Thursday, January 24, 2013
മഞ്ഞു പെയ്യുന്ന ഒരു സായാഹ്നം - നെതെര്‍ ലാണ്ട്സ് -2006
സ്ഥലം : നെതര്‍ ലാണ്ടിലെ ഐണ്ടോവാന്‍ നഗരം . വര്‍ഷം 2006 ജനുവരി . സമയം ഒരു ഞായറാഴ്ച വൈകുന്നേരം
ഇത് വാസു മാഷ് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഉള്ള വ്യൂ ആണ് .. താഴെ കാണുന്നത് ഒരു റ്റിപിക്കല് യൂരോപിയന്‍ തെരുവ് . ( തെരുവുകളില്‍ പൊതുവെ നല്ല ഇനം റ്റയില്‌സ് പതിചിരിക്കും . ചില ഇടങ്ങളില്‍ വിസ്താരമായ ഇടങ്ങള്‍ ഉണ്ടാകും കൂടി നില്‍ക്കാനും മറ്റും . ) താഴെ വൈകുന്നേരം ഒരു വിദ്വാന്‍ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ആയി കറങ്ങുന്ന ഒരു പ്ലട്ഫോരം അവിടെ താല്‍ക്കാലികമായി സെറ്റ് അപ് ചെയ്തു വച്ചിരിക്കുന്നു . അതില്‍ പുലി സിംഹം,കാര്‍ , ബയിക് തുടങ്ങിയവയുടെ രൂപത്തില്‍ ഉള്ള സീറ്റുകള്‍ ഉണ്ട് ..കുട്ടികള്‍ അതില്‍ ഇരുന്നാല്‍ പഹയന്‍ അതിനോടു ഘടിപ്പിച്ച മോട്ടോര്‍ ഓണ്‍ ചെയ്യുന്നതോടെ പ്ലട്ഫോരം കറങ്ങാന്‍ തുടങ്ങും .. കുട്ടികളെ കയറ്റി ഇരുത്തി അച്ഛന്‍ അമ്മമാര്‍ അകലെ മാറി നില്‍ക്കും . ഒരു അഞ്ചു മിന്ട്ട് കഴിഞ്ഞാല്‍ അടുത്ത ബാച് .. പുള്ളിക്ക് നല്ല ബിസിനസ് ആണ് .. (പണ്ട് ഞാന്‍ കൊടുങ്ങല്ലൂര്‍ താലപ്പൊലി ക്ക് മാത്രം ആയിരുന്നു കറങ്ങുന്ന വീല്‍ ഖടിപ്പിച്ച കളിപ്പാട്ട യന്ത്രങ്ങള്‍ പണ്ട് കണ്ടിട്ടുള്ളത് ..)
ഐണ്ടോവാന്‍ നഗരം നെതര്‍ലണ്ടിലെ ഇടത്തരം നഗരങ്ങളില്‍ ഒന്നാണ് .തലസ്ഥാനമായ അംസ്റ്റര്‌ദാമില് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നിറങ്ങിയാല്‍ പിന്നെ കാറിലോ, ട്രെയിനിലോ അതോ ലോക്കല്‍ വിമാനത്തിലോ ഇവിടെ എത്താം . പണ്ട് യുറോപ്പിലെ അറിയപ്പെടുന്ന ഫുട്ബാള്‍ ക്ലബുകളില്‍ ഒന്ന് ഈ നഗരത്തിലെതായിരുന്നു .
പൊതുവില്‍ ഹോളണ്ടുകാര്‍ ( നെതര്‍ ലാണ്ട്സിനു അങ്ങനെയും ഒരു പേരുണ്ട് ) മര്യാദക്കാരും സല്സ്വഭാവികളും ആണ്.. യുറോപ്പില്‍ ഏറ്റവുല്‍ ഉയരമുള്ള കക്ഷികളും അവര്‍ തന്നെ . അക്രമങ്ങള്‍ വളരെ കുറവാണ് ( ക്രയിം റേറ്റ് ) നമ്മള്‍ ഇന്ത്യക്കാര്‍ ഡച്ചുകാര്‍ എന്ന് ഇവരെ വിളിച്ചിരുന്നു . (ഡച്ചു, ഹോളണ്ട് , നെതര്‍ലാന്‍ഡ് എല്ലാം ഒന്ന് തന്നെ ).
കേരളത്തില്‍ പലയിടതു ഡച് കോളനികള്‍ ഉണ്ടായിരുന്നതായി നമുക്കറിയാം . പ്രസിദ്ധമായ ഹോര്ടുസ് മലബാരികസ് എന്നാ കേരളത്തിലെ ഔഷധ ഗുണമുള്ള വിവിധ ഇനം സസ്യജാല്ങ്ങളെ കുറിച്ചുള്ള 17 ആം നൂറ്റാണ്ടില്‍ ഇട്ടി അച്യുതന്‍ എന്നാ വൈദ്യനാല്‍ എഴുതപ്പെട്ട ഗ്രന്ഥം ഡച്ചുകാര്‍ ഒരു പക്ഷെ കേരളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരിക്കാം .
ഹോളണ്ടില്‍ ഏറെ സാധാരണമായി കാണപ്പെടുന്ന വാഹനമാണ് സയിക്കിള്‍ ( അതെ നമ്മുടെ പഴയ സയിക്കിള്‍ തന്നെ ) . ഊര്‍ജ്ജ സംരക്ഷണം സാധാരണക്കാരുടെ പോലും ഉത്തരവാദിത്വമായി അവര്‍ കാണുന്നു . എല്ലാവര്ക്കും കാര്‍ ഉണ്ടെങ്കിലും അവരില്‍ പലരും സയിക്കളില്‍ ആണ് ജോലിക്ക് പോകുന്നത് . പല ബില്ലിയന് ഡോളര്‍ കമ്പനികളുടെയും സി ഇ ഓ മാര്‍ വരെ സയിക്കിളില്‍ ആണ് ഓഫീസില്‍ പോകുന്നത് എന്നറിയുമ്പോള്‍ പോങ്ങച്ചക്കാര്‍ ആയ നമ്മുടെ നാട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരില്ല . ധാരാളം പേര്‍ സയിക്കില്‍ ഉപയോഗിക്കുന്നതിനാല്‍ മോട്ടോര്‍ വാഹനങ്ങള്‍ പോകുന്ന ഓരോ റോഡിന്റെയും സമാന്തരമായി പ്രത്യേക സയിക്കിള്‍ പാതകള്‍ നിര്‍മിച്ചു കൊണ്ട് നഗര ആസൂത്രണത്തില്‍ സയിക്കിളിന് പ്രത്യേക പ്രാധാന്യം കൊടുതിരിക്കുന്നു .
ഹോളണ്ടിനെ പറ്റി പറയാന്‍ ഒരുപാടുണ്ട് . പ്രത്യേകിച്ചും സമുദ്ര നിരപ്പിനു താഴെയാണ് ഹോളണ്ടിലെ ചില പ്രധാന നഗരങ്ങള്‍ എന്നത് പലരെയും അത്ഭുതപ്പെടുത്തും . കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ കുറിച്ചും മറ്റും പ്രത്യേകം പറയേണ്ടതായുണ്ട് !എങ്കിലും അതിനെ കുറിച്ച് പിന്നീടാകാം .. അതിനു പിന്നിലെ ശാസ്ത്രവും .!
Subscribe to:
Posts (Atom)