെ കൊടിയുടെ കാര്യം കഴിഞ്ഞാല്‍ വീട്ടില്‍ വന്നു മടിയില്ലാതെ പുസ്തകം തുറക്കുമായിരുന്നു ..അവനാണെങ്കില്‍ കൊടി കൊടുതവരുടെ കൂടെപ്പോയി അടിപിടിയുമായി നടന്നു .. കൊടി കയ്യില്‍ വച്ച് കൊടുത്തവനോക്കെ പിന്നെ വലിയ പ്രമാണിമാരും ആയി .. ..അന്ന് അവന്‍ പഠിചിരുന്നെങ്കില്‍ ഇപ്പൊ ഇത് വില്‍ക്കണമായിരുന്നോ ..അതിനെങ്ങനാ ..!!"

"അച്ഛന്‍ പറയുന്നത് എല്ലാം യോഗമെന്നാ .."

"അതേടാ ..യോഗം തന്നെ , മാഷുടെ യോഗം "

"അതേതായാലും , ഇപ്പോള്‍ മാഷ് ഒരു ചോദ്യംചോദിക്കാന്‍ പോകുന്നു ..ഔട്ട്‌ ഓഫ് സില്ലബാസ് ആണ് കേട്ടോ ..?ഇനി മാഷ് ഡി പി ഇ പി ആണ് സില്ലബാസ് ഒന്നും പഠിപ്പിക്കില്ല എന്നും പറഞ്ഞു നിന്റെ ആ പരിഷ്കാരി മമ്മി ഇവിടേയ്ക്ക് വരാന്‍ പാടില്ല .കേട്ടോ നിമ്മി ..?"

"ഇല്ല .മാഷെ ,ഞാന്‍ വീട്ടില്‍ പറയൂല്ല "

"മമ്മി വന്നാല്‍ ഒന്നുകില്‍ മമ്മിയേം ഞാന്‍ ഇവടെ കയറ്റി ഇരുത്തും അല്ലേല്‍ ഞാന്‍ നിന്നേം ഒപ്പം പറഞ്ഞു വിടും കേട്ടോ ..കളി വാസു മാഷോട് വേണ്ട.."

"അപ്പൊ ശരി .ഇന്നലെ മാഷോട് ഒരു ചോദ്യം ഒരാള്‍ ചോദിച്ചു :

ഒരു ക്ലോക്കില്‍, എട്ടു മണിക്കും ഒന്‍പതു മണിക്കും ഇടക്ക് എപ്പോഴാണ് മിനിട്ട് മണിക്കൂര്‍ സൂചികള്‍ നേരെ എതിര്‍ ദിശയില്‍ വരുന്നത് ..?"


"ഇല്ല ! അങ്ങനെ സംഭവിക്കില്ല മാഷെ "
"അതെന്താ ദിനേശാ അങ്ങനെ.."

"വീട്ടിലെ ക്ലോക്കില്‍ ഒരു സൂചിയെ ഉള്ളൂ മാഷെ,ക്ലോക്ക് കേടാണ് "
"തെമ്മാടി!, തര്‍ക്കുത്തരം പറയുന്നോ..!! ?"
"മാഷല്ലേ പറയാറുള്ളത് ,സത്യമേ പറയാന്‍ പടുള്ളൂന്നു "
"അതിനു..?"
"ഇതാണ് സത്യം മാഷേ .."

"നിന്നെ ഞാന്‍ വക്കീലാക്കും അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ ആക്കും ,ഇരിയെടാ ...!"

"വേറെ ആര്‍ക്കു പറയാം ..?"
"മാഷേ.... സമയം വേണം ."

"ശരി ! നിങ്ങള്‍ ഇരുന്നു ചെയ്യ് , മാഷ്‌ ഒരു കട്ടന്‍ കുടിച്ചു വരാം.ആരും ബഹളം ഉണ്ടാക്കരുത് , ആ ജോഷി , ബഹളം ഉണ്ടാക്കുന്നവരുടെ പേര് നീ എഴുതി വച്ചോ.."

-------------------------------------------------------------------------------------------------------------------------
"ആ , ആര്‍ക്കൊക്കെ ഉത്തരം കിട്ടി ..?"
" മാഷ് , എനിക്ക് കിട്ടി , എട്ടു പത്തു "

"നിനക്ക് കിട്ടിയോ മിനി ..?
"എട്ടു പത്തു തന്നെ മാഷെ, എന്താ സംശയം "

" രവിക്ക് എന്താ കിട്ടിയത്...?
"എട്ടു പതിനൊന്നു മാഷ് "

" മിടുക്കന്‍! , അപ്പൊ എട്ടു പത്തു അല്ല ഉത്തരം അല്ലെ ..?"

"അല്ല മാഷ്, കാരണം പത്ത് മിനിട്ടാകുംബോഴേക്കും മണിക്കൂര്‍ സൂചി എട്ടില്‍ നിന്നും അല്പംമാറിയിട്ടുണ്ടാകുമല്ലോ , എന്നാല്‍ മിനിട്ട് സൂചി പത്തിന് നേരെയും ,അപ്പോള്‍ എട്ടു മണി കഴിഞ്ഞു പത്തു മിനിട്ടാകുമ്പോള്‍ സൂചികള്‍ നേര്‍ രേഖയില്‍ വരില്ല തന്നെ "

"ഹൂം ..ഗുഡ് വെരി ഗുഡ്.. ഉത്തരം അടുത്ത് വരുന്നു ,എന്നാല്‍ പൂര്‍ണമായും ശരിയല്ല "

"ആര്‍ക്കു പറയാം ശരിയുത്തരം ..?"

ഇക്കാലത്ത് എല്ലാത്തിനും ഒരു 'ക്ലു' മസ്റ്റ്‌ ആയതു കൊണ്ട് , നാല് വ്യത്യസ്ത ഉത്തരങ്ങള്‍ കൊടുക്കുന്നു ,അതില്‍ ഒന്നാണ് ശരി ഉത്തരം !

(എ ) 8: 10 : 00 ( എട്ടു മണി കഴിഞു പത്ത് മിനിട്ട് )
( ബി ) 8: 11 : 00 ( എട്ടു മണി കഴിഞു പതിനൊന്നു മിനിട്ട് )
( സി ) 8: 12 : 00 ( എട്ടു മണി കഴിഞു പന്ത്രണ്ടു മിനിട്ട് )
( ഡി ) 8 : 10 : 10/11 ( എട്ടു മണി കഴിഞു പത്ത് മിനിട്ട് , 10 /11 സെക്കണ്ട് )
( ഇ ) 8 : 11 : 1/11 ( എട്ടു മണി കഴിഞു പതിനൊന്നു , 1 /11 സെക്കണ്ട് )

(ഉത്തരം അടുത്ത ക്ലാസില്‍ ..)
-------------------------------------------------------------------------------------------------------------------------

16 comments:

  1. പാഠം 2 ."സൌദാമിനി ടീച്ചറും ശംഭുവും പിന്നെ ഒരു ക്ലോക്കും!"

    ആര്‍ക്കു പറയാം ശരിയുത്തരം ..?

    ReplyDelete
  2. ഇനി പറഞ്ഞില്ലെന്നു വേണ്ടാ കനക്കറിയാമായിരുന്നു എങ്കില്‍ ഇപ്പണിക്കു വരുമായിരുന്നൊ?

    ReplyDelete
  3. കണക്കിന് ഞാന്‍ പണ്ടേ ഒരു കണക്കാ മാഷേ....എനിക്കു ഇമ്പോസിഷന്‍ തന്നേക്ക്‌.
    ഞാന്‍ എന്നാലേ പഠിക്കു.

    ReplyDelete
  4. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

    എന്താ പണിക്കര്‍ ‍ സാര്‍ , കണക്കില്‍ സാറിനെ വെല്ലാന്‍ ആരുണ്ട് ..?
    സ ഗ മ പ ധ സ ..എന്ന കണക്കു അല്പം മാറിപ്പോയാല്‍ രാഗം ഒട്ടും മോഹനമാവില്ലല്ലോ ..?
    ശുദ്ധ ധന്യാസി രാഗത്തിന്റെ കണക്കു അല്പം പിഴച്ചാല്‍ ശുദ്ധ തോന്ന്യാസി എന്ന് കേള്‍ക്കുന്നോര്‍ പറയുമെന്ന് സാറിനും അറിയാമല്ലോ :-)

    ReplyDelete
  5. @ മണി സാര്‍ ,

    Quartz ക്രിസ്ടല്‍ ക്ലോക്ക് ആയാലും കുഴപ്പമില്ല ! നമ്മുടെ സാദാ 'ഖട' 'ഖട' ഖടികാരം ആയാലും കുഴപ്പമില്ല ! എന്നാല്‍ ആകെപ്പാടെ ഉള്ള നിബന്ധന ഒരു സെകണ്ടിന്റെ ഒരു ചെറിയ ഭാഗം പോലും രെസോലൂഷന്‍ ഉള്ളതായിരിക്കണം എന്ന് മാത്രം .ഒരു ഐഡിയല്‍ വാച്ച് ( എത്ര ചെറിയ സമയവും അളക്കവുന്നത് ഉപയോഗിച്ചോളൂ )

    ReplyDelete
  6. @വെള്ളരി ടീച്ചര്‍ ,

    ടീച്ചറുടെ ഐച്ച്ചിക വിഷയങ്ങള്‍ , മലയാളവും കവിതയും ഹ്യുമാനിട്ടീസും സാമൂഹ്യ പാഠവും ഒക്കെ ആണെന്നറിയാം .എന്നാലും ദേ ഇപ്പറഞ്ഞതില്‍ ചിലതിലും കണക്കുണ്ട് :
    "മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍ ..പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നു പോല്‍ .... " - ഇതിലും ഒരു കണക്കുണ്ട് :-)

    ReplyDelete
  7. ശെടാ ഇതു വരെ ഉത്തരം പറയാറായില്ലെ?

    അല്ല ഉത്തരം കിട്ടിയിട്ടും കാര്യമില്ല. എന്നാലും അറിയാമല്ലൊ

    ReplyDelete
  8. http://vasusmalayalamschoolofscience.blogspot.com/2011/10/blog-post.html

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. ( ഡി ) 8 : 10 : 10/11 ( എട്ടു മണി കഴിഞു പത്ത് മിനിട്ട് , 10 /11 സെക്കണ്ട് )

    ReplyDelete
  11. കലക്കിയല്ലോ കല്‍ക്കി .. ഉത്തരം ശരി ! :)

    ReplyDelete
  12. ഇത്ര ഈസിയായ കുളു കൊടുത്താല്‍‍ കല്‍ക്കിയെപ്പോലുള്ള മണ്ടൂസനും ഇതൊക്കെ എളുപ്പാന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

    ReplyDelete
  13. ഈ ക്ലാസ്സ് കൊച്ചുമുതലാളിയ്ക്കിഷ്ടപ്പെട്ടു.. ഹിഹിഹി
    സ്കൂള് പൂട്ടാറയാതോണ്ട് ഇക്കൊല്ലം ഇനി ചേരണില്ല..
    അടുത്ത കൊല്ലത്തേയ്ക്ക് ഒരു സീറ്റ് എനിയ്ക്കും മാറ്റി വെയ്ക്കണേ..!

    ഇനി കാര്യത്തിലേയ്ക്ക്; സര്‍ക്കാര്‍ സ്കൂളുകള്‍ കാണുമ്പോള്‍ തകര്‍ന്നടിഞ്ഞ ബാഗ്ദാദ് പോലെ തോന്നിപ്പോകും, അദ്ധ്യാപകര്‍ ഉഴപ്പിയതുകൊണ്ടല്ലേ ഇന്ന് സ്വകാര്യ സ്കൂളുകളും വിദ്യഭ്യാസ കച്ചവടമൊക്കെ വന്നത്.. മാണിക്യകല്ലിലെ വിനയന്മാഷിനെപ്പോലുയുള്ള മാഷിന്മാരെയാണ് നമുക്കാവശ്യം!

    ReplyDelete