
പ്രിയമുള്ളവരെ , ഈ കഥാപ്രസംഗം ഇവിടെ അവതരിപ്പിക്കുമ്പോള്‍ , കഴിഞ്ഞ രണ്ടാഴ്ചയായി കളിച്ചു വന്നിരുന്ന ഒരു സിനിമയുടെ ക്ലൈമാക്സ് ലേക്ക് സംഭവങ്ങള്‍ എത്തി നില്‍ക്കുകയാണ് ..
"അതാ അങ്ങോട്ട് നോക്കൂ..." , കഥയില്‍ ഇത് വരെ ഹീറോ ആയി തിളങ്ങി നിന്നിരുന്ന സൂപ്പര്‍ താരം ചന്ദ്രേട്ടന്‍ , പൂര്‍ണചന്ദ്രോദയത്തിനു ശേഷം കിഴക്കന്‍ ചക്രവാളത്തിനു താഴേക്ക് മെല്ലെ പോയി മറയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത് .. ചന്ദ്രേട്ടന്‍ തന്നെ കയ്യൊഴിഞ്ഞു എന്നാ ദുഃഖത്തില്‍ ആയിരുന്നത്രെ വീനസ് .. തന്റെ അനുപമമായ സൌന്ദര്യം ചന്ദ്രേട്ടനെ ആകര്‍ഷിക്കാന്‍ പോരാതെ വരുന്നല്ലോ എന്ന വിഷമത്തില്‍ കഴിയുകയായിരുന്നു പുള്ളിക്കാരി ..ഞാന്‍ എന്ത് തെറ്റാണ് അങ്ങയോടു ചെയ്തത് എന്ന് അവള്‍ വിതുംബിക്കൊണ്ടിരുന്നു .. (ബാക്ക് ഗ്രൌണ്ട് മുസിക്) .
"കണ്ണ് തുറക്കാത്ത ദൈവങ്ങളെ...
കരയാനറിയാത്ത ..ചിരിക്കാനറിയാത്ത ...
കളിമണ്‍ പ്രതിമകളെ...
മറക്കൂ നിങ്ങളീ ദേവ ദാസിയെ..
മറക്കൂ ..മറക്കൂ.."
ഇതിനടയില്‍ ഭൂമിയില്‍ പെണ്ണുങ്ങള്‍ വനിതാ ദിവസം ആഖോഷിക്കുകയും ഡോഗ് ഷോ നടത്തുകയും ചെയ്തു ..! അങ്ങനെ ഇരിക്കെ,അങ്ങനെ ഇരിക്കെ ചന്ദ്രേട്ടന്‍ പോയ് മറഞ്ഞ തക്കത്തില്‍ ഒരു ചങ്ങാതി പതുക്കെ പടിഞ്ഞാറോട്ട് നീങ്ങി വീനസിന്റെ അടുത്ത് വരുന്നതായാണ് തിരക്കഥ ഇപ്പോള്‍ ഡെവലപ് ചെയ്യുന്നത് .. അതാരാണ് എന്നറിയുമോ ..? നമ്മുടെ വ്യഴേട്ടന്‍ ..!! ( ബാക്ക് ഗ്രൌണ്ട് മുസിക് )
"സന്യാസിനീ നിന്‍ ..പുണ്യാശ്രമത്തില്‍
ഞാന്‍ സന്ധ്യാ പുഷ്പവുമായ് വന്നൂ ..
ആരും തുറക്കാത്ത പൂമുഖ വാതിലില്‍..
അന്യനെ പോലെ ഞാന്‍ നിന്നൂ..."
എന്നാ ഗാനവുമായാണ് ഇഷ്ടന്‍ പതിയെ പതിയെ സന്ധ്യാ സമയത്ത് തന്നെ വീനസിന്റെ അടുത്തേക്ക് വരുന്നത് .. വീനസ് ആണെങ്കില്‍ ചന്ദ്രേട്ടനെ വിട്ടു പിരിഞ്ഞ ദുഃഖം മാറാന്‍ എവിടെ എങ്കിലും ഒന്ന് തല ചായ്ക്കണം എന്നാ അവസ്ഥയിലും ..ആണ് .. താനിനി സന്യാസിനിയായി ക്കഴിയാം എന്നാ വാശിയില്‍ അവള്‍ ആകാശത്ത് ഒരാശ്രമം ഒക്കെ ഒരുക്കി ,അവിടെ നക്ഷത്രങ്ങള്‍ ആകുന്ന മാന്‍ പെടകളോട് ദുഃഖം പങ്കു വച്ച്ഒത്തു കഴിയെ ആണ് , പാട്ടും പാടിക്കൊണ്ട് , വൈകുന്നേരങ്ങളില്‍ നമ്മുടെ വ്യഴെട്ടന്റെ വരവ് ..ഇഷ്ടന്‍ നായാട്ടിനു പോകും വഴി ഒരു കാലിച്ചായ കുടിക്കാന്‍ കയറിയതാണ് എന്ന മട്ടിലാണ് ! ഹ ഹ !.എന്തായാലും .. അവിടെ ഒരു പുതിയ ബന്ധം തുടങ്ങുകയായി ....
പക്ഷെ കിഴക്കന്‍ ചക്രവാളത്തില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായി ആരോ ഒരാള്‍ ഇത് കാണുന്നുണ്ട് ... ആരായിരിക്കും അത് ..?? ബാക്കി ഭാഗം ഇടവേളയ്ക്കു ശേഷം ....: മറക്കാതെ കാണുക : ഒരു വീനസ് - ജുപിടര്‍ പ്രണയ കഥ !പ്രദര്‍ശനം അടുത്ത് ഏതാനും ദിവസങ്ങള്‍ മാത്രം !
-----------------------------------------------------------------------------------------------------------
ഇനി അല്പം ശാസ്ത്രം : സുഹൃത്തുക്കളെ ഈ മാര്‍ച്ചില്‍ കാണാവുന്ന ഏറ്റവും സുന്ദരമായ ഒരു കാഴ്ചക്ക് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ഇന്നും നാളെയും ഒക്കെ ആയിട്ട് ..അതെന്തെന്നു അല്ലെ..? ശുക്രന്‍ ,വ്യാഴം എന്നീ ഗ്രഹങ്ങള്‍ ആകാശത്ത് ഏതാണ്ട് അടുത്തടുത്ത് വരുന്നു എന്നതാണ് അത് . രണ്ടു ഗ്രഹങ്ങളും നല്ല തിളക്കം ഉള്ളവയാണ് , മാത്രവുമല്ല ചന്ദ്രന്‍ വൈകി ഉദിക്കുന്നത് കൊണ്ട് ഒരു എട്ടു മണി - പത്തു മണി സമയത്ത് ആകാശം ഇരുണ്ട നീല നിറമായിരിക്കും..ആ പശ്ചാത്തലത്തില്‍ ഈ രംഗം കാണുന്നത് നയനാനന്ദകരമായ കാഴ്ചയാണ് .. ഇവ അടുക്കുന്നതായി നമുക്ക് തോന്നുന്നതിനുള്ള കാരണം ( യഥാര്‍ത്ഥത്തില്‍ ഇവ അടുക്കുന്നില്ല) , മറിച്ചു , ഭൂമിയുടെ സ്ഥാനം ഇവയെ അപേക്ഷിച്ച് മാറുന്നു എന്നതാണ് കാരണം - നമമള്‍ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഇവ അടുക്കുന്നതായി തോന്നും .. ചിത്രങ്ങള്‍ മുന്‍പത്തെ പോസ്റ്റിന്റെ അവസാനം ഇവിടെ . ഭൂമി , ശുക്രന്‍ , വ്യാഴം എന്നിവയുടെ ആപേക്ഷിക ചലനം മൂലം വ്യാഴം ഓരോ ദിവസവും അല്പം പടിഞ്ഞാട്ടു മാറുന്നതായും , ശുക്രന്‍ കിഴക്കോട്ടു മാറുന്നതായും തോന്നും . അതായത് അവ തമ്മില അടുക്കുന്നു എന്ന് .!
വീക്ഷിക്കേണ്ട സമയം : വൈകുന്നേരം - ഏഴു മുപ്പതു മുതല്‍ പത്തു മണി വരെ എപ്പോഴെങ്കിലും - എട്ടു മണി ഏറ്റവും വിശേഷം
ദിശ : പടിഞ്ഞാറന്‍ ആകാശം ,( ചക്രവാളത്തിലും , നമ്മുടെ നേരെ മുകളിനും ഇടയിലായി )
മറ്റു ഗോളങ്ങള്‍ : മുകളില്‍ അല്പം കിഴക്കായി ചൊവ്വ ( ചുവന്ന ഗ്രഹം )
Set your alarms on mobile! Happy sky-watching ! take your kids along with you ! Enjoy and Have a nice time !