ദൈവ കണം ! ( ഹിഗ്സ് ബോസോണ്‍ )
===============================
ഇവനത്രേ കാണുവാനില്ലയെന്നു ,ഇത്ര നാള്‍
സ്ഥലം സ്റ്റേഷനില്‍ , പരാതിപ്പെടപ്പെട്ടവന്‍ .
നാളേറെയായി ചൂട്ടുമായി ,ജനം
തേടിയലഞ്ഞത് ,ഇന്നത് സാര്ഥകം !
കേള്‍ക്കുവോളം ഏറെ ദാനശീലന്‍ ഇവന്‍ ,
പെരെഴും ശിബിയെ കടത്തി വെട്ടിടും
ഏകിടും പിണ്ടമാര്‍ക്കും , കെറുവാതെ
ആരാകിലും ,ഏറെ തൃപ്തിയാവോളം
ചേലെഴും കൂവള മിഴിയാള്‍പെണ്‍ കൊടിക്കും ,
കൂടെ മീശ പിരിക്കും പുലിയാം ഗഡിക്കും
അന്തമില്ലത്തോരീ അണ്ടകടാഹത്തിനും ,
അന്തിച്ചു നില്‍ക്കുമെന്‍ തോഴന്‍ അന്തപ്പനും ..
മുറ്റത്തെ നല്ലിളം ചെറു വാഴപ്പിണ്ടിക്കും, പിന്നെ -
ദൂരെയായ് കാണുമാ ചില്ലി തെങ്ങിന്റെ മണ്ടക്കും
പിണ്ഡം ചമയ്ക്കുമിവനത്രേ ,പാരിന്‍ ,
വാസ്തുശില്‍പ്പിയെന്നത്രേ ചൊല്ലുന്നിതു ജനം !
- വാസു മാഷ് :)
By the way : What is a Higgs Boson ..? The so called God's particle! ..?
Well ! , it is a sub atomic particle proposed in the standard model in particle physics which is supposed provide "mass" to every bit of matter .. ie the it defines very essence of the term 'mass ' that gives shape and existence to everything materially we can think of . For example all atoms are nothing but a concentration of mass units. AN d of course we all are made of atoms and molecules as we know.
Plan to write a few pages on simplified modern physics in Malayalam on these pages , with some wild thought extensions copyrighted by Vasu mash !! Physics, like any anything else in the world, is just so cute !! :)
ആഹ് ആഹ് ആഹ്..!
ReplyDeleteകവിത തകര്‍ത്തു; ഇങ്ങനത്തെ കവിത മാഷിനല്ലാതെ ആര്‍ക്കാ എഴുതാന്‍ കഴിയുക.. ആശംസകള്‍!
ദൈവത്തെ കണ്ടെത്തി...
ReplyDeleteആഹാ! കവിത ഉഷാര്‍.....
ReplyDeleteപിന്നെ ഫിസിക്സിനു നല്ല ഓമനത്തമുണ്ട് സമ്മതിച്ചു........