Sunday, June 23, 2013

ഒരു പപ്പായ തണ്ട് പരീക്ഷണം .



മഴക്കാലത്ത് വെള്ളം എവിടെയും സുലഭം ആണല്ലോ. അപ്പോൾ  പണ്ട് കാലത്ത് വാസു ചെയ്തു നോക്കാറുള്ള ഒരു കളി പരീക്ഷണം ഇവിടെ കൊടുക്കട്ടെ .. സംഗതി ഒരു പപ്പങ്ങ തണ്ടും ഒന്നോ രണ്ടോ ബക്കറ്റും ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ഒന്നാണ് .. ഒരു ചെറിയ മെച്ക്കാനിസം വര്ക്ക് ചെയ്യുന്നു എന്ന സന്തോഷം കുട്ടികള്ക്ക് കിട്ടുകയും ചെയ്യും.. ചിത്രത്തിൽ കാണുന്ന പോലെ ഒരു ബക്കറ്റിൽ മുഴുവൻ വെള്ളം നിരക്കുക , പപ്പായ തണ്ടിന്റെ ഒരു അറ്റം അതിൽ മുക്കി മറ്റേ അറ്റം വായി ചേർത്ത് വെല്ലാം അല്പം വല്യിലെച്ചു വലിച്ചെടുത്തു ശ്രദ്ധയോടെ ആ ഭാഗം ആദ്യത്തെ വിരപ്പിനെക്കൾ താഴ്ത്തി  വക്കുക . തുടര്ന്ന ചുടിൽ നിന്നും മാറ്റി വെള്ളം സ്വേമെധയാ ഒര്ഴിഞ്ഞു പോകുന്ന വിധം തണ്ടിനെ അഡ്ജസ്റ്റ് ചെയ്തു വക്കുക.. പപ്പായ തണ്ടിന് പകരം ഒരു ചെറിയ പസ്ടിക് പൈപ്പ്  ആണ് എങ്കിൽ കൂടുതൽ സൗകര്യം ..

ഇപ്പോൾ കാണാവുന്നത്‌ വെള്ളം ഒരു ബക്കറ്റിൽ നിന്നും തണ്ടിലൂടെ സഞ്ചാരി ചു താഴേക്ക്‌ വീഴുന്നതാണ്..പക്ഷെ ഇവിടെ ആണ് പ്രസക്തമായ ഒരു സംശം വരുന്നത് ( വരേണ്ടത് !) .. നമുക്ക് ചിത്രത്തിൽ കാണാവുന്ന പോലെ ആാദ്യം വെള്ളം മുകളിലെച്ചു സഞ്ചരിച്ചാണ് പിന്നീട് താഴേക്ക്‌ വരുന്നത് . അത് അത്ഭുതം തന്നെ അല്ല..? കാരണം ഭൂഗുരുത്വ ബലം ബാക്കാട്ടിലെ വെള്ളത്തെ താഴേക്കാണ്  വലിക്കുന്നത്..പിന്നെ അത്  എങ്ങനെ മുകലേക്ക് പോകുന്നു ആദ്യം..! ശിവ ശിവ ! ഇത് വല്ലാത്ത ഒരു കൊഴപ്പം തന്നെ !!  പഠനം ആസ്വാദ്യകരമാക്കേണ്ടത് ഇത്തരം ലഘു പരീ ഷനങ്ങളിലൂടെയാണ് .. റ്റെക്സ്റ്റു ബോക്കുകൾ  പഠിച്ചു ഒര്മിച്ചു വച്ചിട്ടായിരിക്കരുത് ...!

ആശംസകൾ !


Thursday, June 6, 2013

മാമ്പൂ വിരിയുന്ന രാവുകളിൽ ......... !

വാസുവിന്റെ  കുട്ടിക്കാലത്ത്   രേഡിയോയിൽ  പല നല്ല ലളിതഗാനങ്ങളും  കേള്ക്കുമായിരുന്നു .. ( അന്നത്തെ പ്രധാന വിനോദ മാധ്യമം  ആകാശവാണി ആയിരുന്നല്ലോ ..) . കേൾക്കുക മാത്രം ചെയ്യുന്നത് കൊണ്ട്   ഗാനങ്ങളുടെ വരികളും ഈണവും ഒരു പോലെ മനസ്സില് പതിഞ്ഞു ചേരും. ( ദൃശ്യങ്ങളും ശബ്ദവും ഒരേ സമയം അനുഭവിക്കുമ്പോൾ  തലച്ചോറ്  അതിന്റെ  പ്രൊസെസ്സിങ്ങ്  പവര്  വിഭജിച്ചു  നല്കെണ്ടുന്നതിനാൽ നാം ടി വി യിലും മറ്റും കാണുന്ന  സംഗീതം വേണ്ട രീതിയിൽ  ആസ്വദിക്കുന്നില്ല എന്നതാണ് സത്യം :-)

എന്തായാലും , അന്ന്  ഒരേ സമയം സാഹിത്യം കൊണ്ടും ഈണം കൊണ്ടും മനസ്സിനെ വിരുന്നൂടിയ അനേകം ലളിതഗാനങ്ങളിൽ ഒന്ന് ഇതാ ഇവിടെ  കൊടുക്കുന്നു ..  സുമനസ്സുകൾക്കും സഹൃദയര്ക്കും  ഈ മഴക്കാലത്ത്  കേട്ടിരുന്നു  ആസ്വദിക്കാം ....  :-)



മാമ്പൂ വിരിയുന്ന രാവുകളിൽ ......... !