"നന്നായി വരും.. ശരിക്കും പ്രാര്തിച്ചോ.. നീ ഒറ്റ പ്രതീക്ഷയാ ..ദൈവം അനുഗ്രഹിക്കും.."
"ഉവ്വംമ്മേ .. അമ്പലത്തില്‍ പോയി തോഴുതിട്ടേ ബസ്സിലെക്കുള്ളൂ..."
വീട്ടിന്നെരങ്ങുമ്പോ മനസ്സിലോര്‍ത്തു , "ഈശ്വരാ..പഠിച്ചതൊക്കെ ഓര്മ ഇന്ടാവണെ ... " "എട്ടാമത്തെ തവണയാ ബംഗാളൂര്.. ഒരു ജോലി എങ്ങനെയെങ്ങിലും...".. പാവം അമ്മ എത്രയായി പ്രതീക്ഷിക്കുണ്..,
"ഈശ്വരാ ..........! "
ബസ്സ് പുറപ്പെടാന്‍ അല്പം താമസം .. ആകെ ടെന്‍ഷന്‍ .. കാലത്ത് ബങ്ങലൂര് എത്തിയില്ലെങ്ങില്‍ പരീക്ഷ സമയം കഴിയും .. ഈ നശിച്ച ബസ്സ് എപ്പഴും ഇങ്ങനന്യാ , ഒരു ആവശ്യം ഒള്ള സമയത്ത് സമയത്തിന് ഓടില്ല ...ഭാഗ്യം , ഡ്രൈവര്‍ കയറുന്നുണ്ട്.. ദൈവം കാത്തു ..! "ഈശ്വരാ..."
സീറ്റ് നമ്പര്‍ 11 , കൊള്ളാം ! അടുത്തെ സീറ്റില്‍ ആരുല്യ .. അടുത്തെ പിക്ക് അപ്പ് വരെ സുഖമായി ഇരിക്കാം.. ആ ബുക്ക് എടുത്തു ഒന്ന് നോക്കട്ടെ ..ഇപ്രാവശ്യം ജോലി വാങ്ങിച്ചിട്ടുള്ള കാര്യംള്ളൂ ..അമ്മയോട് വാക്ക് കൊടുതതതാണ് ... മനസ്സിരുത്തി തന്നെ വായിച്ചേക്കാം ..!
.....................................................................................................................
ദാ..അടുത്ത പിക്ക് അപ്പ് എത്തിയല്ലോ .., അല്ല! ഇപ്പൊ കേറിയ ആ കുട്ടി എന്തിനാ എന്റെ അടുത്തേക്ക് വരുനത് ...ഇങ്ങോട്ട് നോക്കി തന്യാ വരുനത് .. സത്യമായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല ...ഞാന്‍ ആ ടായിപ്പോന്നും അല്ലെ ..അല്ല .. "ഈശ്വരാ ..പ്രശ്നാവോ ..?" .. ഇനി പണ്ടെങ്ങാനും അറിയാതെ ....വല്ലതും ....!
"സീറ്റ് നമ്പര്‍ 12 ഇതല്ലേ..?"
"ഓ ..! സീറ്റ് !!! അത് ശരി..!.. ഹാവൂ ..! വേറെ പ്രശ്നം ഒന്നുല്ല ..ഞാന്‍ വിചാരിച്ചു ..ഛെ ! " അതെ .. അ ..തെ .......... സീറ്റ് ഇത്തന്നെ ...." ഇനി ഇപ്പൊ 12 അല്ലെങ്കില്‍ തന്നെ 12 ആക്കാവുന്നതേ ഉള്ളൂ ..
ബസ്സ് എടുക്കാന്‍ തുടങ്ങി ... പഠിച്ചതൊന്നും ശരിക്കൊര്‍മ വരുനില്ലല്ലോ ...." ഈശ്വരാ ...........!"
സമയം ഏറെ രാവായി ..ചാറ്റല്‍ മഴ പൊടിയുന്നുണ്ട് . . എതിരെ വരുന്ന വാഹനഗളുടെ ഹെഡ് ലിയിറ്റ് ഇടയ്ക്കു മഴയിലൂടെ പതുക്കെ അകത്തേക്ക് എത്തി നോക്കും .. പിന്നെ വീണ്ടും അരണ്ട വെളിച്ചം മാത്രം ..; ഒരു ഗ്ലിമ്സു ! അത് മതി ..! മനസ്സില്‍ ഇപ്പോള്‍ പഠിച്ചതൊന്നും വരുണില്ലല്ലോ ..ആകെ ഓര്മ കിട്ടുനത് ചങ്ങമ്പുഴ കവിത മാത്രം !..ഞാന്‍ എതിരെ പോയ ആ ലോറിയാ നോക്കുന്നതെന്നേ ..അല്ലാതെ പിന്നെ ആ കുട്ടിയെ ഒന്നും അല്ല !അതൊക്കെ ആള്‍ക്കാര്‍ക്ക് വെറുതെ തോന്നുന്നതാ !!..! ലോറിക്കൊക്കെ എന്താ ഒരു ഭംഗി ...ആയ്..!
കഷ്ടം !വെറും ആര് മണിക്കൂര്‍ കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ എത്തും... ! ഡ്രൈവര്‍ ആണെങ്ങില്‍ കത്തിച്ചാ വിടുന്നെ..ഈ ചങ്ങാതിക്ക് ഒന്ന് പതുക്കെ വിട്ടൂടെ ...ഈ വണ്ടി ഒന്ന് പഞ്ഞരായെങ്കില്‍ ..!!!" എന്റെ ഈശ്വരാ."....."പ്ലീസ് ഒന്ന് വിളി കേക്കൂ ....." . ഇനി ഏറെ വൈകി എത്തിയാലും കുഴപ്പമില്ല ,പരീക്ഷ അടുത്ത തവണേം എഴുതാല്ലോ ......!
അമ്മേ, സോറി ട്ടാ ! ഈ ഒരു തവണ കൂടി ! എന്റെ ഈശ്വരാ ..ഒരു ട്രാഫിക് ജാം എവിട്യെങ്ങിലും ഒന്ന് റെഡിയാക്കി വക്കണേ പ്ലീസ് ...! അങ്ങേനെകിലും സൊള്ളാന്‍ ഒരു ചാന്‍സ് തടയോല്ലോ ..!എന്റെ ഈശ്വരാ ..!!
.
.