Monday, July 16, 2012




 
റോഡരികിലുള്ള      പഴയ പൂന്തോട്ടത്തിലെ  ഒറ്റയടി  നടപ്പാതയുടെ എന്തോ വശത്തായിരുന്നു അവള്ജനിച്ചത്‌ . അവള്ഒരു പൂവായിരുന്നു !

ഇപ്പോഴും അവള്ക്കൊര്മയുണ്ട് , വിത്തില്നിന്നും  വിരിഞ്ഞ ശേഷമുള്ള തന്റെ നിഷകളങ്കമായ ബാല്യവും കൌമാരവും ,പിച്ച വച്ച നിര്മലമായ ഭൂമിയുംമേലെ വിടര്ന്ന നീല നിറമുള്ള ആകാശവും ..!

ഇളം  കാറ്റിനൊപ്പം ചുവടുകള്വച്ചും മഴത്തുള്ളികൊപ്പം നനഞ്ഞു കുളിച്ചും  അവള്തന്റെ യൌവ്വനത്തിലേക്ക് കാലെടുത്തു വച്ചു ..!

ഏറെ സന്തോഷമായിരുന്നു അവള്ക്കു അപ്പോള്‍ .. യൌവ്വനത്തിന്റെ വസന്തംഅതൊരു ഉത്സവകാലം തന്നെ   .. ! ആകാശത്ത്  മഴവില്ലുകള്‍  വിരിയുന്ന സമയം .. പൊന്‍  വെയിലോളിയില്‍  നിറമുള്ള ശലഭങ്ങള്പറന്നെത്തുന്ന സമയം .. ഭ്രമര ഗീതികള്തീര്ക്കുന്ന സംഗീതം.!

ചുറ്റുമുള്ള  പൂക്കളില്‍    വിരുന്നു വരുന്ന ശലഭങ്ങളെ അവള്തെല്ലൊരു കൌതുകത്തോടെ നോക്കിയിരുന്നു .. പക്ഷെ എന്ത് കൊണ്ടോ ശലഭങ്ങള്അവളെ തേടി എത്തിയില്ല. വണ്ടുകള്അവള്ക്കായി സംഗീതം ചൊരിഞ്ഞില്ല .
പക്ഷെ അവള്ക്കു പ്രതീക്ഷയുണ്ടായിരുന്നു .. എന്നെങ്കിലും ഒരിക്കല്നിറമുള്ള ചിറകുകള്വിടര്ത്തി ശലഭങ്ങള്അവളെ തേടി വരാതിരിക്കില്ല എന്ന് .തന്റെ സുഗന്ധവും മധുവും എന്നോ വന്നു ചേരാന്‍  പോകുന്ന  അവനു വേണ്ടി മാത്രമായ് അവള്കരുതി വച്ചു. തന്റെ സ്നേഹത്തിന്റെ പൂമ്പൊടിക്ക്  മറ്റേതു പൂക്കലെക്കാളും സുഗന്ധം   ഉണ്ടെന്നു അവള്ക്കു അറിയാമായിരുന്നു .  

കാലങ്ങള്കടന്നു പോയി. ഋതുക്കള്മാറുകയും വസന്തങ്ങള്ആവര്ത്തിക്കുകയും ചെയ്തു .ചക്രവാളങ്ങള്ത്രിസന്ധ്യയില്‍  ചുകക്കുകയും  വൈകുന്നേരങ്ങളില്രാഗ മേഘങ്ങള്ഭൂമിലേക്ക്  ഇറങ്ങി വന്നു അവളുടെ കവിളുകളില്കുംകുമം പൂശുകയും  ചെയുതു .എന്നിട്ടും  ശലഭങ്ങള്എന്ത് കൊണ്ടോ വഴി വന്നില്ല !
 
അവരെ അന്വേഷിച്ചു പോകാന്അവള്ക്കാകില്ലല്ലോ ..!

അങ്ങനെ ഇരിക്കെ കൂട്ടം തെറ്റിയെത്തിയ ഒരു ശലഭം , ദിശയില്ലാതെ അതിന്റെ പ്രയാണത്തിനിടെ  എപ്പോഴോ  വഴി വന്നു .
ഒരു വേള അവള്ആശ്വസിച്ചു . ഉദ്യാനപാലകനായ  ഈശ്വരന്തനിക്കു വേണ്ടി കൊണ്ട് വന്നതാവും അതിനെ എന്ന്   സ്വയം പറഞ്ഞു .. ഭാവ പൊരുത്തങ്ങള്‍  കാര്യമായെടുക്കാതെ  അവള്അവനെ സ്വീകരിച്ചു  . ഒരു വേള   എല്ലാം ശുഭമായി എന്ന്   തോന്നിയ  നിമിഷം !

ഏറെ കഴിയാതെ  തന്റെ തണ്ടിന്അക കാമ്പില്നിന്നും ഒരു കൊച്ചു മൊട്ടു വിരിയുന്നത് അവള്അറിഞ്ഞു ..പ്രകൃതി  കനിഞ്ഞു നല്കിയ വരത്തില്അവള്ഹര് പുളകിതയായി .തന്റെ ജീവിതം സാര്ധകമായി എന്ന് തോന്നിയ നിമിഷങ്ങള്‍ ..തന്റെ  ആത്മ നിര്വൃതി ശലഭത്തെ അറിയിക്കാന്അവള്മിഴികള്തുറന്നു ..പക്ഷെ !
 
ദിശയില്ലാതെ വന്ന  ശലഭം എങ്ങോ പറന്നു പോയിരുന്നു ..!!

അധികം വൈകാതെ ഇളം പൂമൊട്ടിന്റെ ആദ്യ ഇതളുകള്വിരിഞ്ഞു . അവന്റെ ചിരിയില്അവള്എല്ലാം  മറന്നു . പുതിയ ഒരു ലോകം തനിക്കു ചുറ്റും തീരത്തായി അവള്അറിഞ്ഞു ..രാവും  പകലും  മൊട്ടിനെ മാറോടണച്ചു   അവള്അവനെ വെയിലില്നിന്നും മഴയില്നിന്നും കാത്തു .


എങ്കിലും കാണപ്പുറത്തു മറഞ്ഞ ശലഭം തന്റെ ജീവസ്പന്ദനത്തെ തേടി വരുന്നില്ല എന്നതില്‍  അവള്ഖിന്നയയിരുന്നു .ഒറ്റപ്പെടലിന്റെയും മോഹഭംഗതിന്റെയും  മൂര്ധന്യത്തില്‍  തനിക്കു ചുറ്റും മണ്ണ്  ഊര്ന്നു പോകുന്നുവോ, തന്റെ കാല്ഇടറുന്നുവോ എന്ന് അവള്ഭയന്നു.

ആയിടെ , വഴി വന്ന പുതു ശലഭം ആദ്യാനുഭവത്തിന്റെ കൌതുകം പൂണ്ടു  ഒരു സാന്ത്വനമായി  അവളുടെ ചാരത്തു  വന്നണഞ്ഞു .. തിരസ്കാരത്തിന്റെ ഇരുളുകളില്‍   നിന്നും  സ്വീകാര്യതയുടെ വെളിച്ചം അവള്ക്കു ആത്മവിശാസമെകി .അതെ ! തന്നില്‍  ഇപ്പോഴും സുഗന്ധം ഉണ്ട് എന്ന് അവള്തിരിച്ചറിഞ്ഞു    ..അത് ശലഭങ്ങളെ ആകര്ഷിക്കുന്നതായി അവള്‍  അറിഞ്ഞു  ... ആഹ്ലാദകരമായ ഒരു തിരിച്ചറിവായിരുന്നു അത് ..പ്രതീക്ഷകള്ക്ക് ചിറകുകള്വീണ്ടും വിരിഞ്ഞു വന്നു ...എല്ലാം അവസാനിച്ചിട്ടില്ല ..ഒരു വേള ....!

പക്ഷെ ശലഭങ്ങള്‍! - അവ പൂവുകളില്നിന്നും പൂവുകളിലേക്ക്  പറക്കാന്കൊതിക്കുന്നവയകുന്നു . ഹ്രസ്വമായ നൈമിഷികമായ പരിലാളനങ്ങള്‍ ,കൌതുക ക്കാഴ്ചകള്‍ ,ആദ്യാനുഭൂതികള്കഴിയുമ്പോള്പഴമയില്നിന്നും പുതിയ  ഗന്ധം തേടി അവ പോകുന്നു -അതത്രേ അവയുടെ രീതി ..പ്രകൃതി രീതികളെ ആര്ക്കു തടുക്കാന്പറ്റും ..!.എങ്കിലും ഓര്മ്മകള്ബാക്കി നിക്കുമല്ലോ .അത്രയും നന്ന് ...! ശലഭാങ്ങള്ക്കൊപ്പം പറക്കാന്പക്ഷെ ,അവള്ക്കാകില്ലല്ലോ ..അവളുടെ വേരുകള്വളര്ന്ന മണ്ണില്ആഴത്തില്പടര്ന്നിരുന്നു ...അവയിലൂടെ  അല്ലെ അവള്തന്റെ പ്രിയ  മൊട്ടിനെ ഊട്ടിയിരുന്നത് ..! ഇല്ല ! വേരുകളെ വലിച്ചെറിഞ്ഞു  പറക്കാന്വയ്യ !ഒരിക്കലുമാകില്ല ! എന്റെ മൊട്ടു  കരിഞ്ഞു പോകില്ലേ...! അപ്പോള്വന്ന ഇളംകാറ്റില്‍   അവള്‍  മൊട്ടിനെ ആവോളം  മാറോടണച്ചു 


ഒരിക്കല്മഴവില്ലുകള്സ്വപ്നം കണ്ടിരുന്ന അവള്വളപ്പൊട്ടുകള്തരുന്ന വര് രാജിയില്സംതൃപ്തി കണ്ടെത്തി .. തനിക്കിത് മതി ..എന്ന് അവള്‍  സ്വയം പറഞ്ഞു .! കൂടാതെ  ഓരോ  ദിവസവും ഇതള്വിരിയുന്ന മൊട്ടുകള്‍  ഒരു പുതിയ ലോകം തനിക്കു തരുമ്പോള്‍  മറ്റെന്തു വേണം ..!

 
വിണ്ണിലും മണ്ണിലും പൂക്കളെ പരിപാലിക്കുന്ന ഉദ്യാനപാലകന്ആതമഗതം ചെയ്തു - 'എന്റെ കുട്ടിക്ക് ശലഭങ്ങളുടെ മനശ്ശാസ്ത്രം  അറിയാതെ പോയല്ലോ ..! അതോ ശലഭങ്ങള്അവളുടെ മനസ്സ് കാണാതെ പോയതോ .....! '  .അയാള്വീണ്ടും തന്റെ ജോലിയില്മുഴുകി .!
 

16 comments:

  1. ഒരു പൂവിന് ഒരു ശലഭം എന്ന കണക്കിലാണ് ജനസംഖ്യ
    ലോകത്തിലെവിടെയായാലും 1000 ആണുങ്ങള്‍ക്ക് 1000 പെണ്ണുങ്ങള്‍
    (ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രം കണ്ടേക്കാം)


    എങ്ങിനെ.......?

    ReplyDelete
    Replies
    1. അജിത്‌ . വളരെ വളരെ നന്ദി ..അതെ അത് തന്നെ ! പൂവും ശലഭവും തമ്മില്‍ ആണ്‍ പെണ്‍ അനുപാതവുമായി ബന്ധമുണ്ടെങ്കില്‍ അത് യാദൃശ്ചികമാകാന്‍ ഇടയില്ല :-) !!!

      Delete
  2. In anthropology and demography, the human sex ratio is the sex ratio for Homo sapiens (i.e., the ratio of males to females in a population). Like most sexual species, the sex ratio is approximately 1:1. In humans the secondary sex ratio (i.e., at birth) is commonly assumed to be 105 boys to 100 girls, an assumption that is a subject of debate in the scientific community. The sex ratio for the entire world population is 101 males to 100 females.

    http://en.wikipedia.org/wiki/Human_sex_ratio

    മറുപടി പറയൂ മാഷേ.....

    ReplyDelete
    Replies
    1. ദൈവത്തിന്റെ ഓരോ കണക്കുകളേ.....!!!

      Delete
    2. സലിം ഭായ് , കണക്കുകള്‍ വളരെ പ്രസക്തം... അപ്പോള്‍ സിമട്രി ഇല്ല എന്നര്‍ത്ഥം .. എന്തായാലും രസകരം തന്നെ . നന്ദി ! :-) സുഖമാണല്ലോ അല്ലെ ..?

      Delete
  3. അറിയിപ്പ് :

    പ്രിയരേ , അടുത്ത് തന്നെ ഈ പോസ്റ്റ്‌ അപ്രത്യക്ഷമാകുന്നതാണ് ..ചില സാങ്കേതിക കാരണങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടെന്നു കരുതിക്കൊള്ളൂ :-) .. സ്വതം തടി വാസുമാഷിനും ഏറെ പ്രിയമുള്ളതാണ് വെറുതെ അതിന്റെ ഷെയിപ്പ് മാറാന്‍ ഇട വരരുതല്ലോ .അല്ലെങ്കിലും വാസു മാഷ്‌ ക്ലാസ്സില്‍ സയന്‍സിനു പുറമേ മറ്റു പലതും പഠിപ്പിച്ചു പുള്ളാരെ വഷളാക്കുന്നു എന്ന് പണ്ടേ പരാതി ഉണ്ട് :-)

    ReplyDelete
  4. എല്ലാം ഒരു സയന്‍സല്ലേ?

    ഹൈസ്കൂളില്‍ കയറിയപ്പോള്‍ ഒരു ശാസ്ത്രം...ജീവശാസ്ത്രം
    പഠിപ്പിച്ചിരുന്നത് മേരിക്കുട്ടി എന്ന യുവതിയായ ഒരു ടീച്ചറും
    വിരുതന്‍ ശങ്കുമാര്‍ ചോദ്യശരങ്ങളുതിര്‍ത്തപ്പോള്‍ ടീച്ചറുടെ മുഖം വിവര്‍ണ്ണമായത് ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നുണ്ട്

    ReplyDelete
  5. I am the lover's gift; I am the wedding wreath;
    I am the memory of a moment of happiness;
    I am the last gift of the living to the dead;
    I am a part of joy and a part of sorrow.

    ഞാന്‍ പ്രണയികള്‍ക്ക് പാരിതോഷികം
    ഞാന്‍ മനോഞ്ജ മംഗല്യ ഹാരം
    ഞാന്‍ മണം മായാത്തൊരോര്‍മ്മ പുഷ്പം
    ഞാന്‍ മൃതര്‍ക്ക ജീവന്റെ അവസാന സമ്മാനം
    ഞാന്‍ സുഖദുഃഖഭേദമന്യേ സഹചാരി

    ഇതിന് ഹെഡിംഗില്ലേ???

    ReplyDelete
    Replies
    1. പ്രിയ കൊച്ചു മുതലാളി . നന്നായിരിക്കുന്നു ! :) . ...!പിന്നെ എന്താ ഹെഡിംഗ് ഇല്ലെ എന്നോ...? ഇതൊരു തലയും വാലും ഇല്ലാത്ത കഥയാണേന്നെ !! :)

      Delete
  6. എല്ലാ ശലഭങ്ങളും അങ്ങനാണോ ?


    എഴുത്ത് ഇഷ്ടമായി

    ReplyDelete
    Replies
    1. നന്ദി ! ഏയ്‌ സുമേഷ് ! അങ്ങനെയല്ല ! :) എല്ലാ ശലഭങ്ങളും ഒന്നല്ലല്ലോ. അവയില്‍ ദേശാടനം നടത്തുന്നവയും , ഒരു പൂവില്‍ മാത്രം തേന്‍ നുകരുന്നവരും ഉണ്ട് . എങ്കിലും ശലഭങ്ങള്‍ അവയുടെ ജനിതക സന്ദേശങ്ങള്‍ക്ക് വഴങ്ങി ജീവിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്‍ ഇല്ല ..ആ നിലക്ക് പൊതുവായി അങ്ങനെ കണ്ടെന്നെ ഉള്ളൂ .. പിന്നെ ചിലപ്പോള്‍ അധികം ഒന്നും വര്‍ണാഭമായ ആടകള്‍ അണിയാതെ വശത്ത് കൂടെ പാവം പോലെ പറന്നു പോകുന്ന ചില ശലഭങ്ങളും കൂട്ടത്തില്‍ കണ്ടു എന്ന് വരാം .. അവരില്‍ പലതും പൂക്കളാല്‍ തെറ്റിദ്ധരിക്കപ്പെട്ടു പൂക്കളുടെ ദൃഷ്ടിയിലെ അഗ്നിക്കിരയായി ചിറകറ്റു പോകുന്നു എന്നതും സത്യം തന്നെ ..:) .! പക്ഷെ, സാമാന്യ വല്‍ക്കരണം , അത് ശരിയല്ലെങ്കിലും സമൂഹം പലപ്പോഴും ഉപയോഗിച്ച് പോകുന്ന ഒന്നല്ലേ... :)പൂക്കളെയും കുറ്റം പറയാന്‍ കഴിയുക ഇല്ല തന്നെ !

      Delete
  7. എത്താന്‍ വൈകി എങ്കിലും അഭിപ്രായം പറയാല്ലോ ; സംഭവം നന്നായി കേട്ടോ .. എന്റെ നല്ല നമസ്കാരം :)

    ReplyDelete
    Replies
    1. കഥ പ്പച്ച , വന്നതില്‍ ,സന്തോഷം ..വീണ്ടും എപ്പോഴെങ്കിലും ഈ വഴി വരുമല്ലോ ...! കാലം മായ്ക്കാത്ത വഴിത്താരകലില്ല എന്നിരിക്കിലും ....!

      Delete
  8. Replies
    1. ഞാന്‍ ഇവിടെ ഉണ്ട് ടീച്ചറെ..വാസു എവിടെപ്പോകനാനാ ...ഖസാക്കിലെ രവിയെപ്പോലെ പ്രാപഞ്ചികമായ ആത്മബോധം കാലത്തയാതീതമായ പ്രക്രുതിയെലേക്ക് നമ്മെയെല്ലാം വലച്ചു കുണ്ട് പുകുമ്പോള്‍..ആര്‍ക്കും എവിടെയും പോകാന്‍ കഴിയില്ലല്ലോ ..!

      ദൂരെ വെള്ളാരം കുന്നിന്‍ മേലെ ഉച്ച വെയിലില്‍ പറന്നു നടക്കുന്ന ശലഭങ്ങള്‍ ജീവന്‍ ഉപേക്ഷിച്ച ആതാമാക്കള്‍ തന്നെയാണ് എന്ന് സങ്കല്‍പ്പിച്ചു കൊണ്ട് മോഹന വിസ്മയമായ ലോകത്തിനു നടുവില്‍ ലോകത്ത് അലസമായൊരു സുഖസ്വപ്നത്തില്‍ അങ്ങനെ ഒഴുകുന്നതിന്റെ ഒരു ആലസ്യം ആരെയാണ് മടിയനാക്കാത്തത് ... :).

      സുഖമെന്ന് കരുതുന്നു !!

      Delete
  9. അതു ശരി, ഇങ്ങനെയൊക്കെ എഴുതും അല്ലേ? .......

    ReplyDelete