Monday, July 16, 2012




 
റോഡരികിലുള്ള      പഴയ പൂന്തോട്ടത്തിലെ  ഒറ്റയടി  നടപ്പാതയുടെ എന്തോ വശത്തായിരുന്നു അവള്ജനിച്ചത്‌ . അവള്ഒരു പൂവായിരുന്നു !

ഇപ്പോഴും അവള്ക്കൊര്മയുണ്ട് , വിത്തില്നിന്നും  വിരിഞ്ഞ ശേഷമുള്ള തന്റെ നിഷകളങ്കമായ ബാല്യവും കൌമാരവും ,പിച്ച വച്ച നിര്മലമായ ഭൂമിയുംമേലെ വിടര്ന്ന നീല നിറമുള്ള ആകാശവും ..!

ഇളം  കാറ്റിനൊപ്പം ചുവടുകള്വച്ചും മഴത്തുള്ളികൊപ്പം നനഞ്ഞു കുളിച്ചും  അവള്തന്റെ യൌവ്വനത്തിലേക്ക് കാലെടുത്തു വച്ചു ..!

ഏറെ സന്തോഷമായിരുന്നു അവള്ക്കു അപ്പോള്‍ .. യൌവ്വനത്തിന്റെ വസന്തംഅതൊരു ഉത്സവകാലം തന്നെ   .. ! ആകാശത്ത്  മഴവില്ലുകള്‍  വിരിയുന്ന സമയം .. പൊന്‍  വെയിലോളിയില്‍  നിറമുള്ള ശലഭങ്ങള്പറന്നെത്തുന്ന സമയം .. ഭ്രമര ഗീതികള്തീര്ക്കുന്ന സംഗീതം.!

ചുറ്റുമുള്ള  പൂക്കളില്‍    വിരുന്നു വരുന്ന ശലഭങ്ങളെ അവള്തെല്ലൊരു കൌതുകത്തോടെ നോക്കിയിരുന്നു .. പക്ഷെ എന്ത് കൊണ്ടോ ശലഭങ്ങള്അവളെ തേടി എത്തിയില്ല. വണ്ടുകള്അവള്ക്കായി സംഗീതം ചൊരിഞ്ഞില്ല .
പക്ഷെ അവള്ക്കു പ്രതീക്ഷയുണ്ടായിരുന്നു .. എന്നെങ്കിലും ഒരിക്കല്നിറമുള്ള ചിറകുകള്വിടര്ത്തി ശലഭങ്ങള്അവളെ തേടി വരാതിരിക്കില്ല എന്ന് .തന്റെ സുഗന്ധവും മധുവും എന്നോ വന്നു ചേരാന്‍  പോകുന്ന  അവനു വേണ്ടി മാത്രമായ് അവള്കരുതി വച്ചു. തന്റെ സ്നേഹത്തിന്റെ പൂമ്പൊടിക്ക്  മറ്റേതു പൂക്കലെക്കാളും സുഗന്ധം   ഉണ്ടെന്നു അവള്ക്കു അറിയാമായിരുന്നു .  

കാലങ്ങള്കടന്നു പോയി. ഋതുക്കള്മാറുകയും വസന്തങ്ങള്ആവര്ത്തിക്കുകയും ചെയ്തു .ചക്രവാളങ്ങള്ത്രിസന്ധ്യയില്‍  ചുകക്കുകയും  വൈകുന്നേരങ്ങളില്രാഗ മേഘങ്ങള്ഭൂമിലേക്ക്  ഇറങ്ങി വന്നു അവളുടെ കവിളുകളില്കുംകുമം പൂശുകയും  ചെയുതു .എന്നിട്ടും  ശലഭങ്ങള്എന്ത് കൊണ്ടോ വഴി വന്നില്ല !
 
അവരെ അന്വേഷിച്ചു പോകാന്അവള്ക്കാകില്ലല്ലോ ..!

അങ്ങനെ ഇരിക്കെ കൂട്ടം തെറ്റിയെത്തിയ ഒരു ശലഭം , ദിശയില്ലാതെ അതിന്റെ പ്രയാണത്തിനിടെ  എപ്പോഴോ  വഴി വന്നു .
ഒരു വേള അവള്ആശ്വസിച്ചു . ഉദ്യാനപാലകനായ  ഈശ്വരന്തനിക്കു വേണ്ടി കൊണ്ട് വന്നതാവും അതിനെ എന്ന്   സ്വയം പറഞ്ഞു .. ഭാവ പൊരുത്തങ്ങള്‍  കാര്യമായെടുക്കാതെ  അവള്അവനെ സ്വീകരിച്ചു  . ഒരു വേള   എല്ലാം ശുഭമായി എന്ന്   തോന്നിയ  നിമിഷം !

ഏറെ കഴിയാതെ  തന്റെ തണ്ടിന്അക കാമ്പില്നിന്നും ഒരു കൊച്ചു മൊട്ടു വിരിയുന്നത് അവള്അറിഞ്ഞു ..പ്രകൃതി  കനിഞ്ഞു നല്കിയ വരത്തില്അവള്ഹര് പുളകിതയായി .തന്റെ ജീവിതം സാര്ധകമായി എന്ന് തോന്നിയ നിമിഷങ്ങള്‍ ..തന്റെ  ആത്മ നിര്വൃതി ശലഭത്തെ അറിയിക്കാന്അവള്മിഴികള്തുറന്നു ..പക്ഷെ !
 
ദിശയില്ലാതെ വന്ന  ശലഭം എങ്ങോ പറന്നു പോയിരുന്നു ..!!

അധികം വൈകാതെ ഇളം പൂമൊട്ടിന്റെ ആദ്യ ഇതളുകള്വിരിഞ്ഞു . അവന്റെ ചിരിയില്അവള്എല്ലാം  മറന്നു . പുതിയ ഒരു ലോകം തനിക്കു ചുറ്റും തീരത്തായി അവള്അറിഞ്ഞു ..രാവും  പകലും  മൊട്ടിനെ മാറോടണച്ചു   അവള്അവനെ വെയിലില്നിന്നും മഴയില്നിന്നും കാത്തു .


എങ്കിലും കാണപ്പുറത്തു മറഞ്ഞ ശലഭം തന്റെ ജീവസ്പന്ദനത്തെ തേടി വരുന്നില്ല എന്നതില്‍  അവള്ഖിന്നയയിരുന്നു .ഒറ്റപ്പെടലിന്റെയും മോഹഭംഗതിന്റെയും  മൂര്ധന്യത്തില്‍  തനിക്കു ചുറ്റും മണ്ണ്  ഊര്ന്നു പോകുന്നുവോ, തന്റെ കാല്ഇടറുന്നുവോ എന്ന് അവള്ഭയന്നു.

ആയിടെ , വഴി വന്ന പുതു ശലഭം ആദ്യാനുഭവത്തിന്റെ കൌതുകം പൂണ്ടു  ഒരു സാന്ത്വനമായി  അവളുടെ ചാരത്തു  വന്നണഞ്ഞു .. തിരസ്കാരത്തിന്റെ ഇരുളുകളില്‍   നിന്നും  സ്വീകാര്യതയുടെ വെളിച്ചം അവള്ക്കു ആത്മവിശാസമെകി .അതെ ! തന്നില്‍  ഇപ്പോഴും സുഗന്ധം ഉണ്ട് എന്ന് അവള്തിരിച്ചറിഞ്ഞു    ..അത് ശലഭങ്ങളെ ആകര്ഷിക്കുന്നതായി അവള്‍  അറിഞ്ഞു  ... ആഹ്ലാദകരമായ ഒരു തിരിച്ചറിവായിരുന്നു അത് ..പ്രതീക്ഷകള്ക്ക് ചിറകുകള്വീണ്ടും വിരിഞ്ഞു വന്നു ...എല്ലാം അവസാനിച്ചിട്ടില്ല ..ഒരു വേള ....!

പക്ഷെ ശലഭങ്ങള്‍! - അവ പൂവുകളില്നിന്നും പൂവുകളിലേക്ക്  പറക്കാന്കൊതിക്കുന്നവയകുന്നു . ഹ്രസ്വമായ നൈമിഷികമായ പരിലാളനങ്ങള്‍ ,കൌതുക ക്കാഴ്ചകള്‍ ,ആദ്യാനുഭൂതികള്കഴിയുമ്പോള്പഴമയില്നിന്നും പുതിയ  ഗന്ധം തേടി അവ പോകുന്നു -അതത്രേ അവയുടെ രീതി ..പ്രകൃതി രീതികളെ ആര്ക്കു തടുക്കാന്പറ്റും ..!.എങ്കിലും ഓര്മ്മകള്ബാക്കി നിക്കുമല്ലോ .അത്രയും നന്ന് ...! ശലഭാങ്ങള്ക്കൊപ്പം പറക്കാന്പക്ഷെ ,അവള്ക്കാകില്ലല്ലോ ..അവളുടെ വേരുകള്വളര്ന്ന മണ്ണില്ആഴത്തില്പടര്ന്നിരുന്നു ...അവയിലൂടെ  അല്ലെ അവള്തന്റെ പ്രിയ  മൊട്ടിനെ ഊട്ടിയിരുന്നത് ..! ഇല്ല ! വേരുകളെ വലിച്ചെറിഞ്ഞു  പറക്കാന്വയ്യ !ഒരിക്കലുമാകില്ല ! എന്റെ മൊട്ടു  കരിഞ്ഞു പോകില്ലേ...! അപ്പോള്വന്ന ഇളംകാറ്റില്‍   അവള്‍  മൊട്ടിനെ ആവോളം  മാറോടണച്ചു 


ഒരിക്കല്മഴവില്ലുകള്സ്വപ്നം കണ്ടിരുന്ന അവള്വളപ്പൊട്ടുകള്തരുന്ന വര് രാജിയില്സംതൃപ്തി കണ്ടെത്തി .. തനിക്കിത് മതി ..എന്ന് അവള്‍  സ്വയം പറഞ്ഞു .! കൂടാതെ  ഓരോ  ദിവസവും ഇതള്വിരിയുന്ന മൊട്ടുകള്‍  ഒരു പുതിയ ലോകം തനിക്കു തരുമ്പോള്‍  മറ്റെന്തു വേണം ..!

 
വിണ്ണിലും മണ്ണിലും പൂക്കളെ പരിപാലിക്കുന്ന ഉദ്യാനപാലകന്ആതമഗതം ചെയ്തു - 'എന്റെ കുട്ടിക്ക് ശലഭങ്ങളുടെ മനശ്ശാസ്ത്രം  അറിയാതെ പോയല്ലോ ..! അതോ ശലഭങ്ങള്അവളുടെ മനസ്സ് കാണാതെ പോയതോ .....! '  .അയാള്വീണ്ടും തന്റെ ജോലിയില്മുഴുകി .!
 

Tuesday, July 10, 2012

ദൈവ കണം ! ( ഹിഗ്സ് ബോസോണ്‍ )

As Higgs Boson was empirically determined at the CERN laboratories there was a big Hue and Cry in the world about the same. Well my response is rather a witty -funny - non serious, yet a bit of a scientific  narration too and hence NO poetic evaluation is to be done by readers/critics  :)))




ദൈവ കണം ! ( ഹിഗ്സ് ബോസോണ്‍ ) 
===============================

ഇവനത്രേ കാണുവാനില്ലയെന്നു ,ഇത്ര നാള്‍
സ്ഥലം സ്റ്റേഷനില്‍ , പരാതിപ്പെടപ്പെട്ടവന്‍ .

നാളേറെയായി ചൂട്ടുമായി ,ജനം
തേടിയലഞ്ഞത്‌ ,ഇന്നത്‌ സാര്ഥകം !

കേള്‍ക്കുവോളം  ഏറെ ദാനശീലന്‍ ഇവന്‍ ,
പെരെഴും ശിബിയെ കടത്തി വെട്ടിടും

ഏകിടും പിണ്ടമാര്‍ക്കും , കെറുവാതെ
ആരാകിലും ,ഏറെ തൃപ്തിയാവോളം

ചേലെഴും 
കൂവള മിഴിയാള്‍പെണ്‍ കൊടിക്കും ,
കൂടെ മീശ പിരിക്കും
പുലിയാം  ഗഡിക്കും

അന്തമില്ലത്തോരീ  അണ്ടകടാഹത്തിനും ,
അന്തിച്ചു നില്‍ക്കുമെന്‍ തോഴന്‍  അന്തപ്പനും ..

മുറ്റത്തെ നല്ലിളം  ചെറു വാഴപ്പിണ്ടിക്കും, പിന്നെ -
ദൂരെയായ് കാണുമാ  ചില്ലി തെങ്ങിന്റെ  മണ്ടക്കും

പിണ്ഡം ചമയ്ക്കുമിവനത്രേ ,
പാരിന്‍  ,
വാസ്തുശില്‍പ്പിയെന്നത്രേ ചൊല്ലുന്നിതു ജനം !

- വാസു മാഷ്   :)


By the way : What is a Higgs Boson ..? The so called God's particle! ..?

Well ! , it is a sub atomic particle proposed in the standard model in particle physics which  is supposed  provide "mass" to every bit of matter .. ie the it defines very essence of the term 'mass ' that gives shape and existence to everything materially we can think of . For example all atoms are nothing but a concentration of mass units. AN d of course we all are made of atoms and molecules as we know.

Plan to write a few pages on simplified modern physics in Malayalam on these pages , with some wild thought extensions copyrighted by Vasu mash !! Physics, like any anything else in the world, is just so cute !! :)