Saturday, September 3, 2011

പാഠം 1 : ബിജു മോനും മിനി മോളും,നെയ്യപ്പവും പിന്നെ കുറച്ചു കണക്കും !

ഗുഡ് മോര്‍ണിംഗ് മാഷ് !

ആ !ഗുഡ് മോണിംഗ് ! എല്ലാവരും ഇരിക്കൂ.. ! ടാ നിന്നോടാ പറഞ്ഞത് ഇരിക്കാന്‍ ..!! ദെ, ആരും ആരെയും പുറത്തു തോണ്ട്കയോ , നുള്ളുകയോ ചെയ്യരുത് ..! അടങ്ങി ഇരിക്കണം !മാഷ്‌ പറയുന്നത് കേട്ടല്ലോ ..! ആദ്യത്തെ ദിവസം ആയതു കൊണ്ട് ഇന്ന് മാഷ്‌ ഒരു കഥ പറയാം ..മാഷിന്റെ വീട്ടിനടുത്തുള്ള ബിജു മോന്റെയും മിനിക്കുട്ടിയുടെയും കഥ ! കഥകള്‍ എല്ലാവര്ക്കും ഇഷ്ടമാണല്ലോ അല്ലെ ..
----------------------------------------------------------------------------------------

"ആ! രണ്ടു പേരും ശനിയാഴ്ച കാലത്ത് തന്നെ അമ്മാവന്റെ വീട്ടില്‍ ഹാജരാനല്ലോ ..എന്താ ബിജു ,..മിനീ ..രാവിലെ പലഹാരം കഴിച്ചോ ..?"

"ഹും ... അമ്മ പുട്ടും പഴവും ഉണ്ടാക്കി ..ചായയും കുടിച്ചു .."

"അപ്പൊ രണ്ടു പേര്‍ക്കും ഇനി അടി കൂടാന്‍ ആരോഗ്യം കിട്ടി എന്നര്‍ത്ഥം ..ല്ലേ ..!വാസു മാമനും ഇപ്പൊ കഴിച്ചതെ ഉള്ളൂ ...അമ്മായി നല്ല നെയ്യപ്പം ഉണ്ടാക്കിയിട്ടുള്ളതില്‍ ഒന്ന് ബാക്കിയുണ്ട് ! ദാ രണ്ടു പേരും വീതിച്ച്ചെടുതോളൂ ..ട്ടോ "

മിനിമോള്‍ ഇളയകുട്ടിയാണ് ..കൂടുതല്‍ കുസൃതി അവള്‍ക്കു തന്നെ ..അവള്‍ നെയ്യപ്പം തട്ടി എടുത്തു ഒറ്റ ഓട്ടം !

"അമ്പടി മിനിക്കുട്ടീ ..നീ കള്ളി തന്നെ , ഇനി ഇപ്പൊ എന്താ ചെയ്യാ ബിജു ..ആകെ ഒരു എണ്ണമേ ഉള്ളല്ലോ .."

"ഞാന്‍ ഓടിപ്പോയി അവളില്‍ നിന്നും അത് പിടിച്ചു വാങ്ങിക്കാം ..വാസുമ്മാവാ..."
"നിനക്ക് അതിനാവോ ബിജു ...അവള്‍ അങ്ങ് ദൂരെ എത്തിയല്ലോ ..?"

"അതിനു എനിക്ക് അവളെക്കാള്‍ സ്പീഡ് കൂടുതല്‍ ആണല്ലോ മാമ.. ഞാന്‍ ഓടി അവളെ വെട്ടിക്കും "
"അത്ര തീര്ച്ചയാ ..നിനക്ക് .."
" ആ മാമാ .."
"എന്തോ, മാമന് അത്ര ഉറപ്പില്ല ,എന്തയാലും നീ ഒടാനോന്നും പോണ്ട ..മാമന്‍ വേറെ ഒരു നെയ്യപ്പം അമ്മായി കാണാതെ കഴിക്കാന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് . അത് ബിജു മോന് തരാം കേട്ടോ.. ഇത് അവള്‍ കഴിച്ചോട്ടെ ..കുറുമ്പി ക്കുട്ടി "

അപ്പോഴേക്കും മിനി മോള്‍ നെയ്യപ്പവുമായി തിരിച്ചു വന്നു , പകുതിയെടുത്ത്‌ അവള്‍ ബിജുവിന് കൊടുത്തു ..
"കണ്ടോ മോള്‍ക്ക്‌ സ്നേഹം ഉണ്ട് "..മിനി മോള്‍ ചിര്ച്ചു ..


"അല്ല മാമാ , ഞാന്‍ ഓടാന്‍ പോയപ്പോ മാമന്‍ എന്താ വേണ്ടെന്നു പറഞ്ഞെ..?"
"അതോ.. മോന്‍ ഓടിയാല്‍ മിനി മോളെ എത്ത്തിപ്പിടിക്കുമോ എന്ന് മാമന് സംശയം .."
"അതെന്താ , എനിക്ക് സ്പീഡ് അവളെക്കാള്‍ കൂടുതല്‍ അല്ലെ .."
"എന്ന് വച്ച് .."
"അപ്പൊ ഞാന്‍ അവളെ ഓടി വെട്ടിക്കില്ലേ ..ഞാന്‍ അവളെക്കാളും ഇരട്ടി വേഗത്തില്‍ ഓടും ,സ്കൂള്‍ ഫസ്ടാ ഞാന്‍ മാമന്‍ അറിയോ "
"ഉവ്വോ ബിജു ..എന്നാലെ, മാമന്‍ ചോദിക്കട്ടെ ..?"
"ആഅഹ് "
" ബിജു മോന്‍ ഓടാന്‍ തുടങ്ങുബോള്‍ മിനി കുട്ടി എത്ര ദൂരം മുമ്പില്‍ ആയിരുന്നു .."
"ഒരു പത്തു മീറ്റര്‍ .."
"ശരി , അപ്പൊ , മോന്‍ ആ പത്തു മീറ്റര്‍ ഓടിക്കയറുമ്പോള്‍ , മിനി മോള്‍ മോന്റെ എത്ര മുമ്പില്‍ ..?"
" അഞ്ചു മീറ്റര്‍ "
" ശരി , മോന്‍ ആ അഞ്ചു മീറ്റര്‍ ഓടിക്കയറുമ്പോള്‍ , മിനി മോള്‍ മോന്റെ എത്ര മുമ്പില്‍ ..?"
" രണ്ടര മീറ്റര്‍ "
"അതെയോ , അപ്പോള്‍ മോന്‍ ആ രണ്ടര മീറ്റര്‍മീറ്റര്‍ ഓടിക്കയറുമ്പോള്‍ ..?"
"മിനി പിന്നെയും ഒന്നേ കാല്‍ മീറ്റര്‍ മുമ്പില്‍..."
"ശെടാ ! എത്ര ഓടിയിട്ടും മോന്‍ മിനി മോളുടെ ഒപ്പം എത്തുന്നില്ലല്ലോ !! അല്ലെ .."
ബിജു മോന് അത്ഭുതവും ഒപ്പം ചിരിയും വന്നു .."ശരിയാ"
"ഇനി ഞാന്‍ ഒന്നേ കാല്‍ മീറ്റര്‍ ഓടുമ്പോഴേക്കും മിനി കുട്ടി 65 സെന്ടിമീടര്‍ ഓടിക്കയറും ..പിന്നെ ഞാന്‍ 65 സെന്ടിമീടര്‍ ഓടിയെത്തുമ്പോഴേക്കും മിനിക്കുട്ടി പിന്നെയും 32 സെന്റിമീറ്റര്‍ മുന്നില്‍..ഇതെന്തു കഷ്ടമാണ് അമ്മാവാ "
" അപ്പൊ ബിജു മോന്‍ എത്ര ഓടിയാലും മിനി മോള്‍ മുന്നില്‍ തന്നെ ആയിരിക്കും അല്ലെ..പിന്നെ എങ്ങനെ ആണ് മോന് ബിജി മോളെ വെട്ടിക്കാന്‍ പറ്റ്വ ..?"
" അതന്നെ ..?അതിശയം തന്നെ , ആലോചിച്ചാല്‍ നല്ല രസം ഉണ്ട് .."

" മോന്‍ , സ്കൂളില് കണക്കു പഠിക്കുമ്പോള്‍ , ഇങ്ങന ആലോചിക്കണം കേട്ടോ ..? പരീക്ഷക്ക്‌ പാസ്സാവാന്‍ വേണ്ടി മാത്രം പഠിക്കരുത് .."
" ആ..ശരി..പക്ഷെ മാമന്‍ കണക്കിലെ ഈ കളി എങ്ങനെ ശരിയാവുന്നതെന്ന് പറഞ്ഞു തരോ..?"

"അതൊക്കെ മോന്‍ ആലോചിച്ചു കണ്ടു പിടിക്കൂ.. പറ്റിയില്ലെങ്കില്‍ മാമാന്പറഞ്ഞു തരാം ..മോന് പറ്റും ..മോള്‍ക്കും കേട്ടോ ..ശ്രമിക്കണം ! ചിന്തിക്കണം ! പഠിച്ചാല്‍ മാത്രം പോര ട്ടോ.."

"ഒരു കാര്യ മാത്രം മാമന്‍ പറയാം , കണക്കിലെ ഈ കളിയിലാണ് ലോകത്തിലുള്ള ഏറ്റവും വലിയ എല്ലാ സിദ്ധാന്തങ്ങളും എഴുതപ്പെട്ടിരിക്കുനത് ..ന്യുട്ടന്‍ , ആയിസ്ടീന്‍ , മാക്സ് പ്ലാങ്ക് , എന്നൊക്കെ ക്വിസ് മത്സരത്തിനു ഉത്തരമായി മോനും മോളും ചാടി പറയുന്ന ശാസ്ത്രഞ്ഞന്മാരുടെ പറ്റി കേട്ടിട്ടില്ലേ .. അവരൊക്കെ ഈ കളിയുടെ സൂത്രം മനസ്സിലാക്കിയവര്‍ ആണ് ..നിങ്ങള്‍ രണ്ടു പേരും വലുതാകുമ്പോള്‍ അങ്ങനെ ഒക്കെ ആകണം "

"ഞങ്ങള്‍ വലുതാകുമ്പോള്‍ സ്കൂളില്‍ ഇതൊക്കെ പഠിപ്പിച്ചു തരോ ..?"

"മാമന് ഒട്ടും പ്രതീക്ഷയില്ല ..കണക്കു എന്താണെന്നു പഠിപ്പിക്കാതെ കണക്കു കൂട്ടാന്‍ മാത്രമാണ് നമ്മുടെ ഒക്കെ സ്കൂളില്‍ പഠിപ്പിക്കുന്നത്‌ ..തന്നെയുമല്ല , പഠിപ്പിക്കുന്ന പലര്‍ക്കും ഇതൊന്നും വലിയ നിശ്ചയവും ഇല്ല താനും ..ഇതൊക്കെ നിങ്ങള്‍ തന്നെത്താനെ പഠിക്കണം..മാമന്‍ ചെറിയ ക്ലൂകള്‍ ഓക്ക തരാം .ഇപ്പൊ ഇത്രയും മതി അല്ലെ. "

മിനിക്ക് ഓടിക്കളിച്ചാല്‍ കൊള്ളാമെന്നു തോന്നി .. . "നമുക്കേ ഓടിക്കളിക്കാം ചേട്ടാ .."..
ബിജുവിന് എന്തോ അത്ര ആത്മ വിശ്വാസം ഉണ്ടായിരുന്നില്ല ..അവന്‍ അപ്പോഴും മനക്കണക്കില്‍ ആയിരുന്നു ..!എത്ര ഓടിയാലും പിന്നെയും ദൂരം ബാക്കി..പിന്നെ എങ്ങനെ വെട്ടിക്കും...!

" ഹ ഹ , പോയി കളിച്ചോ ... ഇത് കണക്കിലെ ഒരു കളി മാത്രമാണ് ബിജു..ഈ കളിയില്‍ കളിക്കുന്നവരുടെ വലുപ്പം, ഓട്ടത്തിന്റെ തുടര്‍ച്ച , സമയത്തിന്റെ തുടര്‍ച്ച എന്നിവ പ്രധാനമാണ് , കണക്കിലെ അനന്തതയുടെ ഒരു ചെറിയ തമാശ ..നിനക്ക് അവളെ ഓടി വെട്ടിക്കാം കേട്ടോ .സംശയം ഇല്ല .വലുപ്പം പൂജ്യമാകാത്തവര്‍ കളിക്കുന്ന വേറെ ഒരു കണക്കു പ്രകാരം നിനക്ക് അവള്‍ വെട്ടിക്കാം ..ആ കണക്കു പിന്നെ .വലുതാവുമ്പോള്‍ മാമന്‍ തന്നെ പറഞ്ഞു തരാം ..ഇപ്പൊ നിങള്‍ രണ്ടു പേരും പോയി കളിക്ക് ."

( തുടരും )

4 comments:

  1. ന്റെ മാഷേ.......
    ഹായ്...സ്കൂള്‍ തുറന്നല്ലോ.....ഇനി ഞാന്‍ മാഷിന്റെ കൂടെ ഉണ്ട്ട്ടോ .എപ്പഴും.ഒരായിരം സംശയവും ചോദിച്ച്.എന്നെ തല്ലരുത്.നെയ്യപ്പം തരണം ട്ടോ..(നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് മെച്ചം...)അതുപോലെ എവിടെ വന്നാല്‍ മാഷിനേം കാണാം....തല്ലും കൊള്ളാം.:)))

    ReplyDelete
  2. വാസു മാഷ് ട്യുഷന്‍ ക്ലാസ്സില്‍ അധ്യാപനം തുടങ്ങി ക്കഴിഞ്ഞു ..!!പരീക്ഷ തൊട്ടാല്‍ ഫീസ് വേണ്ടാ.. !!

    ReplyDelete
  3. നന്ദി !എല്ലാ ദിവസവും നെയ്യപ്പം കൊടുത്താല്‍ മാഷ് കട പൂട്ടും! .. വേണമെങ്കില്‍ ഉച്ചക്കഞ്ഞിക്ക് സര്‍ക്കാരിനോട് പറഞ്ഞു നോക്കാം !!

    (മാഷ് 'തല്ലും' എന്ന് പറഞ്ഞത് മാഷ് 'തല്ലി'പ്പോളിയാണ് എന്നു ഉദ്ദേശിച്ചാണ് എന്ന് വുക്ത്മായി.. :-) )

    ReplyDelete
  4. ""മാമന് ഒട്ടും പ്രതീക്ഷയില്ല ..കണക്കു എന്താണെന്നു പഠിപ്പിക്കാതെ കണക്കു കൂട്ടാന്‍ മാത്രമാണ് നമ്മുടെ ഒക്കെ സ്കൂളില്‍ പഠിപ്പിക്കുന്നത്‌ ..തന്നെയുമല്ല , പഠിപ്പിക്കുന്ന പലര്‍ക്കും ഇതൊന്നും വലിയ നിശ്ചയവും ഇല്ല താനും .."

    ഇപ്പൊഴത്തെ ഒരു വലിയ സത്യം
    :(
    ഹ ഹ ഹ munsms എന്തോന്ന് ഈ മുന്‍ എസ്‌ എം എസ്‌
    എനിക്കു കിട്ടിയ വേര്‍ഡ്‌ വെരി

    രണ്ടാമത്തെത്‌ wikede
    അതെന്തോന്ന് ഞാന്‍ വിക്കണൊ?

    ഇതു കളയണ്ടാ ഏതായാലും ഇതുപോലെ ഓരോന്നു കണ്ടും ചിരിക്കാമല്ലൊ

    ReplyDelete