Saturday, March 10, 2012

ഒരു ആകാശ പ്രണയത്തിന്റെ കഥ !




പ്രിയമുള്ളവരെ , ഈ കഥാപ്രസംഗം ഇവിടെ അവതരിപ്പിക്കുമ്പോള്‍ , കഴിഞ്ഞ രണ്ടാഴ്ചയായി കളിച്ചു വന്നിരുന്ന ഒരു സിനിമയുടെ ക്ലൈമാക്സ് ലേക്ക് സംഭവങ്ങള്‍ എത്തി നില്‍ക്കുകയാണ് ..

"അതാ അങ്ങോട്ട്‌ നോക്കൂ..." , കഥയില്‍ ഇത് വരെ ഹീറോ ആയി തിളങ്ങി നിന്നിരുന്ന സൂപ്പര്‍ താരം ചന്ദ്രേട്ടന്‍ , പൂര്‍ണചന്ദ്രോദയത്തിനു ശേഷം കിഴക്കന്‍ ചക്രവാളത്തിനു താഴേക്ക്‌ മെല്ലെ പോയി
മറയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത് .. ചന്ദ്രേട്ടന്‍ തന്നെ കയ്യൊഴിഞ്ഞു എന്നാ ദുഃഖത്തില്‍ ആയിരുന്നത്രെ വീനസ് .. തന്റെ അനുപമമായ സൌന്ദര്യം ചന്ദ്രേട്ടനെ ആകര്‍ഷിക്കാന്‍ പോരാതെ വരുന്നല്ലോ എന്ന വിഷമത്തില്‍ കഴിയുകയായിരുന്നു പുള്ളിക്കാരി ..ഞാന്‍ എന്ത് തെറ്റാണ് അങ്ങയോടു ചെയ്തത് എന്ന് അവള്‍ വിതുംബിക്കൊണ്ടിരുന്നു .. (ബാക്ക് ഗ്രൌണ്ട് മുസിക്) .

"കണ്ണ് തുറക്കാത്ത ദൈവങ്ങളെ...
കരയാനറിയാത്ത ..ചിരിക്കാനറിയാത്ത ...
കളിമണ്‍ പ്രതിമകളെ...
മറക്കൂ നിങ്ങളീ ദേവ ദാസിയെ..
മറക്കൂ ..മറക്കൂ.."


ഇതിനടയില്‍ ഭൂമിയില്‍ പെണ്ണുങ്ങള്‍ വനിതാ ദിവസം ആഖോഷിക്കുകയും ഡോഗ്
ഷോ നടത്തുകയും ചെയ്തു ..! അങ്ങനെ ഇരിക്കെ,അങ്ങനെ ഇരിക്കെ ചന്ദ്രേട്ടന്‍ പോയ്‌ മറഞ്ഞ തക്കത്തില്‍ ഒരു ചങ്ങാതി പതുക്കെ പടിഞ്ഞാറോട്ട് നീങ്ങി വീനസിന്റെ അടുത്ത് വരുന്നതായാണ് തിരക്കഥ ഇപ്പോള്‍ ഡെവലപ് ചെയ്യുന്നത് .. അതാരാണ് എന്നറിയുമോ ..? നമ്മുടെ വ്യഴേട്ടന്‍ ..!! ( ബാക്ക് ഗ്രൌണ്ട് മുസിക് )

"സന്യാസിനീ നിന്‍ ..പുണ്യാശ്രമത്തില്‍
ഞാന്‍ സന്ധ്യാ പുഷ്പവുമായ് വന്നൂ ..

ആരും തുറക്കാത്ത പൂമുഖ വാതിലില്‍..
അന്യനെ പോലെ ഞാന്‍ നിന്നൂ..."


എന്നാ ഗാനവുമായാണ് ഇഷ്ടന്‍ പതിയെ പതിയെ സന്ധ്യാ സമയത്ത് തന്നെ വീനസിന്റെ അടുത്തേക്ക് വരുന്നത് .. വീനസ് ആണെങ്കില്‍ ചന്ദ്രേട്ടനെ വിട്ടു പിരിഞ്ഞ ദുഃഖം മാറാന്‍ എവിടെ എങ്കിലും ഒന്ന് തല ചായ്ക്കണം എന്നാ അവസ്ഥയിലും ..ആണ് .. താനിനി സന്യാസിനിയായി ക്കഴിയാം എന്നാ വാശിയില്‍ അവള്‍ ആകാശത്ത് ഒരാശ്രമം ഒക്കെ ഒരുക്കി ,അവിടെ നക്ഷത്രങ്ങള്‍ ആകുന്ന മാന്‍ പെടകളോട് ദുഃഖം പങ്കു വച്ച്ഒത്തു കഴിയെ ആണ് , പാട്ടും പാടിക്കൊണ്ട് , വൈകുന്നേരങ്ങളില്‍ നമ്മുടെ വ്യഴെട്ടന്റെ വരവ് ..ഇഷ്ടന്‍ നായാട്ടിനു പോകും വഴി ഒരു കാലിച്ചായ കുടിക്കാന്‍ കയറിയതാണ് എന്ന മട്ടിലാണ് ! ഹ ഹ !.എന്തായാലും .. അവിടെ ഒരു പുതിയ ബന്ധം തുടങ്ങുകയായി ....

പക്ഷെ കിഴക്കന്‍ ചക്രവാളത്തില്‍
ചുവന്നു കലങ്ങിയ കണ്ണുകളുമായി ആരോ ഒരാള്‍ ഇത് കാണുന്നുണ്ട് ... ആരായിരിക്കും അത് ..?? ബാക്കി ഭാഗം ഇടവേളയ്ക്കു ശേഷം ....: മറക്കാതെ കാണുക : ഒരു വീനസ് - ജുപിടര്‍ പ്രണയ കഥ !പ്രദര്‍ശനം അടുത്ത് ഏതാനും ദിവസങ്ങള്‍ മാത്രം !



-----------------------------------------------------------------------------------------------------------
ഇനി അല്പം ശാസ്ത്രം : സുഹൃത്തുക്കളെ ഈ മാര്‍ച്ചില്‍ കാണാവുന്ന ഏറ്റവും സുന്ദരമായ ഒരു കാഴ്ചക്ക് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ഇന്നും നാളെയും ഒക്കെ ആയിട്ട് ..അതെന്തെന്നു അല്ലെ..? ശുക്രന്‍ ,വ്യാഴം എന്നീ ഗ്രഹങ്ങള്‍ ആകാശത്ത് ഏതാണ്ട് അടുത്തടുത്ത്‌ വരുന്നു എന്നതാണ് അത് . രണ്ടു ഗ്രഹങ്ങളും നല്ല തിളക്കം ഉള്ളവയാണ് , മാത്രവുമല്ല ചന്ദ്രന്‍ വൈകി ഉദിക്കുന്നത് കൊണ്ട് ഒരു എട്ടു മണി - പത്തു മണി സമയത്ത് ആകാശം ഇരുണ്ട നീല നിറമായിരിക്കും..ആ പശ്ചാത്തലത്തില്‍ ഈ രംഗം കാണുന്നത് നയനാനന്ദകരമായ കാഴ്ചയാണ് .. ഇവ അടുക്കുന്നതായി നമുക്ക് തോന്നുന്നതിനുള്ള കാരണം ( യഥാര്‍ത്ഥത്തില്‍ ഇവ അടുക്കുന്നില്ല) , മറിച്ചു , ഭൂമിയുടെ സ്ഥാനം ഇവയെ അപേക്ഷിച്ച് മാറുന്നു എന്നതാണ് കാരണം - നമമള്‍ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഇവ അടുക്കുന്നതായി തോന്നും .. ചിത്രങ്ങള്‍ മുന്‍പത്തെ പോസ്റ്റിന്റെ അവസാനം ഇവിടെ . ഭൂമി , ശുക്രന്‍ , വ്യാഴം എന്നിവയുടെ ആപേക്ഷിക ചലനം മൂലം വ്യാഴം ഓരോ ദിവസവും അല്പം പടിഞ്ഞാട്ടു മാറുന്നതായും , ശുക്രന്‍ കിഴക്കോട്ടു മാറുന്നതായും തോന്നും . അതായത് അവ തമ്മില അടുക്കുന്നു എന്ന് .!

വീക്ഷിക്കേണ്ട സമയം : വൈകുന്നേരം - ഏഴു മുപ്പതു മുതല്‍ പത്തു മണി വരെ എപ്പോഴെങ്കിലും - എട്ടു മണി ഏറ്റവും വിശേഷം
ദിശ : പടിഞ്ഞാറന്‍ ആകാശം ,( ചക്രവാളത്തിലും , നമ്മുടെ നേരെ മുകളിനും ഇടയിലായി )
മറ്റു ഗോളങ്ങള്‍ : മുകളില്‍ അല്പം കിഴക്കായി ചൊവ്വ ( ചുവന്ന ഗ്രഹം )


Set your alarms on mobile! Happy sky-watching ! take your kids along with you ! Enjoy and Have a nice time !

26 comments:

  1. വാസു,

    വീനസ് ചന്ദ്രനെ പ്രണയിച്ചുവെന്ന ഉപമയില്‍ കാര്യമായ പന്തികേടുണ്ട്. പ്രണയത്തിന്റെ അടിസ്ഥാനവ്യാകരണം തന്നെ താങ്കള്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തിരിക്കുന്നു. ചന്ദ്രന്റെ 3.52 ഇരട്ടി വലുപ്പമുള്ള വീനസിനെ ചന്ദ്രന്‍ എങ്ങനെ മാനേജ് ചെയ്യുമെന്നാണ് താങ്കള്‍ പറയുന്നത്? ഇതെന്ത് പ്രണയം മിസ്റ്റര്‍?

    ReplyDelete
    Replies
    1. പ്രിയ രവി സാര്‍ ,താങ്കള്‍ക്ക് മലയാളികളെ പറ്റി ഒരു ചുക്കും അറിയ്യില്ല .. പഴയ മലയാളം സിനിമകള്‍ ഒന്നും കാണാറില്ലെന്നു തോന്നുന്നു ! കോല് പോലിരുന്ന നസീര്‍ സാര്‍ അല്ലെ ജയഭാരതിയെയും ശ്രീവിദ്യയെയും ഒക്കെ പ്രേമിച്ചു മരം ചുറ്റി നടന്നത് ...! എന്നിട്ടിപ്പോ എനിക്കായോ കുറ്റം ! കഷ്ടം ! ഹ ഹ !

      Delete
    2. ഈ രവിസാറിനു ദ്രവ്യാത്മക സിദ്ധാന്തങ്ങള്‍ മാത്രമേ തിരിയൂ. കേവലം 86 cm ഉയരമുള്ള ഗിന്നസ് പക്രുവിന് ഗായത്രിച്ചേച്ചിയെ മാനേജ് ചെയ്യാമെങ്കില്‍ പിന്നെ ഇതാണൊ ആനക്കാര്യം?

      Delete
  2. വാസു ഭയങ്കര വാന നിരീക്ഷകന്‍ ആയിരുന്നു അല്ല്യോ?!
    ഏതിനും എഴുത്ത് വളരെ വിജ്ഞാനപ്രദവും അതേ സമയം രസകരവും ആണെന്നു തോന്നുന്നു..
    അഭിനന്ദനങ്ങള്!
    ഞാന്‍ ഇതൊക്കെ എത്ര പ്രാവശ്യം വായിച്ചാലാണ്‌ ഒന്ന് മനസ്സിലാക്കാന്‍ പറ്റുക എന്റെ ദൈവമേ..!

    ReplyDelete
  3. രസകരമായ എഴുത്തും, ചിത്രങ്ങളും.. ചിത്രങ്ങള്‍ക്ക് വേണ്ടി ഗൂഗിള്‍ തപ്പാതെ സ്വയം അത് വരച്ച് ഇവിടെ കാണിയ്ക്കുന്ന ക്രിയേറ്റിവിറ്റിയ്ക്ക് അഭിനന്ദനങ്ങള്‍! ആകാശത്താഴ്വരയിലെ വ്യാഴം, ശുക്രന്‍ പ്രണയരംഗങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇന്ന് എട്ടുമണിയ്ക്ക് കൊച്ചുമുതലാളിയുമുണ്ടാകും ഗാലറിയില്‍!

    ശുഭസായാഹ്നം!

    ReplyDelete
  4. തമാശയില്‍ അല്പം കാര്യവും......
    നന്നായി.
    ആശംസകള്‍

    ReplyDelete
  5. നിസ്വാര്തമായി അറിവ് പങ്കു വെക്കുന്ന താങ്കള്‍ക്ക് വീണ്ടും നന്ദി രേഖപ്പെടുത്തുന്നത് അധികമാവില്ലെന്നു കരുതട്ടെ...

    ആശംസകള്‍ നേരുന്നു...

    അടുത്ത പോസ്റ്റും കാത്തിരിക്കുന്നു...

    ഇന്നലെ കുട്ടികള്‍ക്ക് നോര്‍ത്ത്-വെസ്റ്റ് സൈടിലായുള്ള ഒരിയോണ്‍ ബെല്ടിലെ നക്ഷത്ത്ര കൂട്ടത്തെ കാണിച്ചു കൊടുത്തു, മക്കള്‍ രണ്ടുപേരും സ്വന്തമായി വരച് ഓരോ നക്ഷത്രത്തിന്റെ പേരും ലോക്വേഷനും എഴുതി സൂക്ഷിക്കുകയും ചെയ്തു, താങ്കളുടെ ബ്ലോഗാണ് പ്രേരണ എന്ന് പറയുന്നതില്‍ സന്തോഷമേയുള്ളൂ..

    ReplyDelete
    Replies
    1. ഏറെ സന്തോഷം വിവേക് :) താങ്കള്‍ തരുന്ന പ്രചോദനത്തിനും നല്ല വാക്കിനും നന്ദി.കുട്ടികള്‍ മിടു മിടുക്കരായി വളരട്ടെ ! സിരിയസ് നക്ഷത്രം ഒരിയോന്‍ കൂട്ടത്തിന്റെ അടുത്ത് തിളങ്ങുന്നത് കാണാന്‍ നല്ല ഭംഗിയാണ് !

      Delete
    2. കുട്ടികള്‍ മിടു മിടുക്കരായി വളരട്ടെ ! സിരിയസ് നക്ഷത്രം ഒരിയോന്‍ കൂട്ടത്തിന്റെ അടുത്ത് തിളങ്ങുന്നത് കാണാന്‍ നല്ല ഭംഗിയാണ് ! >>>

      താങ്കളുടെ പ്രാര്‍ത്ഥനയ്ക്ക് 'ആമീന്'‍ പറയട്ടെ....


      ഒരിയോന്‍ ബെല്ടങ്ങിയ നക്ഷത്രക്കൂട്ടത്തോടപ്പം കുട്ടികള്‍ സിരിയസും അവരുടെ സ്കെച്ചില്‍ വരച്ചിട്ടുണ്ട്.
      ഒരു ലിങ്കും വെക്കുന്നു..
      ഒരു പക്ഷെ താങ്കള്‍ കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു..


      http://www.calgaryherald.com/technology/Five+classical+naked+planets+will+grace+skies+March/6306065/story.html

      http://www.thenightskyguy.com/

      Delete
  6. ഇതാരാണപ്പാ ഇത്ര കൃത്യമായി ഇവയുടെ സഞ്ചാരപഥവും വേഗവുമൊക്കെ നിശ്ചയിക്കുന്നു? മുന്‍കൂര്‍ കണക്കുകൂട്ടി തെറ്റാതെ പറയുവാന്‍ മാത്രം കണിശതയോടെ ഈ വാനഗോളങ്ങള്‍...അനന്തമജ്ഞാതമവര്‍ണ്ണനീയം എന്ന് ഞാനും പാടുന്നു.

    ReplyDelete
    Replies
    1. നന്ദി അജിത്‌ ,

      ഗ്രഹ ചലനനിയമങ്ങള്‍ നമ്മള്‍ പണ്ടാത്തെക്കളും ഏറെ അറിഞ്ഞു കഴിഞ്ഞു .. ഇനിയും ഏറെ അറിയാനുണ്ട് ..പക്ഷെ നമ്മള്‍ മുന്‍പോട്ടു പോകുക തന്നെയാണ് .. ! മുന്നോട്ടു മുന്നോട്ടു മുന്നോട്ടു :)

      Delete
  7. Vasu Sir ,

    Your blogs are good. Knowledge for the sake of exams does not help. Real knowledge comes from knowing the facts around it and also about getting to know the applications of it in real life.

    Thanks for the information.

    ReplyDelete
    Replies
    1. Thanks ma'am lot for your comment. As you rightly said real knowledge comes from knowing and experiencing facts around.

      Thanks a lot , do visit again.

      PS: I see that your blog too carry good information .That is a real good effort.

      Delete
  8. വാസുവേട്ടോ, ശുക്രനും, വ്യാഴവും അടുത്തപ്പോള്‍ ചന്ദ്രേട്ടന്‍ വിഷണ്ണനായി പിണങ്ങിപ്പോയല്ലോ..!!! :(

    അനുരാഗ വിലോചനനായി
    അതിലേറെ മോഹിതനായി
    ഇനിയെന്നാ ചന്ദ്രേട്ടന്‍ വരാ??

    ReplyDelete
    Replies
    1. ഏയ്‌ . പുള്ളിക്കാരന്‍ ഇതൊക്കെ എത്ര കണ്ടതാ.. . കക്ഷി ഈ പരിപാടിയുമായി ഇനിയും ഇറങ്ങിക്കോളും ..! :)

      Delete
  9. പതിവുപോലെ കളിയും കാര്യവുമായി വാസുവെട്ടന്റെ രസകരമായ എഴുത്ത്.. :)

    ReplyDelete
    Replies
    1. ശ്രീജിത്തെ , വന്നതിനു ഏറെ നന്ദി ..കേട്ടോ.. ! എല്ലാം സീരിയസ്സയെടുതാല്‍ അടി കൂടാനേ നേരം കാണൂ.. അതിനാണ് എങ്കില്‍ ബ്ലോഗില്‍ ഒരുപാട് ഇടം ഉണ്ട് .. ..അല്ലെങ്കിലും ശാസ്ത്രം കൌതുക കരവും രസകരമായ ഒരു സംഭവമല്ലേ ..!

      Delete
  10. Replies
    1. ആ ചിരിയില്‍ ഞാന്‍ വീണു ..! :)

      Delete
  11. കളിയും കാര്യവുമായി ChethuVasuവിന്റെ രസകരമായ എഴുത്ത് !

    ReplyDelete
    Replies
    1. പിന്നല്ലാതെ ! പക്ഷേ , പിന്നെ ശങ്കരെട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം ..!! ഹ ഹ !

      Delete
    2. pathivu pole rasakaramayi.... aashamsakal.... pinne blogil puthiya post..... VELLITHIRAYIL POLICE GARJJANAM..... vayikkane.....

      Delete
  12. നല്ല പോസ്റ്റ്

    ReplyDelete
  13. ജൂണ്‍ ആറിന് അടുത്ത ആകാശകാഴ്ച വീനസ്‌ ഒരുക്കുന്നതിനിടയില്‍ ആണ് ഈ പോസ്റ്റ്‌ കണ്ടത്‌. നല്ല പോസ്റ്റ്‌

    ReplyDelete
  14. നമ്മള്‍ കണ്ടിരുന്നു ഇത്..... പശുക്കുട്ടി ഒരു വാനം നോക്കി കൂടിയാണ്.

    ReplyDelete