Friday, June 15, 2012

ആപ്പിള്‍ ചെടിയുടെ മേലെ നിന്നും..........!


വാസു മാഷുടെ  ചെറുപ്പത്തില്‍  അമ്മ ശാസ്ത്ര  സാഹിത്യ  പരിഷത്തിന്റെ യുരീക്കയില്‍ നിന്നും വായിച്ചു എന്നെ ചൊല്ലി പഠിപ്പിച്ച ഒരു  കവിത /പാട്ട് ആണ് ഇത് . ഞാന്‍ ഇത്  പഠിക്കുന്നത് അഞ്ചു വയസ്സുള്ളപ്പോള്‍ ആണ് . എല്ലാ വരികളും പെട്ടെന്ന് തന്നെ ഹൃദിസ്ഥം ആയിരുന്നു  .. ഈ കവിത സ്കൂളില്‍  ഒന്നും രണ്ടും ക്ലാസ്സുകളില്‍ ടീച്ചര്‍മാര്‍ എന്നെ ക്കൊണ്ട് പാടിക്കുമായിരുന്നു ..


അത്  പുതിയ തലമുറയിലെ കുട്ടികള്‍ക്കും , അവരുടെ മാതാപിതാക്കള്‍ക്കും ആയി ഞാന്‍ ഇവിടെ പകര്‍ത്തുന്നു ( വരികള്‍ ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല :-)



ആപ്പിള്‍  ചെടിയുടെ മേലെ നിന്നും കായ നിലത്തു പതിക്കെ -
പണ്ടൊരു പയ്യന്‍ ചിന്തിച്ചെന്തിനു നിലം പതിച്ചു ആപ്പിള്‍ .
 
നിലത്തു വീണത്‌ മാതിരി എന്തെ പോയീടാഞ്ഞത് വാനില്‍ ?
അവന്റെ ചിന്തകള്‍ അതിന്റെയുത്തരമാന്വേഷിച്ചു  നടന്നു . 
 
ഒത്തിരി നാള് കഴിഞ്ഞപ്പോള്‍ അവനുത്തരമൊന്നു  ലഭിച്ചു -
ശാസ്ത്രത്തിന്റെ വഴിത്താരകളില്‍ പുതിയ വെളിച്ചമുണര്‍ന്നു .
 
ഏതൊരു  വസ്തുവിനെയും സ്വയമേ  ആകര്‍ഷിപ്പതിനായി 
ഭൂമിക്കുള്ളോരു  ശക്തി വിശേഷം കണ്ടു പിടിച്ചു  പയ്യന്‍ 
 
അന്നത്തെ ചെറു പയ്യന്‍ വലിയൊരു  ശാസ്ത്രമാഹാരഥനായി
അവാണല്ലോ ചങ്ങാതികളെ , പെരെഴും ഐസക്  ന്യൂട്ടന്‍ .


ഈയടുത്ത് നാട്ടില്‍ പോയപ്പോള്‍ , അമ്മ തന്റെ പേരക്കുട്ടിയെ ( ചേട്ടന്റെ മകളെ ) ഇതേ പാട്ട് അതെ ഈണത്തില്‍ ചൊല്ലി ഓര്‍മയില്‍ നിന്നും  പഠിപ്പിക്കുന്നതാണ്  കണ്ടത് .അമ്മയും ഈ പാട്ട് ഇപ്പോഴും മറന്നിട്ടില്ല  .എന്നതില്‍ അത്ഭുതം തോന്നി .കുട്ടികള്‍ക്ക് പാടാനുള്ള   ഈണത്തില്‍ ആണ് ഈ പാട്ട്. ( സത്യത്തില്‍  , ഐസക് ന്യൂട്ടന്റെ ആപ്പിള്‍ കഥ ഒരു കെട്ടുകഥയാണ് , ന്യൂട്ടന്‍ പയ്യന്‍ ആയിരുന്നില്ല എന്നൊക്കെ നമുക്ക് വിടാം :-) ഏതൊരു കുട്ടിക്കും ശാസ്ത്ര ബോധം ഉണ്ടാക്ക്നും , തനിക്കും ഒരു നാള്‍ ന്യൂട്ടനെ പോലെ ഒരു ശാസ്ത്രഞ്ജന്‍ ആകാം എന്നും ഉള്ള  പ്രേരണ ഉളവാക്കാനും ഈ പാട്ടിനു കഴിയും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല ). അവര്‍ രണ്ടു പേരും  അറിയാതെ  എന്റെ  പഴയ മൊബയില്‍ ക്യാമറയില്‍ അത്  ഞാന്‍ പകര്‍ത്തി .( വീടിനകത്ത്  അരണ്ട വെളിച്ചത്തില്‍ എടുത്തത്‌ കൊണ്ട്  വ്യക്തത കുറവാണ്  ക്ഷമിക്കുക .. )





9 comments:

  1. ഇഷ്ടമായി.
    എന്‍റെ കൊച്ചുമോന് ചൊല്ലി പഠിപ്പിക്കണമെന്ന് ഇത്
    കേട്ടപ്പോഴാണ്‌ ഓര്‍ത്തത്.നന്ദി.
    ആശംസകളോടെ

    ReplyDelete
  2. ഹാ മനോഹരം. ഞാനുമൊന്ന് പാടിനോക്കട്ടെ

    ReplyDelete
  3. മാഷേ ..
    ഹോ ന്റെ മാഷിന്റെ ഒരു പുതിയ കണ്ടു പിടുത്തം .ഹും.
    ഇതാപ്പോ വല്ല്യ സ്റ്റഡി ക്ലാസ്സ്‌ ???
    മാഷിന് ഒരു നല്ല ചൂരലിന്റെ കുറവുണ്ട്.
    ഞാന്‍ അങ്ങട് വരണുണ്ട് ട്ടോ.ഹും.
    ഒരു ആപ്പിളും,ഒരു പയ്യനും!
    ന്റെ പൊന്നു മാഷേ ....,
    ഏതൊരു വസ്തുവും ഞെട്ടി വിട്ടാല്‍ കടക്കേല്‍ തന്നെ..അല്ലയോ?.
    അല്ലാതെ ഇനി ആ ന്യുട്ടന്‍ പയ്യന്‍ വിചാരിച്ചാലൊന്നും
    നവീനങ്ങളായ മാറ്റം ഉണ്ടാകാന്‍(ക്കാന്‍) പോണില്ല ന്റെ
    പൊന്നു മാഷേ! ഒത്തിരി പ്രമുഖര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല..അപ്പോഴാ.ഹും.
    ആരൊക്കെ എത്ര കിണഞ്ഞു പരിശ്രമിച്ചാലും
    ഒരിക്കല്‍ വീണ ആപ്പിളിനെ ഭൂമി മുകളിലോട്ടു ഒട്ടു പറത്തി കളയാനും പോണില്ല.
    ആപ്പിളിനെ മാറോട് ചേര്‍ത്ത് തന്നിലേക്ക് അലിയിക്കുമ്പോള്‍,
    തന്നിലേക്ക് അവള്‍ ആഗ്രഹിചില്ലെങ്കിലും വീഴുന്ന നവീന
    പ്ലാസ്ടിക്ക് മാലിന്യങ്ങളെ കാലമെത്ര കിടന്നാലും,അലിയിക്കുന്നുവോ?
    പിന്നെ ആപ്പിള്‍ മാത്രല്ലാട്ടോ മാഷേ,ചിലപ്പോ മാഷിനെപോലെ ശാസ്ത്രം പഠിച്ചു എന്ന് അവകാശപെടുന്നവര്‍
    ഭൂമിയെ പരീക്ഷണ വസ്തുവാക്കി ബോംബും വീഴ്ത്താറില്ലേ ഇടയ്ക്കിടയ്ക്ക് നമ്മള്‍ ആ മാറില്‍?(ഉദാ-പൊക്രാന്‍ )
    അവളുടെ അന്തരംഗത്തില്‍ ഒരിക്കലും ഉണങ്ങാത്ത അഗാതമായ മുറിവുകള്‍ സമ്മാനിച്ച്‌ ...? എന്നിട്ടും,വീണ്ടും നിശബ്ദം
    നമ്മുടെ(എല്ലാവരുടെയും) ചവിട്ട് ഏല്‍ക്കാന്‍ മാത്രമായി പാവം ഒരു ഭൂമി ജന്മം!
    സര്‍വം സഹിയായ ആ ഭൂമി പെണ്ണ് ഒന്ന്കുലുങ്ങാത്തത്തില്‍ മാത്രമാണല്ഭുതം!!!
    പേടിക്കണ്ട മാഷേ..ഇല്ല അവള്‍ കുലുങ്ങില്ലട്ടോ -അവള്‍ക്കറിയാം "അവള്‍ ഒന്ന് അറിഞ്ഞു കുലുങ്ങിയാല്‍ "
    കാലങ്ങളായി ആ നെഞ്ചില്‍ ഒന്ന് തുളുമ്പാതെ കെട്ടി നിര്‍ത്തിയ ആ അണക്കെട്ട് ഒന്നാകെ പൊട്ടിതകരുമെന്നു...
    അതിലൊത്തിരി ജീവിതം തകരുമെന്ന്...എല്ലാം നിമിഷ നേരം കൊണ്ട് കുത്തി ഒലിച്ചു നഷ്ടപെടുമെന്ന്...
    മണ്ണില്ലാതെ,മരമില്ലാതെ,കാടില്ലാതെ ...ആ കെട്ടി നിര്‍ത്തിയ അണക്കെട്ടില്ലാതെ പിന്നെന്തു ഭൂമി..???

    ഞാന്‍ നാട്ടില്‍ ചെന്നാല്‍ കാട്ടില്‍ പോവ്വാ...വരുന്നോ കൂടെ???
    നാട്ടി പോവാം,കാട്ടില്‍ പോവാം,കാട്ടാനേ കണ്ടാ പേടിക്ക്യോ?....അയ്യേ..പേടിച്ചേ..!
    (ആയിരം കാട്ടാന ഒന്നിച്ചു വന്നാല്‍ ഞാന്‍ എന്ത് കാട്ടാനാ..?(അല്ല നാട്ടാനാ ) അല്ലെ മാഷേ? ന്നെ തല്ലല്ലേ ഞാന്‍ ഓടി...:)))

    ReplyDelete
  4. (ഇനി അല്‍പ്പം കാര്യം...)
    മാഷേ,...
    ന്റെ മോനെ ഞാന്‍ ഇത് പഠിപ്പിക്കാനായി എഴുതി എടുത്തിട്ടുണ്ട്..നന്ദി.ട്ടോ.
    കുട്ടികളില്‍ നവീന ശാസ്ത്ര ചിന്തകള്‍ ഉണര്‍ത്താനായി ഉള്ള മാഷിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം.

    ReplyDelete
  5. വാസു മാഷേ
    ശ്രമം കൊള്ളാല്ലോ.

    കവിതരൂപത്തിൽ കുട്ടികൾ പെട്ടെന്നു പഠിക്കും. അതിലും വലുതായിആ കവിതയിൽ ഒരു കുടുംബാവസ്ഥയാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. കുടുംബങ്ങൾ നിലനിൽക്കട്ടെ, കുട്ടികൾ അതിൽ സുരക്ഷിതരാകട്ടെ. കവിതകൾ ഉരുവിടട്ടെ.

    ReplyDelete
  6. ഇണ്ട്രസ്റ്റിംഗ്..
    ഇപ്പോഴത്തെ സീരിയല്‍ യുഗത്തില്‍ മാതാപിതാക്കള്‍ക്കോ, മുത്തച്ഛന്‍ മുത്തശ്ശിമാര്‍ക്കോ പേരക്കുട്ടികളെ താലോലിയ്ക്കാനോ, കഥകള്‍ പറഞ്ഞ് കൊടുക്കുവാനോ സമയമില്ല! കുട്ടികള്‍ സീരിയല്‍ കണ്ട് വളരുന്നു. കുട്ടികള്‍ കഥകളും, കവിതകളും കേട്ടു തന്നെ വളരട്ടെ..!

    എല്ലാവിധ ആശംസകളും നേരുന്നു..
    അമ്മയോടും, ദേവുമോളോടും അന്വേഷണങ്ങള്‍ അറിയിക്കുക!
    നന്ദി!

    ReplyDelete
  7. പ്രിയ തങ്കപ്പന്‍ സര്‍ , വെള്ളരി ടീച്ചര്‍ ,അജിത്‌ . മാവേലികേരളം പ്രിയങ്കരനായ കൊച്ചു മുതലാളി ..മറ്റു എല്ലാ നല്ലവരായ വായനക്കാര്‍ക്കും ഏറെ നന്ദി !

    ReplyDelete
  8. പാട്ട്, ഫോട്ടൊ, അമ്മൂമ്മ, കൊച്ചു മോന്‍ എല്ലാം കേമമായി.....
    ആ വെള്ളരിപ്രാവിന്‍റെ കമന്‍റ് കെങ്കേമം...

    ReplyDelete