റോഡരികിലുള്ള
ആ
പഴയ
പൂന്തോട്ടത്തിലെ
ഒറ്റയടി
നടപ്പാതയുടെ
എന്തോ
വശത്തായിരുന്നു
അവള്‍
ജനിച്ചത് .
അവള്‍
ഒരു
പൂവായിരുന്നു !
ഇപ്പോഴും അവള്ക്കൊര്മയുണ്ട് , വിത്തില്‍ നിന്നും വിരിഞ്ഞ ശേഷമുള്ള തന്റെ നിഷകളങ്കമായ ബാല്യവും കൌമാരവും ,പിച്ച വച്ച നിര്മലമായ ഭൂമിയും, മേലെ വിടര്ന്ന നീല നിറമുള്ള ആകാശവും ..!
ഇളം കാറ്റിനൊപ്പം ചുവടുകള്‍ വച്ചും മഴത്തുള്ളികൊപ്പം നനഞ്ഞു കുളിച്ചും അവള്‍ തന്റെ യൌവ്വനത്തിലേക്ക് കാലെടുത്തു വച്ചു ..!
ഏറെ സന്തോഷമായിരുന്നു അവള്ക്കു അപ്പോള്‍ .. യൌവ്വനത്തിന്റെ വസന്തം . അതൊരു ഉത്സവകാലം തന്നെ .. ! ആകാശത്ത് മഴവില്ലുകള്‍ വിരിയുന്ന സമയം .. പൊന്‍ വെയിലോളിയില്‍ നിറമുള്ള ശലഭങ്ങള്‍ പറന്നെത്തുന്ന സമയം .. ഭ്രമര ഗീതികള്‍ തീര്‍ക്കുന്ന സംഗീതം.!
ചുറ്റുമുള്ള പൂക്കളില്‍ വിരുന്നു വരുന്ന ശലഭങ്ങളെ അവള്‍ തെല്ലൊരു കൌതുകത്തോടെ നോക്കിയിരുന്നു .. പക്ഷെ എന്ത് കൊണ്ടോ ശലഭങ്ങള്‍ അവളെ തേടി എത്തിയില്ല. വണ്ടുകള്‍ അവള്‍ക്കായി സംഗീതം ചൊരിഞ്ഞില്ല .

പക്ഷെ
അവള്ക്കു
പ്രതീക്ഷയുണ്ടായിരുന്നു ..
എന്നെങ്കിലും
ഒരിക്കല്‍
നിറമുള്ള
ചിറകുകള്
വിടര്‍ത്തി
ശലഭങ്ങള്‍
അവളെ
തേടി
വരാതിരിക്കില്ല
എന്ന് .തന്റെ
സുഗന്ധവും
മധുവും
എന്നോ
വന്നു
ചേരാന്‍
പോകുന്ന
അവനു
വേണ്ടി
മാത്രമായ്
അവള്‍
കരുതി
വച്ചു.
തന്റെ
സ്നേഹത്തിന്റെ
പൂമ്പൊടിക്ക്
മറ്റേതു
പൂക്കലെക്കാളും
സുഗന്ധം
ഉണ്ടെന്നു
അവള്ക്കു
അറിയാമായിരുന്നു .
കാലങ്ങള്‍ കടന്നു പോയി. ഋതുക്കള്‍ മാറുകയും വസന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു .ചക്രവാളങ്ങള്‍ ത്രിസന്ധ്യയില്‍ ചുകക്കുകയും വൈകുന്നേരങ്ങളില്‍ രാഗ മേഘങ്ങള്‍ ഭൂമിലേക്ക് ഇറങ്ങി വന്നു അവളുടെ കവിളുകളില്‍ കുംകുമം പൂശുകയും ചെയുതു .എന്നിട്ടും ശലഭങ്ങള്‍ എന്ത് കൊണ്ടോ ആ വഴി വന്നില്ല !

അവരെ
അന്വേഷിച്ചു
പോകാന്‍
അവള്ക്കാകില്ലല്ലോ
..!
അങ്ങനെ ഇരിക്കെ കൂട്ടം തെറ്റിയെത്തിയ ഒരു ശലഭം , ദിശയില്ലാതെ അതിന്റെ പ്രയാണത്തിനിടെ എപ്പോഴോ ആ വഴി വന്നു .
അങ്ങനെ ഇരിക്കെ കൂട്ടം തെറ്റിയെത്തിയ ഒരു ശലഭം , ദിശയില്ലാതെ അതിന്റെ പ്രയാണത്തിനിടെ എപ്പോഴോ ആ വഴി വന്നു .
ഒരു
വേള
അവള്‍
ആശ്വസിച്ചു .
ഉദ്യാനപാലകനായ
ഈശ്വരന്
തനിക്കു
വേണ്ടി
കൊണ്ട്
വന്നതാവും
അതിനെ
എന്ന്
സ്വയം
പറഞ്ഞു ..
ഭാവ
പൊരുത്തങ്ങള്‍
കാര്യമായെടുക്കാതെ
അവള്‍
അവനെ
സ്വീകരിച്ചു .
ഒരു
വേള
എല്ലാം
ശുഭമായി
എന്ന്
തോന്നിയ
നിമിഷം !
ഏറെ കഴിയാതെ തന്റെ തണ്ടിന് അക കാമ്പില്‍ നിന്നും ഒരു കൊച്ചു മൊട്ടു വിരിയുന്നത് അവള്‍ അറിഞ്ഞു ..പ്രകൃതി കനിഞ്ഞു നല്കിയ ആ വരത്തില് അവള്‍ ഹര്‍ഷ പുളകിതയായി .തന്റെ ജീവിതം സാര്ധകമായി എന്ന് തോന്നിയ നിമിഷങ്ങള്‍ ..തന്റെ ആത്മ നിര്വൃതി ശലഭത്തെ അറിയിക്കാന്‍ അവള്‍ മിഴികള്‍ തുറന്നു ..പക്ഷെ !

ദിശയില്ലാതെ
വന്ന
ആ
ശലഭം
എങ്ങോ
പറന്നു
പോയിരുന്നു ..!!
അധികം വൈകാതെ ഇളം പൂമൊട്ടിന്റെ ആദ്യ ഇതളുകള്‍ വിരിഞ്ഞു . അവന്റെ ചിരിയില്‍ അവള്‍ എല്ലാം മറന്നു . പുതിയ ഒരു ലോകം തനിക്കു ചുറ്റും തീരത്തായി അവള്‍ അറിഞ്ഞു ..രാവും പകലും മൊട്ടിനെ മാറോടണച്ചു അവള്‍ അവനെ വെയിലില്‍ നിന്നും മഴയില്‍ നിന്നും കാത്തു .

എങ്കിലും കാണപ്പുറത്തു മറഞ്ഞ ശലഭം തന്റെ ജീവസ്പന്ദനത്തെ തേടി വരുന്നില്ല എന്നതില്‍ അവള്‍ ഖിന്നയയിരുന്നു .ഒറ്റപ്പെടലിന്റെയും മോഹഭംഗതിന്റെയും മൂര്ധന്യത്തില്‍ തനിക്കു ചുറ്റും മണ്ണ് ഊര്ന്നു പോകുന്നുവോ, തന്റെ കാല് ഇടറുന്നുവോ എന്ന് അവള്‍ ഭയന്നു.
ആയിടെ , ആ വഴി വന്ന പുതു ശലഭം ആദ്യാനുഭവത്തിന്റെ കൌതുകം പൂണ്ടു ഒരു സാന്ത്വനമായി അവളുടെ ചാരത്തു വന്നണഞ്ഞു .. തിരസ്കാരത്തിന്റെ ഇരുളുകളില്‍ നിന്നും സ്വീകാര്യതയുടെ വെളിച്ചം അവള്ക്കു ആത്മവിശാസമെകി .അതെ ! തന്നില്‍ ഇപ്പോഴും സുഗന്ധം ഉണ്ട് എന്ന് അവള്‍ തിരിച്ചറിഞ്ഞു ..അത് ശലഭങ്ങളെ ആകര്ഷിക്കുന്നതായി അവള്‍ അറിഞ്ഞു ... ആഹ്ലാദകരമായ ഒരു തിരിച്ചറിവായിരുന്നു അത് ..പ്രതീക്ഷകള്ക്ക് ചിറകുകള് വീണ്ടും വിരിഞ്ഞു വന്നു ...എല്ലാം അവസാനിച്ചിട്ടില്ല ..ഒരു വേള ....!
പക്ഷെ ശലഭങ്ങള്‍! - അവ പൂവുകളില്‍ നിന്നും പൂവുകളിലേക്ക് പറക്കാന്‍ കൊതിക്കുന്നവയകുന്നു . ഹ്രസ്വമായ നൈമിഷികമായ പരിലാളനങ്ങള്‍ ,കൌതുക ക്കാഴ്ചകള്‍ ,ആദ്യാനുഭൂതികള്‍ കഴിയുമ്പോള്‍ പഴമയില്‍ നിന്നും പുതിയ ഗന്ധം തേടി അവ പോകുന്നു -അതത്രേ അവയുടെ രീതി ..പ്രകൃതി രീതികളെ ആര്ക്കു തടുക്കാന്‍ പറ്റും ..!.എങ്കിലും ഓര്‍മ്മകള്‍ ബാക്കി നിക്കുമല്ലോ .അത്രയും നന്ന് ...! ശലഭാങ്ങള്ക്കൊപ്പം പറക്കാന്‍ പക്ഷെ ,അവള്ക്കാകില്ലല്ലോ ..അവളുടെ വേരുകള്‍ വളര്‍ന്ന മണ്ണില്‍ ആഴത്തില്‍ പടര്‍ന്നിരുന്നു ...അവയിലൂടെ അല്ലെ അവള്‍ തന്റെ പ്രിയ മൊട്ടിനെ ഊട്ടിയിരുന്നത് ..! ഇല്ല ! വേരുകളെ വലിച്ചെറിഞ്ഞു പറക്കാന്‍ വയ്യ !ഒരിക്കലുമാകില്ല ! എന്റെ മൊട്ടു കരിഞ്ഞു പോകില്ലേ...! അപ്പോള്‍ വന്ന ഇളംകാറ്റില്‍ അവള്‍ മൊട്ടിനെ ആവോളം മാറോടണച്ചു
ഒരിക്കല്‍ മഴവില്ലുകള്‍ സ്വപ്നം കണ്ടിരുന്ന അവള്‍ വളപ്പൊട്ടുകള്‍ തരുന്ന വര്‍ണ രാജിയില്‍ സംതൃപ്തി കണ്ടെത്തി .. തനിക്കിത് മതി ..എന്ന് അവള്‍ സ്വയം പറഞ്ഞു .! കൂടാതെ ഓരോ ദിവസവും ഇതള്‍ വിരിയുന്ന മൊട്ടുകള്‍ ഒരു പുതിയ ലോകം തനിക്കു തരുമ്പോള്‍ മറ്റെന്തു വേണം ..!
വിണ്ണിലും മണ്ണിലും പൂക്കളെ പരിപാലിക്കുന്ന ഉദ്യാനപാലകന്‍ ആതമഗതം ചെയ്തു - 'എന്റെ കുട്ടിക്ക് ശലഭങ്ങളുടെ മനശ്ശാസ്ത്രം അറിയാതെ പോയല്ലോ ..! അതോ ശലഭങ്ങള്‍ അവളുടെ മനസ്സ് കാണാതെ പോയതോ .....! ' .അയാള്‍ വീണ്ടും തന്റെ ജോലിയില്‍ മുഴുകി .!