
പവര്‍ കട്ട് പലര്‍ക്കും അലോസരം ആണ് എങ്കിലും ചിലര്‍ക്ക് അത് വാന നിരീക്ഷണത്തിന് ഒരു നല്ല അവസരം കൂടിയാണ് .. തുടര്‍ച്ചയായി നമ്മളുടെ വൈകുന്നേരങ്ങളെ അപഹരിക്കുന്ന ടി വി പ്രോഗ്രാമുകളില്‍ നിന്നും ഒരു താത്കാലിക മോചനവും ..
രാത്രിയിലെ ആകാശത്തെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ , നിങ്ങള്‍ പവര്‍കട്ട് സമയം വെറുതെ കളയേണ്ട .. കാരണം ഈ വര്‍ഷത്തിലെ അറ്റവും ആകര്‍ഷകമായ ആകാശക്കഴ്ച്ചകളില്‍ ഒന്ന് ഈയിടെയാണ് സംഭവിക്കുന്നത് .. ചന്ദ്രനും , ശുക്രനും (വീനസ്) വ്യാഴവും അടുത്തടുത്ത് വരുന്ന ദിവസങ്ങള്‍ . . കൂടാതെ വ്യാഴത്തിനും ശുക്രനും നല്ല തിളക്കവും കാണും ( പവര്‍ കട്ട് ,നഗരത്തിലെ ആകാശത്തെ കുറച്ചു നേരതെക്കെങ്ങിലും നഗര വെളിച്ചത്തില്‍ നിന്നും അതിന്റെ സ്കാട്ടര്‍ ചെയ്യപ്പെട്ട നിന്നും പ്രതിഫലനങ്ങളില്‍ നിന്നും മോചിപ്പിക്കും )
ചിത്രത്തില്‍ കാണുന്ന പോലെ , ഉദ്ദേശം രാത്രി എഴരക്കും ശേഷവും ചന്ദ്രനും ശുക്രനും വ്യാഴവും തെളിവോടു കൂടി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദര്‍ശന്‍ തരുന്നതായിരിക്കും .. കവികള്‍ ഒരു പേനയും കടലാസും കയ്യില്‍ പിടിക്കുന്നത് നന്നായിരിക്കും - എപ്പോഴാണ് ഭാവന ട്രിഗ്ഗര്‍ ചെയ്യപ്പെടുക എന്നറിയില്ല !! കരുതിയിരിക്കുക ..ഹ ഹ !
ചന്ദ്രന് പടിഞ്ഞാറായി കൂടുതല്‍ തിളങ്ങുന്നത് ശുക്രന്‍ , ചന്ദ്രന് തൊട്ടു അല്പം മാത്രം പടിഞ്ഞാറായി കാണുന്ന അല്പം തിളക്കം കുറഞ്ഞ ഗ്രഹം വ്യാഴം ( വ്യാഴന്‍ ..!! ഹ ഹ )..
അടുത്ത ദിവസങ്ങളില്‍ വീനസ് എന്നാ വിശ്വസുന്ദരിയും വ്യാഴം എന്നാ സൂപ്പര്‍ (മെഗാ..?) താരവും തമ്മില കൂടുതല്‍ അടുക്കും .. ..( രണ്ടു പേരും തമ്മില്‍ ഈയിടെയായി അല്പം അടുപ്പം കൂടുതല്‍ ആണെന്ന് പരദൂഷണം !! , സംഗമം കഴിഞ്ഞു അനിവാര്യമായ അകല്‍ച്ചയും വിരഹവും അവരെ കാത്തിരിക്കുന്നു )
എന്തായാലും .. കഴിയുന്നതും ഇത് മിസ് ചെയ്യരുത് എന്ന് വാസു മാഷുടെ അപേക്ഷ - ദയവായി മൊബയില്‍ ഫോണില്‍ അലാറം ഇപ്പോഴേ സെറ്റ് ചെയ്യുക - സമയം ഏഴര - എട്ടു - ഇവനെ വിടരുത് ..!!!
ഹാവ് എ ഗ്രേറ്റ് ടൈം !ഹാപ്പി സ്കൈ വാച്ചിംഗ് !!
:)