Thursday, December 27, 2012

അനുഗ്രഹം !

ക്ണീം ..ക്ണീം ...............ക്ണീം ..ക്ണീം ....

"തനെന്തുട്ടടോ അവടെ ചെയ്യണത്..ആ ഫോണ അടിക്കനത് കേക്കനില്ലേ..ഒന്നെടുക്കടോ..."


"സോറി , സര്‍ , ഇവിടെ ഫയല് തപ്പുഅവാര്‍ന്നു ...ഇപ്പൊ എടുത്തേക്കാം ...ഹെലോ ദിസ്‌ ഈസ്‌ ദേവലോകം ......."

"ചേട്ടാ , ഇത് അമേരിക്കെന്നന്നു .. ഒരു അനുഗ്രഹം വേണമായിരുന്നു ..."

" സാറ് ഇപ്പൊ അല്പം ബിസിയാ , പറഞ്ഞു നോക്കാം , എന്താ ആവശ്യം...?"

"ചേട്ടാ, ഇവിടെ ഞങളുടെ ഒരു കമ്പനി പൂട്ടാന്‍ പോകാന് ..എന്റെ ജോലി പോകരുത്.. ഒന്നനുഗ്രഹിക്കാന്‍ പറയണം ..."

"ആ ശരി, പറഞ്ഞു നോക്കാം, ഒരപ്പോന്നും പറയാന്‍ പറ്റില്ല "
"ശരി ചേട്ടാ , എന്നാ വെക്കട്ടെ...",
"ആ ശരി , വച്ചോ.."

ഠിം! ഫോണ്‍ ക്രാഡിലില്‍ വീണു .


"അല്ല അതരാടോ..?"

"അമേരിക്കെന്നാ ...സായിപ്പാ !"
" ഉഉം , എന്താ കാര്യം,,,?"
"ഒരു ജോലിക്കര്യാ... അങ്ങേരുടെ ജോലി പോവാന്‍ പൂവാണ് . പോവാതിരിക്കാന്‍ അനുഗ്രഹിക്കണം ന്ന് "
" അതിനെന്താ.. ആവാല്ലോ... "
"അത് വേണോ..?
"അതെന്താടോ തനിക്കൊരു സംശയം ..നമ്മുടെ അനുഗ്രഹം ഫലം ചെയ്യില്ലന്നുണ്ടോ ..?"
"അതല്ല സാര്‍ "
"പിന്നെന്താടോ..?'
"അല്ല സാര്‍ ഇന്ന് കാലത്ത് നമ്മള്‍ മറ്റേ ചങ്ങാതിക്ക് അനുഗ്രഹം കൊടുത്തെ ഉള്ളൂ .."

"ആര്‍ക്കാടോ..? എനിക്ക് അത്രയ്ക്ക് ഓര്മ കിട്ടുണില്ല"


"ആ ഇന്ത്യക്കാരന്‍ ചെക്കനെന്നേ .. അവനു ഒരു ജോലി അഭിമുഖത്തിനു പോനുന്ടെന്നും.. അത് ശരിക്കാക്കി കൊടുക്കനോമ്ന്നും പറഞ്ഞു ഒരു അപ്പ്ലികശന്‍ തന്നാരുന്നു .."


"ഓ ഓ പിടികിട്ടി, അത് നമ്മള്‍ പ്രോസസ് ചെയ്താല്ലോ .. അനുഗ്രഹം കൊടുക്കാന്‍ നമ്മള്‍ എഗ്രീ ചെയ്തതാണല്ലോ .. പക്ഷേ അതും ഇതും തമ്മില്‍ ....?"


"ശരിയാകില്ല സാര്‍ , ഒരാള്‍ക്ക്‌ കൊടുത്താല്‍ മറ്റേ ആള്‍ക്ക് അനുഗ്രഹം കൊടുക്കാന്‍ പറ്റില്ല "


"അതെന്താടോ അങ്ങനെ ..? നമ്മള്‍ എത്ര പേര്‍ക്ക് ജോലിക്കായി അനുഗ്രഹം കൊടുക്കുന്നു ..ഇതിലെന്താ ഒരു പുതുമ ..?"

"അല്ല സാര്‍ , ആ അമേര്ക്കാകരന്റെ കമ്പനി പൂട്ടിയിട്ടാണ് സാര്‍ ഇന്തയില്‍ അവര് വേറെ കമ്പനി തോടങ്ങുനത് .. ഒരു പുത് യ ഏര്‍പ്പാടാ സാര്‍ ..പണ്ടെങ്ങും കേട്ടിട്ടിലാത്ത ഒരു എടപാടാ.."


"ഓഹോ അങ്ങനേം ഇണ്ടോ ഒരു സംഭവം..? അവടെ ജോലി പോയാല്‍ ഇവിടെ കിട്ടും , അവടെ പോയില്ലെങ്ങില്‍ ഇവിടെ തരാവില്ല , ഇത് വല്ലാത്തൊരു കഷ്ടം തന്നെ ആണേ.., ഇനി ഇപ്പൊ നമ്മള്‍ എന്താ ചെയ്യാ.. നമ്മുടെ വാക്കിന് വെല ഇല്ലന്ടവോലോ ..കഷ്ടം തന്നെ ..'


"തത്കാലം , നമുക്ക് ഈ അമേരിക്കകാരന്റെ അപേക്ഷ എന്തെങ്ങിലും കാരണം പറഞ്ഞു ഒഴിവാക്കാം , സാര്‍ വേറെ മാര്‍ഗ്ഗല്ല മുഖം രക്ഷിക്കാന്‍ .."


"എന്നാ പിന്നെ അങ്ങനെ തന്നെ ചെയ്യാ ,, നമ്മളെ കൊഴപ്പതിലക്കാന്‍ ഓരോരോ പുതിയ പരിപാടികലേ.. എന്താടോ ഈ ജോലിക്ക് പറയണ പേര് ..?"


"അത് എന്താണ്ട് , വിവര സാങ്കേതിക വിദ്യ എന്നോ ഒക്കെ ആണ് വിളിപ്പേര് ..കഴുത്തില് എന്തെക്കെയോ കെട്ടി നടക്കുന്ന സംഭവാണ്‌ , നമ്മക്ക് ശരിക്കും പിടി കിട്ടീട്ടില്ല "


"കഴുത്തില്‍ എന്തെകിലും ഉണ്ടെങ്കില്‍ കയറായിരിക്കും, നമ്മള്‍ കാളകളെ അങ്ങനെയാണല്ലോ പണി എടുപ്പിക്കരുള്ളത് ...ഇന്യിപ്പോ വന്നു വന്നു ഇപ്പൊ നമ്മുടെ ജോലിയും ഇവന്മാര് അടിച്ചു മറ്റോ ആവോ.. ! നാളെ മുതല്‍ കാവലിനു ഒരു നാലാളെ കൂടുതല്‍ വച്ചോളൂ ..കേട്ടോ.."! ***