Wednesday, March 7, 2012

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !




നമ്മുടെ ചന്ദ്രേട്ടന്‍ ,അഥവാ കുട്ടികളുടെ അമ്പിളി അമ്മാവന്‍ ,പതുക്കെ പതുക്കെ ഓരോ ദിവസവും അല്പം വൈകി ഉദിച്ചു കൊണ്ടിരിക്കുകയാണ് - ഓരോ ദിവസത്തെയും ഉദയം തലേ ദിവസത്തെക്കാള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ മുപ്പത്തഞ്ചു നിമിഷം വൈകി ആയിരിക്കും . തത്ഫലമായി , എല്ലാ വൈകുന്നെരങ്ങിലും ഒരു നിശ്ചിത സമയത്ത് (ഉദാഹരണത്തിന് എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ) നാം ആകാശത്തേക്ക് നോക്കുകയാണ് എങ്കില്‍ ചന്ദ്രന്റെ സ്ഥാനം അല്പം കിഴക്കോട്ടു മാറിയതായി കാണാം . കൃത്യമായി പറഞ്ഞാല്‍ ഓരോ ദിവസവും 12 ഡിഗ്രി കിഴക്കോട്ടു എന്നാ കണക്കില്‍ .

അത് കൊണ്ട് തന്നെ , മുന്‍പത്തെ പോസ്റ്റില്‍ നമ്മള്‍ ചന്ദ്രേട്ടനെ പടിഞ്ഞാറുള്ള വീനസ് ( ശുക്രേച്ചി ) , ജുപിട്ടര്‍ ( വ്യാഴേട്ടന്‍ ) എന്നിവരോടൊപ്പം ആകാശത്ത് കണ്ടു എങ്കിലും , അതിനു ശേഷം അടുത്ത ദിവസങ്ങളില്‍ പുള്ളിക്കാരന്‍ വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുന്നതാണ് കണ്ടത് . ഇപ്പോള്‍ നന്നേ കിഴക്കായി കാണപ്പെടുന്ന ചൊവ്വ ഗ്രഹത്തിന്റെ ( അതെ നമ്മുടെ പെണ്‍കുട്ടികളെ ജാതകവശാല്‍ ശരിപ്പെടുതുന്ന ആ ദുഷ്ടന്‍ ..!! ഹ ഹ ! ചൊവ്വയോ ദുഷ്ടന്‍ അതോ നമ്മളോ ...പറയൂ ) അടുത്തായി പുള്ളി എത്തിയിരിക്കുകയാണ് ..

ചൊവ്വ ഗ്രഹത്തെ ആകാശത്തില്‍ നമുക്ക് എളുപ്പം തിരിച്ചറിയാം .( ചിത്രം നോക്കുക ) . ഇന്ന് ചന്ദ്രന്റെ തൊട്ടടുത്തായി ദുഷ്ടന്‍ കാണപ്പെടും .. പുള്ളിക്കാകട്ടെ ആകെ ചുവന്നു തടിച്ചു വല്ലാതെ ചുവപ്പ് നിറമാണ് . ചുവന്ന ഗ്രഹം ഇതാണ് എന്നാ ക്വിസ് ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ചാടി എണീറ്റ്‌ പറയുന്ന ഉത്തരമാണ് ചൊവ്വ .

ചൊവ്വ , ശുക്രന്‍ , വ്യാഴം എന്നീ ഗ്രഹങ്ങള്‍ ,വൈകുന്നേരങ്ങളിലെ തെളിഞ്ഞാ ആകാശത്ത് (സുമാര്‍ എട്ടു മണിക്ക് ശേഷം ) മനോഹരമായി തെളിഞ്ഞു കാണപ്പെടും ..മാര്‍ച്ചിലെ രാത്രികളെ സുന്ദരിയാക്കുന്ന ഈ കാഴ്ച കാണാന്‍ മറക്കരുതേ .. തെളിഞ്ഞ , പൊടിയില്ലാത്ത ആകാശതിനായി കാത്തിരിക്കുക ..

ഒരു കാര്യം കൂടി , ചന്ദ്രേട്ടന്‍ ഓരോ ദിവസവും വലിയ സ്പീഡില്‍ കിഴക്കോട്ടു മാറുമ്പോള്‍ , അത്രക്കും വേഗത്തില്‍ അല്ലെങ്കിലും ശുക്രനും അല്പമായി കിഴക്കോട്ടു (ഭൂമിയെ അപേക്ഷിച്ച് സൌരയൂഥത്തിലെ സ്ഥാന വിന്യാസങ്ങളില്‍ ) നീങ്ങുന്നുണ്ട് . ഇതിനു കാരണം ഭൂമി ശക്രന്‍ എന്നിവ സൂര്യന് ചുറ്റും വിവിധ അകലങ്ങളില്‍ ആയി വിവിധ വേഗതയില്‍ സൂര്യനെ ചുറ്റുന്നു എന്നതാണ് . അതായത് ഭൂമി , ശുക്രന്‍, സൂര്യന്‍ എന്നിവ ഒരു ത്രികോണത്തിലെ മൂന്ന് ബിന്ദുക്കള്‍ ആണെങ്കില്‍ , ഇപ്പോള്‍ ഭൂമിയുടെ സ്ഥാനം മുന്‍ മാസങ്ങളിലെതിനെ അപേക്ഷിച്ച് സൂര്യന്‍ - ശുക്രന്‍ രേഖയുടെ ലംബമായി (പെര്‍പെണ്ടിക്കുലര്‍ ) ആയി വരുന്നു എന്നത് കൊണ്ടാണ് . (ചിത്രം താഴെ )



അതെ പോലെ , വ്യാഴം ആകട്ടെ ഓരോ ദിവസവും അല്പം നേരത്തെ ആണ് ഉദിച്ചു കൊണ്ടിരിക്കുന്നത് , അതായത് ആപേക്ഷികമായി ഭൂമിയെ അപേക്ഷിച്ച് സൂര്യനും വ്യാഴവും -ഒരേ ദിശയിലേക്കു അടുത്ത് കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം (ചിത്രം നോക്കുക )



Have a great time and Happy sky watching..! You will pick a few artificial satellites too , if you keep your eyes at around the constellation of Orion and nearby at around 7-7:30 Pm!

---------------------------------------------------------------------------------
-------------------------------------
Note: All contents and most of the pictures of these articles are the original creations of its author identified with screen name Vasu or Chethuvasu and is not copy righted or not intended to be copy protected as the author firmly believe that the knowledge is essentially belongs to and owned by the entire mankind and not by individuals. Hence the author is of the firm conviction that any attempts by individuals to hedge and hoard information and knowledge is a crime against humanity and pettiness at its heights. In fact this blog itself is an attempt to spread and propagate as much knowledge and information as the author can using the reach of the internet beyond bricks and mortar demarcated class rooms

The readers are free to copy the content ,modify and publish it in their capacity and responsibility if the intent is genuine and is towards promoting science and progressive thoughts .

Most of the pictures and diagrams at this site that carry the creator's name - Vasu- on it,indicate that they are the original creations of Vasu and hence may be freely copied and used by readers. However those pictures where creator's name is not present are not supposed to be copied or distributed.

- Vasu

10 comments:

  1. നല്ല ജ്യോതിശാസ്ത്ര ലേഖനം.നന്ദി.
    ആശംസകള്‍

    ReplyDelete
  2. ഇന്നലെ പൂര്‍ണ്ണ ചന്ദ്രനേയും, ചൊവ്വയേയും ആകാശത്ത് കണ്ടു. പുലര്‍ച്ചെ രണ്ടുമണിയ്ക്കു മുകളിലേയ്ക്ക് നോക്കിയപ്പോള്‍ നേരെ തലയുടെ മുകളില്‍ തന്നെ രണ്ടുപേരും ഉണ്ടായിരുന്നു. അപ്പോള്‍ ഓര്‍ത്തത് ഈ ബ്ലോഗ്സ്പോട്ടാണ്, ഉള്ളില്‍ ഒരു സംശയവും ഉണ്ടായിരുന്നു. ഇവിടെ ഇങ്ങനെ ഒരു ബ്ലോഗ് ഇന്ന് കാണുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതുമില്ല.. :)

    എന്റെ സംശയം ഇതാണ്; നക്ഷത്രങ്ങളെന്നാല്‍ സ്വയം കത്തിജ്വലിയ്ക്കുന്ന ഗോളങ്ങള്‍. ഗ്രഹങ്ങളായ ചൊവ്വയും, ശുക്രനും, വ്യാഴവുമൊക്കെ ഇത്തരത്തില്‍ കത്തിജ്വലിയ്ക്കുമോ? ഗ്രഹങ്ങള്‍ക്ക് സ്വയം കത്തിജ്വലിയ്ക്കുവാന്‍ ശേഷിയില്ലെങ്കില്‍ നമ്മള്‍ ആകാശത്ത് കാണുന്ന ചൊവ്വയും, വ്യാഴവുമൊക്കെ എങ്ങിനെ തിളക്കമുള്ളതായി കാണപ്പെടുന്നു..??

    വിഞ്ജാനപ്രദമായ ഈ പോസ്റ്റിന് ഒരായിരം അനുമോദനങ്ങള്‍!

    എന്റെ ചോദ്യം യാതൊരു ലോജിക്കുമില്ലാത്ത ഒന്നാണെങ്കില്‍ ക്ഷമിയ്ക്കുക..!! സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് നേരെ ചൊവ്വേ പഠിച്ചാല്‍ മതിയായിരുന്നു.. :)

    ReplyDelete
    Replies
    1. പ്രിയ കൊച്ചു മുതലാളി ,
      ആദ്യമേ ചോദിക്കട്ടെ , രാത്രി രണ്ടു മണിക്ക് എന്താ പരിപാടി ..ആള് കൊള്ളാമല്ലോ.. 'കൊച്ചു മുതലാളി 'ഒരു 'കൊച്ചു കള്ളന്‍' തന്നെ ഹ ഹ !! ഇതൊന്നും അത്ര ശരിയല്ല കേട്ടോ.. കിണ്ടി!! കിണ്ടി !!! (മണിച്ചിത്രത്താഴ് ) ഹ ഹ !!

      തമാശ വിട്ടു കാര്യത്തിലേക്ക് വന്നാല്‍ , കൊച്ചു മുതലാളി , താങ്കള്‍ പറഞ്ഞത് പോലെ ഗ്രഹങ്ങള്‍ക്ക്‌ സ്വയം പ്രകാശിക്കാനുള്ള കഴിവില്ല കാരണം അവയില്‍ നക്ഷത്രങ്ങളിലെത് പോലെ ആണവ പ്രവര്‍ത്തനം ( ന്യൂക്ലിയര്‍ റിയാക്ഷന്‍ ) നടക്കുന്നില്ല .. അതിന്റെ വിശദാംശങ്ങള്‍ വാസുവേട്ടന്‍ വിശദമായി തന്നെ ഈ താളുകളില്‍ പിന്നീട് പ്രതിപാദിക്കുന്നുണ്ട് .. എന്തായാലും , അക്കാരണം കൊണ്ട് ഗ്രഹങ്ങളില്‍ നിന്നും പ്രകാശം ഉത്ഭാവിക്കുന്നില്ല ( ന്യ്ക്ളിയര്‍ റിയാക്ഷനില്‍ നിന്നും ലഭ്യാമാകുന്ന ഊര്‍ജ്ജം (എനര്‍ജി) ആണ് നക്ഷത്രങ്ങള്‍ പ്രകാശമായും (മറ്റു രൂപങ്ങളിലും ) പുറത്തേക്കു വിടുന്നത് .

      അപ്പോള്‍ എങ്ങനെ പിന്നെ നമ്മള്‍ ഇവയെ കാണുന്നു എന്നല്ലേ ചോദ്യം.. വീനസ് ഇത്ര തിളങ്ങുന്നതെങ്ങനെ ..? , വ്യാഴവും ചൊവ്വയും തിളങ്ങുന്നതെങ്ങനെ ..? ന്യായമായും പ്രസക്തമായ ചോദ്യമാണ് . പക്ഷെ ഒന്നാലോചിച്ചു നോക്കിയാല്‍ നമുക്ക് തന്നെ ഉത്തരവും ലഭിക്കും ..

      നമുക്കറിയാം , ചന്ദ്രന്‍ എന്ത് കൊണ്ടാണ് പ്രകാശിക്കുന്നത് എന്ന്. ചന്ദ്രനും സ്വയം ഒരു പ്രകാശ ശ്രോതസ് അല്ലല്ലോ . നമുക്കറിയാം ചന്ദ്രന്‍ സൂര്യനില്‍ നിന്നും വരുന്ന പ്രകാശത്തെ ഒരു കണ്ണാടി എന്നാ പോലെ ഭൂമിയിലേക്ക്‌ പ്രതിഫലിപ്പിക്കുകയാണ് എന്നും അതാണ്‌ നിലാവ് ആയി നമ്മള്‍ കാണുന്നത് എന്നും . അതെ തത്വം തന്നെയാണ് ഗ്രഹങ്ങളില്‍ നിന്നും ഉള്ള പ്രകാശം നമുക്ക് കാണുവാന്‍ കാരണം .. ഈ ഗ്രഹങ്ങലെല്ലാം സൌരയൂഥത്തില്‍ വിവിധ ഭാഗങ്ങളില്‍ ആണ് എങ്കിലും അവയില്‍ എല്ലാം സൂര്യപ്രകാശം ചെന്നെത്തുന്നുണ്ട്‌ .. ഇവ ആ സൂര്യ പ്രകാശത്തെ തരിച്ചു പ്രതിഫലിപ്പിക്കുന്നു , പ്രതിഫളിക്കപ്പെട്ട ആ പ്രകാശ രശ്മികള്‍ നമ്മുടെ കണ്ണുകളില്‍ എത്തിച്ചേരുന്നു .. അപ്പോഴാണ്‌ നാം അവയെ കാണുന്നത് ...കേട്ടോ ..

      പ്രിയ കൊച്ചു മുതലാളി , അറിവിന്‌ വലിപ്പ ചെറുപ്പമോ മുന്‍ വിധിയോ ദുരഭിമാനമോ ഇല്ല . ചോദ്യം ചോദിയ്ക്കാന്‍ ഉള്ള മനസുള്ളവന് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ് അറിവും വിജ്ഞാനവും 'ആത്മബോധവും' .. കൊച്ചു മുതലാളിക്ക് ചോദ്യം ചോദിക്കാനും 'ചോദ്യം ചെയ്യാനും' ഉള്ള മനസ്സുണ്ട് .. അത് ഒരു വലിയ കാര്യമാണ് അഭിനന്ദനങ്ങള്‍ ! :)

      Delete
    2. അയ്യോ! ഞാന്‍ പാവം ഇന്നച്ചന്‍..
      എന്റെ ജോലി സമയം രാത്രിയാണ്. സാധരണ ദിവസങ്ങളില്‍ ഓഫീസിനുള്ളില്‍ കയറിയാല്‍ പിന്നെ ജോലി കഴിഞ്ഞതിനു ശേഷം മാത്രമാണ് പുറത്തേയ്ക്കിറങ്ങാറുള്ളത്. അന്ന് പുറത്തേയ്ക്കിറങ്ങാനും ഒരു സ്പെസിഫിക്ക് കാരണമുണ്ടായി. ഇരുളാര്‍ന്ന കാമ്പസില്‍ അമ്പിളിമാമന്‍ കുടവിരിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ മുകളിലേയ്ക്ക് പോയതാണ്.

      വിശദമായ ഈ മറുപടിയ്ക്ക് മാഷിന് കൊച്ചുമുതലാളിയുടെ സ്നേഹത്തിന്‍ പൂച്ചെണ്ടുകള്‍! മാഷിത് പറഞ്ഞപ്പോള്‍ പഠിച്ച കാര്യങ്ങള്‍ കുറേശ്ശേ ഓര്‍മ്മവരുന്നുണ്ട്. ഒരു ഓപ്പണ്‍ ഡിസ്കസ് ഫോറമാകുമ്പോഴാ‍ണല്ലോ കൂടുതല്‍ അറിവുകള്‍ പങ്കുവെയ്ക്കുകയും നേടാനാവുന്നതും.. പിന്നെ അറിവില്ലാത്തത് ചോദിയ്ക്കുന്നതിനെന്ത് നാണക്കേട്..

      ശുഭദിനം!

      Delete
  3. മാഷേ ....തികച്ചും ചിന്തനീയവും,ഉപകാര പ്രദവുമായ പോസ്റ്റ്‌ .മാഷ് എനിക്കു നല്ല പണിയാ തരുന്നേ ..ന്റെ മോന് ഞാന്‍ ഇതെല്ലാം ഇംഗ്ലീഷ് ലേക്ക് ട്രാന്‍സിലട്‌ ചെയ്തു കൊടുക്കണം.അവനാണെങ്കില്‍ മാഷിനെ പോലെ ഇമ്മാതിരി കാര്യങ്ങളില്‍ വല്ല്യ താല്പര്യം ആണ്.സയന്‍സ് ഉം മാത്സ് ആണ് ഇഷ്ട വിഷയം.ചരിത്രവും ഭാഷയും ഒക്കെ എന്തിനു കാണാപാഠം പഠിക്കുന്നു അത് വായിക്കാന്‍ അറിഞ്ഞാല്‍ പോരെ എന്ന് ചോദിക്കുന്നു ഒരു ദിവസം. കുട്ടികളുടെ ഒരു കാര്യേ.എപ്പോ നോക്കിയാലും എന്തെങ്കിലും ടെക്നിക്കല്‍ പണി കയ്യില്‍ ഉണ്ടാകും.മോന്‍ ആറില്‍ ആണ്.മോള് എല്‍. ..കെ.ജീ ലും.പക്ഷെ ഇവിടത്തെ സ്കൂളുകളില്‍ അഭിരുചിക്കനുസരിച്ചുള്ള ഒരു പഠനം സാധ്യമല്ല.ഞാന്‍ തന്നെ ആണ് അവനെ ഈ ബ്ലോഗ്‌ കാണിച്ചു കൊടുത്തത്.അത് പോലെ വര്‍ഷിണി യുടെ ഒരു ബ്ലോഗ്ഗും മാഷിന്‍റെ ഈ ബ്ലോഗ്‌ പോലെ നല്ല വിക്ഞാനപ്രദമാണ്.(പിന്നെ കൊച്ചു മുതലാളി..എനിക്കു പേടിയാ...രാത്രി രണ്ടു മണിക്ക് എഴുന്നേറ്റു നോക്കാന്‍ അതുകാരണം ഞാന്‍ മൂടി പുതച്ചു കിടന്നുറങ്ങി.അത് കാണാത്ത കാരണം സംശയോം ഉണ്ടായില്ല.ട്ടോ.)

    ReplyDelete
    Replies
    1. പ്രാവ് ടീച്ചറെ , വന്നതിലും എഴുതിയതിലും സന്തോഷം ..മോന്‍ പഠിക്കാന്‍ മിടു മിടുക്കനാണ് എന്നറിയുന്നതില്‍ അതിലേറെ സന്തോഷം . കുട്ടികള്‍ അറിവ് നേടി പഠിച്ചു മിടുക്കരായി അവരിലൂടെ നമ്മുടെ സമൂഹം പുനര്‍ നിര്‍മ്മിക്കണം എന്നതാണ് വാസു മാഷുടെ ഏറ്റവും വലിയ ആഗ്രഹം ..നമ്മുടെ കണ്ണിലൂടെ കണ്ടു മങ്ങിയ കാഴ്ചകള്‍ കലര്‍പ്പില്ലാത്ത മിഴിവോടെ കാണാന്‍ അവര്‍ക്കാകും . ഷീബ ടീച്ചറുടെ മക്കള്‍ അറിവും വിവേകവുമുള്ള ഏറ്റവും നല്ല പൌരന്മാരായി വളരും എന്നതില്‍ വാസുവിന് സംശയം ഒട്ടുമില്ല .. നന്ദി .. :)

      ശരിക്കും പറഞ്ഞാല്‍ ഇങ്ക്ലീഷിലും ഇതേ കണ്ടെന്റ് എഴുതാനം എന്ന് കരുതി ഒരു ബ്ലോഗ്‌ പണ്ടേ തുടങ്ങിയിരുന്നു .. പക്ഷെ പൊതുവേ മടിയനായ മാഷിനു ഇപ്പൊ മടി കൂടുതലാ .. അപ്പോള്‍ ഒന്ന് തന്നെ കഷ്ടപ്പെട്ട് മാനേജ് ചെയ്യുന്നു ... :)
      എന്റെ ഒരു സുഹൃത്ത്‌ ഈയിടെയായി ടീച്ചര്‍ പറഞ്ഞ ആശയം എന്നോട് പറഞ്ഞു - ഇങ്ക്ലീഷില്‍ ആയിക്കൂടെ എന്ന് .. ഞാന്‍ പറഞ്ഞു അല്പം സമയം കഴിഞ്ഞു ഞാന്‍ തുടങ്ങാം എന്ന്.. പുള്ളിക്കാരി വാശിക്ക് ഒരെണ്ണം തുടങ്ങിയിട്ടുണ്ട് .. - ടീച്ചറെപ്പോലെ ആറാം ക്ലാസില്‍ പഠിക്കുന്ന മകനും പുള്ളിക്കാരിക്കുണ്ട് ..മകന്‍ ചോദിക്കുന്ന ചോദ്യങ്ങളും അവനാവാശ്യമുള്ള ഉത്തരങ്ങളും ആണ് ആ പോസ്റ്റില്‍ അവര്‍ ഉദ്ദേശിക്കുന്നത് .. അപ്പോള്‍ ഷീബ ടാച്ചര്‍ക്കും ആ പോസ്റ്റ്‌ ഉപകാരപ്രദമാകും ..അതില്‍ പോസ്റ്റുകള്‍ വരുമ്പോള്‍ പരിചയപ്പെടുത്താം. :)

      -സസ്നേഹം

      Delete
  4. ഏകദേശം 600 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന, ഭൂമിയോട് ഏറെ സമാനതകളുള്ള ഒരു ഗ്രഹമാണ് കെപ്ലർ-22ബി. നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശനിയാണ് 2009-ൽ ആദ്യമായി സിഗ്നസ് രാശിയിൽ കെപ്ലർ-22ബി കണ്ടെത്തിയത്.എന്നാൽ 2011 ഡിസംബർ 5-നാണ് ഇതിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഭൂമിയുടെ 2.4 മടങ്ങ് ആരം ഉള്ള ഈ ഗ്രഹത്തിലെ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കെപ്ലർ-22 എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹത്തിൽ ഒരു വർഷത്തിൽ 290 ദിവസങ്ങളാണുള്ളത്. ഭൂമിക്ക് സമാനമായി മണ്ണും വെള്ളവും വായുവുമുള്ള ഗ്രഹമാണ് കെപ്ലർ 22-ബിയ്ക്ക് ഭൂമിയുടെ 2.4 ഇരട്ടി വലുപ്പമുണ്ട്. 600 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം 290 ദിവസംകൊണ്ടാണ് അതിന്റെ നക്ഷത്രത്തെ വലംവയ്ക്കുന്നത്. കെപ്ലറിലെ ഊഷ്മാവ് 22 ഡിഗ്രി സെൽഷ്യസ് (72 ഡിഗ്രി ഫാരൻഹീറ്റ്) ആണ്.
    ജീവന്റെ സാധ്യത

    ഗ്രഹം അതിന്റെ നക്ഷത്രത്തിൽ ‌നിന്ന് ആവാസയോഗ്യമായ ഭ്രമണപഥത്തിലാണ്. കൂടുതൽ അടുത്തിരുന്നാലുള്ള ചൂടോ അകന്നിരുന്നാലുള്ള തണുത്തുറയലോ ഇല്ലാത്തതിനാൽ ഈ ഗ്രഹത്തിൽ ജീവന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.

    ReplyDelete
    Replies
    1. വളരെ നന്ദി സമീര്‍ വിവരങ്ങള്‍ പങ്കു വച്ചതിനു

      Delete
    2. This comment has been removed by the author.

      Delete
  5. വായിച്ച് ചെറുതായി വിവരം വെച്ചു.....

    ReplyDelete