Friday, June 15, 2012

ആപ്പിള്‍ ചെടിയുടെ മേലെ നിന്നും..........!


വാസു മാഷുടെ  ചെറുപ്പത്തില്‍  അമ്മ ശാസ്ത്ര  സാഹിത്യ  പരിഷത്തിന്റെ യുരീക്കയില്‍ നിന്നും വായിച്ചു എന്നെ ചൊല്ലി പഠിപ്പിച്ച ഒരു  കവിത /പാട്ട് ആണ് ഇത് . ഞാന്‍ ഇത്  പഠിക്കുന്നത് അഞ്ചു വയസ്സുള്ളപ്പോള്‍ ആണ് . എല്ലാ വരികളും പെട്ടെന്ന് തന്നെ ഹൃദിസ്ഥം ആയിരുന്നു  .. ഈ കവിത സ്കൂളില്‍  ഒന്നും രണ്ടും ക്ലാസ്സുകളില്‍ ടീച്ചര്‍മാര്‍ എന്നെ ക്കൊണ്ട് പാടിക്കുമായിരുന്നു ..


അത്  പുതിയ തലമുറയിലെ കുട്ടികള്‍ക്കും , അവരുടെ മാതാപിതാക്കള്‍ക്കും ആയി ഞാന്‍ ഇവിടെ പകര്‍ത്തുന്നു ( വരികള്‍ ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല :-)



ആപ്പിള്‍  ചെടിയുടെ മേലെ നിന്നും കായ നിലത്തു പതിക്കെ -
പണ്ടൊരു പയ്യന്‍ ചിന്തിച്ചെന്തിനു നിലം പതിച്ചു ആപ്പിള്‍ .
 
നിലത്തു വീണത്‌ മാതിരി എന്തെ പോയീടാഞ്ഞത് വാനില്‍ ?
അവന്റെ ചിന്തകള്‍ അതിന്റെയുത്തരമാന്വേഷിച്ചു  നടന്നു . 
 
ഒത്തിരി നാള് കഴിഞ്ഞപ്പോള്‍ അവനുത്തരമൊന്നു  ലഭിച്ചു -
ശാസ്ത്രത്തിന്റെ വഴിത്താരകളില്‍ പുതിയ വെളിച്ചമുണര്‍ന്നു .
 
ഏതൊരു  വസ്തുവിനെയും സ്വയമേ  ആകര്‍ഷിപ്പതിനായി 
ഭൂമിക്കുള്ളോരു  ശക്തി വിശേഷം കണ്ടു പിടിച്ചു  പയ്യന്‍ 
 
അന്നത്തെ ചെറു പയ്യന്‍ വലിയൊരു  ശാസ്ത്രമാഹാരഥനായി
അവാണല്ലോ ചങ്ങാതികളെ , പെരെഴും ഐസക്  ന്യൂട്ടന്‍ .


ഈയടുത്ത് നാട്ടില്‍ പോയപ്പോള്‍ , അമ്മ തന്റെ പേരക്കുട്ടിയെ ( ചേട്ടന്റെ മകളെ ) ഇതേ പാട്ട് അതെ ഈണത്തില്‍ ചൊല്ലി ഓര്‍മയില്‍ നിന്നും  പഠിപ്പിക്കുന്നതാണ്  കണ്ടത് .അമ്മയും ഈ പാട്ട് ഇപ്പോഴും മറന്നിട്ടില്ല  .എന്നതില്‍ അത്ഭുതം തോന്നി .കുട്ടികള്‍ക്ക് പാടാനുള്ള   ഈണത്തില്‍ ആണ് ഈ പാട്ട്. ( സത്യത്തില്‍  , ഐസക് ന്യൂട്ടന്റെ ആപ്പിള്‍ കഥ ഒരു കെട്ടുകഥയാണ് , ന്യൂട്ടന്‍ പയ്യന്‍ ആയിരുന്നില്ല എന്നൊക്കെ നമുക്ക് വിടാം :-) ഏതൊരു കുട്ടിക്കും ശാസ്ത്ര ബോധം ഉണ്ടാക്ക്നും , തനിക്കും ഒരു നാള്‍ ന്യൂട്ടനെ പോലെ ഒരു ശാസ്ത്രഞ്ജന്‍ ആകാം എന്നും ഉള്ള  പ്രേരണ ഉളവാക്കാനും ഈ പാട്ടിനു കഴിയും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല ). അവര്‍ രണ്ടു പേരും  അറിയാതെ  എന്റെ  പഴയ മൊബയില്‍ ക്യാമറയില്‍ അത്  ഞാന്‍ പകര്‍ത്തി .( വീടിനകത്ത്  അരണ്ട വെളിച്ചത്തില്‍ എടുത്തത്‌ കൊണ്ട്  വ്യക്തത കുറവാണ്  ക്ഷമിക്കുക .. )